India Kerala

വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്ന് ഉമ്മന്‍ചാണ്ടി

ശബരിമല കേസിലെ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വാസികളോടൊപ്പം നിന്ന യു.ഡി.എഫിന്റെ നിലപാട് ശരി എന്ന് തെളിഞ്ഞു. വിശ്വാസ താൽപര്യം സംരക്ഷിക്കാൻ ഇത് സഹായകരമാകും. ഈ വർഷത്തെ തീർഥാടനം സുഗമമാക്കാൻ സർക്കാർ ശ്രദ്ധിക്കണം. സർക്കാർ അവിടേക്ക് ആക്ടിവിസ്റ്റുകളെ കൊണ്ടു പോയതാണ് പ്രശ്നം. വിധി വന്നയുടനെ തിടുക്കത്തിൽ പോയത് തെറ്റാണ്. അക്രമത്തിലേക്ക് പോയവരുടെ നിലപാടും തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് വിശ്വാസികൾക്കനുകൂലമായി സത്യവാങ്മൂലം നൽകുകയാണ് ചെയ്തത്. നിയമ വ്യവസ്ഥക്ക് ഉള്ളിൽ നിന്ന് കൊണ്ടുള്ള […]

India Kerala

ശബരിമലയില്‍ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ശശികുമാര വർമ്മ

ശബരിമല പുനപരിശോധന ഹരജികളിൽ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു. വിധി പ്രതികൂലമായാൽ മറ്റ് കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും ശശികുമാര വർമ്മ മീഡിയവണിനോട് പറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹത്താല്‍ വിധി അനുകൂലമായിരിക്കും. തള്ളിക്കളയില്ല എന്നാണ് പ്രതീക്ഷ. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കേരളത്തില്‍ ആദ്യമായി പ്രതിഷേധനമുണ്ടായത് പന്തളം കൊട്ടാരത്തില്‍ നിന്നാണ്. പന്തളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് അയ്യപ്പന്‍. ഞങ്ങളുടെ കുടുംബാംഗമാണ് അദ്ദേഹം. വിധി അനുകൂലമായാലും പ്രതികൂലമായാലും അത് ഞങ്ങളുടെ ജീവിതത്തിന്റെ, […]

India Kerala

പരിസ്ഥിതി ശാസ്ത്രജ്ഞനും അധ്യാപകനുമായ എം.കമറുദ്ദീന്‍ കുഞ്ഞ് അന്തരിച്ചു

പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം പ്രൊഫസറുമായിരുന്നു എം.കമറുദ്ദീന്‍ കുഞ്ഞ് അന്തരിച്ചു. 48 വയസായിരുന്നു. തിരുവനന്തപുരം പെരിങ്ങമ്മല മാലിന്യ വിരുദ്ധ സമരത്തിന്റെ പിന്നിലെ പ്രധാന പ്രേരക ശക്തിയായിരുന്നു കമറുദ്ദീന്‍. കബറടക്കം പെരിങ്ങമ്മല പുത്തൻപള്ളി ജമാഅത്തില്‍ നടക്കും. പെരിങ്ങമ്മലുയും പാലോടും ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ പ്രാധാന്യം ലോകത്തെ അറിയിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനില‍് പ്രധാനിയായിരുന്നു കമറുദ്ദീന്‍ കുഞ്ഞ്. പാലോട് ട്രോപിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡണില്‍ ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ അധ്യാപകനായി. കേരള യൂണിവേഴ്സിറ്റിയിലെ ബോട്ടണി […]

India Kerala

ശബരിമല വിധി; കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി, സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തില്‍

ശബരിമല പുനഃപരിശോധനാ ഹരജിയിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മുൻ കരുതൽ നടപടിയായി കാസർകോട് ജില്ലയിൽ സുരക്ഷ ശക്തമാക്കി. 35 സ്ഥലങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .ഇതോടൊപ്പം 40 മൊബൈല്‍ പാട്രോളിങ് യൂണിറ്റും 26 ബൈക്ക് പാട്രോളിങ് യൂണിറ്റും ജില്ലയിൽ പ്രത്യേക പെട്രോളിംഗ് നടത്തും . കൂടാതെ 30 സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട് .ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. വിദ്വേഷ പ്രചാരണം […]

India Kerala

ശബരിമല പുനഃപരിശോധനാ ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ശബരിമല പുനഃപരിശോധനാ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30നാണ് വിധി പറയുക. 56 പുനഃപരിശോധനാ ഹരജികള്‍ അടക്കം 65 ഹരജികളാണ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുന്നിലുളളത്. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സുപ്രീം കോടതിയിൽ നിന്നുണ്ടാകുന്ന തീരുമാനം നിർണായകമാണ്. വിധിയുടെ മറവില്‍ അക്രമമുണ്ടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം കേൾക്കൽ പൂർത്തിയായ കേസിലാണ് 9 മാസത്തിന് […]

India Kerala

പാര്‍ട്ടി ഭരണഘടനയുടെ വ്യവസ്ഥകള്‍ ലംഘിച്ച് ‘നേതൃയോഗങ്ങള്‍’; ലീഗ് നേതാക്കളില്‍ അതൃപ്തി

പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായി സംഘടനയുടെ ‘നേതൃയോഗങ്ങള്‍’ ചേരുന്നതില്‍ ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം.‌ സംസ്ഥാന കൌണ്‍സില്‍, പ്രവര്‍ത്തക സമിതി, സെക്രട്ടേറിയറ്റ്, ഉന്നതാധികാര സമിതി, ദേശീയ കൌണ്‍സില്‍, ദേശീയ സെക്രട്ടേറിയറ്റ്, ദേശീയ രാഷ്ട്രീയ കാര്യസമിതി എന്നിവയാണ് സംസ്ഥാന, ദേശീയ തലങ്ങളിലെ ലീഗിന്റെ പ്രധാന സംഘടനാ വേദികൾ. ഇവയെല്ലാം ഒരു വ്യവസ്ഥയും പാലിക്കാതെ ചേരുന്നുവെന്നാണ് വിമര്‍ശനം. ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് നിശ്ചയിക്കുന്ന ഏതാനും നേതാക്കളെ വിളിക്കുകയും അവരെ ചേര്‍ത്ത യോഗം […]

India Kerala

പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്ന് അലന്‍; പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലനെ ഈ മാസം 15ആം തിയ്യതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താഹയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. താഹയുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. തെളിവില്ലാത്തതുകൊണ്ട് പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്ന് അലന്‍ പറഞ്ഞു. നിരപരാധിയാണെന്ന് താഹയും പറഞ്ഞു. പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചു.

Entertainment Kerala

റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിൻ ആസാദ് അന്തരിച്ചു

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു കൊച്ചിൻ ആസാദ്. മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വർഷവും അദ്ദേഹത്തിന്റെ ഗാനങ്ങളുമായി ആസാദ് വേദികളിലെത്തിയിരുന്നു. റാഫി ഗാനങ്ങൾക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ ഷോകളിൽ ഉണ്ടായിരുന്നു. മെഹ്ബൂബ് മെമ്മോറിയൽ ഓർക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്, സംഗീത സംവിധായകൻ എം. […]

India Kerala

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ യു.ഡി.എഫിന്റെ കെ.ആര്‍ പ്രേംകുമാര്‍

കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കോൺഗ്രസ് കൗൺസിലർ കെ.ആര്‍ പ്രേംകുമാറിനെ തെരഞ്ഞെടുത്തു. 73 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് 37 വോട്ടുകൾ നേടിയപ്പോൾ എല്‍.ഡി.എഫിന് 34 വോട്ടുകൾ ലഭിച്ചു. രണ്ട് കൗൺസിലർമാരുള്ള ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷൻ കൗണ്‍സിലറാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍ പ്രേംകുമാർ. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറടക്കം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നു. ഇതോടെ പ്രതീക്ഷിച്ച 37 വോട്ടുകളും യു.ഡി.എഫിന് […]

India Kerala

ശബരിമല വിധി സര്‍ക്കാരിനും ഇടത് മുന്നണിക്കും നിര്‍ണ്ണായകം

ശബരിമല യുവതീ പ്രവേശനത്തിലെ വിധി സര്‍ക്കാരിനും ഇടത് മുന്നണിയ്ക്കും ഏറെ നിര്‍ണ്ണായകമാണ്.പുനപരിശോധന ഹരജികള്‍ തള്ളിയാല്‍ സര്‍ക്കാരിന്റെ വിജയമെന്ന് അവകാശപ്പെടാമെങ്കിലും മണ്ഡലകാലത്ത് സ്ത്രീകള്‍ വന്നാലുണ്ടാകുന്ന പ്രതിസന്ധിയില്‍ ആശങ്കയുമുണ്ട്. പുനഃപരിശോധന ഹരജി അംഗീകരിച്ചാല്‍ തങ്ങളുടെ നിലപാടിന്റെ വിജയമായി പ്രതിപക്ഷവും ബി.ജെ.പി ആഘോഷിക്കുകയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ശ്രമിക്കും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28 ന് ഭരണഘടനബഞ്ച് വിധി പറഞ്ഞപ്പോള്‍ അതിനെ സ്വാഗതം ചെയ്യാന്‍ യാതൊരു കാലതാമസവും സി.പി.എമ്മിനും സര്‍ക്കാരിനുമുണ്ടായില്ല.എന്നാല്‍ പുനപരിശോധന ഹരജികളിലെ വിധി […]