കേരള സർവകലശാല മാർക്ക് തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമം. 25 വിദ്യാർത്ഥികളുടെ മാർക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായാണ് കണ്ടെത്തിയത്. അവധി ദിനമായ ഇന്നലെ കമ്പ്യൂട്ടർ സെൻറർ തുറന്നതും സംശയകരമാണ്. മോഡറേഷൻ കൂട്ടി നൽകി എന്ന് തെളിഞ്ഞ ബി.സി.എ കോഴ്സിലെ 25 വിദ്യാർത്ഥികളുടെ മാർക്കും രജിസ്ട്രേഷനുമാണ് ഡിലീറ്റ് ആക്കിയത്. ഡിലീറ്റ് ആക്കിയതിൽ ഇവരുടെ 2019ലെ മാർക്കും ഉൾപ്പെട്ടിട്ടുണ്ട്. മാർക്ക് തിരുത്തൽ പിടിക്കപ്പെടാതെ ഇരിക്കാനാണ് രജിസ്ട്രേഷൻ അടക്കം ഇല്ലാതാക്കിയത്. ഈ വിദ്യാർത്ഥികളുടെ ബാക്ക് അപ്പ് ഫയൽ പരിശോധിച്ചപ്പോഴാണ് ഡിലീറ്റ് ചെയ്തത് […]
Tag: Kerala
യു.എ.പി.എ കേസ്; അലന്‍റെയും താഹയുടെയും റിമാന്‍ഡ് കാലാവധി 30 വരെ നീട്ടി
പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിച്ചു. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. വീണ്ടും കോടതിയില്‍ ഹാജരാക്കിയ ഇരുവരുടെയും കസ്റ്റഡി കാലാവധി 30 വരെ നീട്ടി കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ ഹരജി നൽകിയിരിക്കുന്നത്. നേരത്തെ ഇവരുടെ ജാമ്യ ഹരജി കോഴിക്കോട് സെഷൻസ് കോടതി […]
മാവോയിസ്റ്റ് വേട്ട; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി
മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ട നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പൊലീസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. പിണറായി വിജയന്‍ പറഞ്ഞു
വാളയാര്‍ കേസ്; വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി
വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
യു.എ.പി.എ അറസ്റ്റ്; കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
പന്തീരങ്കാവ് യു.എ.പി.എ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാല് ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കസ്റ്റഡി കാലാവധി കഴിയുന്നതിനാൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരുടേയും ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. . യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് […]
ശബരിമലയിൽ വലിയ ഭക്തജന തിരക്ക്
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി തുറന്ന ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതും തീർത്ഥാടകരുടെ വരവ് കൂടാൻ കാരണമായിട്ടുണ്ട്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൃശ്ചികം ഒന്നായിരുന്ന ഇന്നലെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. തീർത്ഥാടകരിൽ കൂടുതൽ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം ഇവരുടെ വരവിലും കുറവുണ്ടായിരുന്നു. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങിലും തിരക്കേറും. […]
ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയും. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും.
മാര്‍ക്ക് തട്ടിപ്പ്; സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം യൂണിവേഴ്സിറ്റിയില്‍ ഇന്ന് പരിശോധന നടത്തും
കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്ന സാങ്കേതിക വിദഗ്ദരടങ്ങിയ സംഘം ഇന്ന് യൂനിവേഴ്സിറ്റിയിലെത്തി പരിശോധന നടത്തും. പുറത്തു നിന്നുള്ള സാങ്കേതിക വിദഗ്ദനടക്കമുള്ള സംഘമാണ് മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. മാര്‍ക്ക് തട്ടിപ്പ് നിയമസഭയെയും പ്രക്ഷുബ്ദമാക്കും. പ്രോ വൈസ് ചാന്‍സര്‍ അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കുന്നത്. പരീക്ഷ സെന്‍ററിലെ കംപ്യൂട്ടറുകളിലെ ഐ ഡി ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത് എന്നതിനാലാണ് സാങ്കേതി വിദഗ്ദര്‍ കൂടി ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്. സംഘം ഇന്ന് യൂനിവേഴ്സിറ്റിയിലെത്തി പരിശോധന നടത്തി. പരീക്ഷാ കണ്‍ട്രോളറോടും […]
ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
മദ്രാസ് ഐഐടിയിൽ മരിച്ച ഫാത്തിമ ലത്തീഫിന്‍റെ പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു. വിഷയം ഇന്ന് പാർലമെന്‍റ് സമ്മേളനത്തിലും ചർച്ചയാകും. ഫാത്തിമയുടെ മരണം ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായത്തിന് പിന്നാലെയാണ് കേസിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നത്. കോട്ടൂർപ്പുറം പോലീസിന്‍റെ അന്വേഷണത്തിൽ പരാതിയുണ്ടായിരുന്നെങ്കിലും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു പിതാവിന്‍റെ പ്രതികരണം. ഒരുമാസത്തെ സംഭവങ്ങളുടെ കുറിപ്പുകൾ ഫാത്തിമയുടെ […]
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ
സംസ്ഥാന വൈദ്യുതി മേഖലയ്ക്ക് വലിയ പ്രോത്സാഹനമായി ഇടമണ്‍-കൊച്ചി പവര്‍ ലൈന്‍ ചാര്‍ജിംഗ് തുടങ്ങി. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയും. ഇടമണ്‍-കൊച്ചി 400 കെ.വി.ലൈന്‍ (148.3 കി.മീ) പൂര്‍ത്തിയായതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന തിരുനെല്‍വേലി-കൊച്ചി-ഉദുമല്‍പെട്ട് 400 കെ.വി പവര്‍ ഹൈവേ (437 കി.മീ)യാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണശേഷിയുള്ള ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി […]