India Kerala

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം

സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ലാത്തത് കൊണ്ട് നിലവില്‍ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം. വിധിയുടെ കാര്യത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും അത് കൊണ്ട് തിടുക്കപ്പെട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടെന്നും സെക്രട്ടറിയേറ്റ് ധാരണയിലെത്തി. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാൻ ബോധപൂര്‍വ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത സി.പി.എം ഇത്തവണ വിധിയെ കുറിച്ച് പ്രതികരിക്കാന്‍ അത്രയും തിടുക്കം […]

India Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി എന്‍ വാസു സത്യപ്രതിജ്ഞ ചെയ്തു

നിര്‍ണായകമായ ശബരിമല വിധിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ മണ്ഡല കാലത്ത് സുപ്രീംകോടതി വിധിയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡായിരുന്നു. പുതിയ വിധിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡ് പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ ബോര്‍ഡ് യോഗത്തില്‍ ഇന്നലത്തെ സുപ്രീംകോടതി വിധിയും ചര്‍ച്ചക്ക് […]

India Kerala

ശബരിമല: യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ല‍, കടകംപള്ളി

ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോകാന്‍ ആഗ്രഹിക്കുന്നവര്‍ സുപ്രീംകോടതി ഉത്തരവുമായി വരണമെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ യുവതീ പ്രവേശനത്തിൽ തുടർനടപടി സ്വീകരിക്കുകയുളളൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കൂടുതൽ കടുപ്പിച്ച് ദേവസ്വം മന്ത്രിയും രംഗത്തെത്തിയത്. ദർശനം നടത്താനെത്തുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി ഉൾപ്പടെയുളളവരെ രൂക്ഷമായി വിമർശിച്ചാണ് കടകംപളളി സുരേന്ദ്രൻ സർക്കാർ നയം വ്യക്തമാക്കിയത്. ആക്ടിവിസ്റ്റുകള്‍ക്ക് കയറി […]

India Kerala

വാളയാര്‍ കേസില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി

വാളയാര്‍ കേസില്‍ അടിയന്തരവാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികള്‍ക്ക് നോട്ടീസ് ലഭിച്ചാല്‍ ഉടന്‍ വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചത്. നാല് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി നോട്ടീസ് അയച്ചു. പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി. വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെയാണ് മരിച്ച പെൺകുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും അമ്മ ആവശ്യപ്പെടുന്നു. 13 വയസുകാരിയെ 2017 ജനുവരി 13നും 9 വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കതിരെ ചുമത്തിയ കുറ്റം […]

India Kerala

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന് നിയമോപദേശം

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. ഏഴംഗ ബഞ്ച് ഭരണഘടനാപ്രശ്നങ്ങള്‍ തീര്‍പ്പ് കല്‍പിക്കുംവരെ നിലപാട് തുടരണം. വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു. പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്ന് ഇന്നലെ സര്‍ക്കാര്‍ വിലയിരുത്തി. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് […]

India Kerala

കുറ്റിപ്പുറം പാലം നവീകരണം: നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

മലപ്പുറം : കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തൃശൂര്‍, പൊന്നാനി ഭാഗങ്ങളില്‍ നിന്നുള്ള ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവക്കാണ് പൂര്‍ണമായും ഗതാഗത നിരോധനം ഏര്‍പ്പെടുത്തുന്നത്. അതേ സമയം കോഴിക്കോട് ഭാഗത്ത് നിന്നുമുള്ള ഭാര വാഹനങ്ങള്‍ ഒഴികെയുള്ളവക്ക് യാത്രാനുമതി ഉണ്ടാകും. കോഴിക്കോട് നിന്നും തൃശൂര്‍ പൊന്നാനി ഭാഗത്തേക്ക് പോകുന്ന ഭാര വാഹനങ്ങളും തൃശൂര്‍ പൊന്നാനി ഭാഗത്ത് നിന്നുള്ള ഇരു ചക്ര വാഹനമുള്‍പ്പടെയുള്ളവയും കുറ്റിപ്പുറം പാലത്തില്‍ പ്രവേശിക്കാതെ […]

India Kerala

ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന ഹരജി ഇന്ന് കോടതിയില്‍

അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയിൽ നിന്നും ലഭിച്ച തുക പണം വെളുപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. […]

India Kerala

ശബരിമല തീര്‍ഥാടനം: സ്പെഷ്യല്‍ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് 200 ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും 160 നോണ്‍ എ.സി, 40 എ.സി ബസുകളാണ് സര്‍വീസ് നടത്തുക. ഇതു കൂടാതെ 10 ഇലക്ട്രിക് ബസുകളും ചെയിന്‍ സര്‍വീസ് നടത്തും. ദീര്‍ഘദൂര സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം പമ്പയില്‍ നിന്ന് 50 ബസുകള്‍ അധിക സര്‍വീസുകള്‍ നടത്തും. ദീര്‍ഘദൂര ബസുകൾക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല സ്പെഷ്യല്‍ ഓപ്പറേഷന്‍ സെന്ററുകളായ തിരുവനന്തപുരം, അടൂര്‍, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമളി, എറണാകുളം, […]

India Kerala

ശബരിമല വിധി: വ്യക്തത തേടി സര്‍ക്കാര്‍ നിയമോപദേശം തേടും

ശബരിമല വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് ആലോചിക്കുന്നത്. വിധിയില്‍ വ്യക്തത വരുന്നത് വരെ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് നിരത്തിയ […]

India Kerala

വിശാല ബഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്ന് വെള്ളാപ്പള്ളി

വിശാല ബഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സർക്കാർ ഒരു തരത്തിലും പ്രതിസന്ധിയിൽ ആകില്ല. സുപ്രിം കോടതി വിധി എന്തായാലും സർക്കാർ നടപ്പിലാക്കിയേ മതിയാകൂ. അന്തിമ വിധി വരുന്നത് വരെ യുവതി പ്രവേശനം പാടില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതി വിധി വിശ്വാസ സമൂഹത്തിന്റെ വിജയമാണെന്ന് എന്‍.എസ്.എസ് അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുകയാണ്.മൂന്ന് ജഡ്ജിമാരുടെ വിധിയായിരിക്കും ഇനി നടപ്പാകുകയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.