India Kerala

ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി

ശബരിമലയുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലപാടുകള്‍ പുനഃപരിശോധിക്കാനുള്ള സുവര്‍ണാവസരമാണ്. സുപ്രീംകോടതി തീരുമാനം ആരുടെയും വിജയമോ പരാജയമോ അല്ലെന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.

India Kerala

വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു

കോട്ടയം ജില്ലയിലെയും എരുമേലിയിലെയും ഹോട്ടലുകളില്‍ വില്‍ക്കുന്ന വെജിറ്റേറിയന്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം ഏകീകരിച്ചു. ഊണിനും ചായയ്ക്കും ഉള്‍പ്പെടെ മുന്‍ വര്‍ഷത്തെ നിരക്ക് തുടരാനാണ് മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.ശബരിമല തീര്‍ത്ഥാടന കാലത്ത് ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സസ്യാഹാരം വില്‍ക്കുന്ന ഹോട്ടലുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വിലനിലവാരം തന്നെ തുടരാനാണ് തീരുമാനമായത്. എട്ട് കറികള്‍ ഉള്‍പ്പെടുന്ന കുത്തരി ഊണിന് അറുപത് രൂപയും, ആന്ധ്ര ഊണിന് അറുപത്തിയഞ്ച് രൂപയുമാണ് വില. കഞ്ഞിക്ക് മുപ്പത്തിയഞ്ച് രൂപയും […]

India Kerala

യു.എ.പി.എ കേസിലെ പ്രതികളായ അലനെയും താഹയെയും ഇന്നും വിശദമായി ചോദ്യം ചെയ്യും

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനെയും താഹയെയും ഇന്നും വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന. ഈ മാസം 18 വരെയാണ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലന്‍ ശുഹൈബിനെയും താഹാ ഫസലിനെയും ഇന്നും ചോദ്യം ചെയ്യും. രണ്ട് പേരെയും ഒരുമിച്ചിരുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. അവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമനെ കുറിച്ചായിരിക്കും പ്രധാനമായും പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതുവരെ മൂന്നാമനെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ട് […]

India Kerala

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ബില്ലുകളും ചെക്കുകളും ഉള്‍പ്പടെ മാറി നല്‍കരുതെന്ന് ട്രഷറി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ശബരിമല,ലൈഫ് മിഷന്‍,ദുരിതാശ്വാസനിധി എന്നിവക്ക് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാനം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് കർശന ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദൈനംദിന ചെലവുകൾ ആയ വേയ്സ് ആന്റ് മീൻസ് ഉൾപ്പെടെയുള്ള ബില്ലുകൾ മാറരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. 31 ഇനങ്ങൾക്കാണ് നിയന്ത്രണത്തിൽ […]

India Kerala

മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും; കനത്ത സുരക്ഷയില്‍ സന്നിധാനം

മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നു തുറക്കും. സന്നിധാനം ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്നു നടക്കും.ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിട്ടുള്ളത് ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് ശബരിമല ,മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. ശബരിമല മേൽശാന്തിയായി എ.കെ സുധീർ നമ്പൂതിരിയും ,മാളികപ്പുറം മേൽശാന്തിയായി എം.എസ് പരമേശ്വരൻ നമ്പൂതിരിയും സ്ഥാനമേൽക്കും […]

Kerala

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി

കോട്ടയം പാറമ്പുഴയിൽ മീനച്ചിലാറ്റിൽ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. മൂന്ന് വിദ്യാര്‍ഥികളെയാണ് കുളിക്കാനിറങ്ങിയതിനിടെ കാണാതായത്. സ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാർത്ഥികളായി അലൻ, ഷിബിൻ, അശ്വിൻ എന്നിവരെ കാണാതായത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിന് സമീപം അപകടമുണ്ടായത്. പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജിലെ എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്. ഇതിനിടയില്‍ ഒരു കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും […]

India Kerala

മലപ്പുറത്ത് വനിതാ പൊലീസ് സ്റ്റേഷന്‍ ഉടന്‍

മലപ്പുറം: ജില്ലയ്ക്കായി അനുവദിച്ച വനിതാ പൊലീസ് സ്റ്റേഷന്‍ ഡിസംബറിനകം പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റേഷന്റെ പ്രവര്‍ത്തന പരിധിയും സ്വഭാവവും നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവായി. മലപ്പുറം വനിതാസെല്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സജ്ജീകരിച്ച സ്റ്റേഷന് ഇനി ഫര്‍ണ്ണീച്ചറുകള്‍ കൂടിയൊരുക്കിയാല്‍ മതി. മലപ്പുറത്തിനൊപ്പം പ്രഖ്യാപിച്ച ഇരിങ്ങാലക്കുട, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം വനിതാസ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെനാളായി. 2014 മേയ് 17നാണ് സംസ്ഥാനത്ത് ആറിടത്ത് വനിത പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

India Kerala

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം

സുപ്രീംകോടതി വിധിയില്‍ വ്യക്തതയില്ലാത്തത് കൊണ്ട് നിലവില്‍ ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം. വിധിയുടെ കാര്യത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നും അത് കൊണ്ട് തിടുക്കപ്പെട്ട് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടെന്നും സെക്രട്ടറിയേറ്റ് ധാരണയിലെത്തി. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാൻ ബോധപൂര്‍വ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്ന് മന്ത്രി എ.കെ ബാലനും പ്രതികരിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത സി.പി.എം ഇത്തവണ വിധിയെ കുറിച്ച് പ്രതികരിക്കാന്‍ അത്രയും തിടുക്കം […]

India Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി എന്‍ വാസു സത്യപ്രതിജ്ഞ ചെയ്തു

നിര്‍ണായകമായ ശബരിമല വിധിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ മണ്ഡല കാലത്ത് സുപ്രീംകോടതി വിധിയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡായിരുന്നു. പുതിയ വിധിയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനിടയിലാണ് ബോര്‍ഡ് പ്രസിഡന്‍റായി എന്‍ വാസുവും ബോര്‍ഡ് അംഗമായി കെ.എസ് രവിയും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ ബോര്‍ഡ് യോഗത്തില്‍ ഇന്നലത്തെ സുപ്രീംകോടതി വിധിയും ചര്‍ച്ചക്ക് […]

India Kerala

ശബരിമല: യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ല‍, കടകംപള്ളി

ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോകാന്‍ ആഗ്രഹിക്കുന്നവര്‍ സുപ്രീംകോടതി ഉത്തരവുമായി വരണമെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ യുവതീ പ്രവേശനത്തിൽ തുടർനടപടി സ്വീകരിക്കുകയുളളൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കൂടുതൽ കടുപ്പിച്ച് ദേവസ്വം മന്ത്രിയും രംഗത്തെത്തിയത്. ദർശനം നടത്താനെത്തുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി ഉൾപ്പടെയുളളവരെ രൂക്ഷമായി വിമർശിച്ചാണ് കടകംപളളി സുരേന്ദ്രൻ സർക്കാർ നയം വ്യക്തമാക്കിയത്. ആക്ടിവിസ്റ്റുകള്‍ക്ക് കയറി […]