India Kerala

ഇരുചക്ര വാഹനത്തില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധം

ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.  കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് […]

India Kerala

വാളയാര്‍ കേസ്

വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ. പ്രോസിക്യൂട്ടർക്കെതിരെ നടപടി എടുത്തതിൽ സന്തോഷം ഉണ്ടെന്നും പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട് പറഞ്ഞു. വാളയാർ കേസിൽ പ്രോസിക്യൂട്ടർക്ക് വീഴ്ച സംഭവിച്ചതിനാലാണ് തൽസ്ഥാനത്ത് നിന്നും ലത ജയരാജിനെ സർക്കാർ മാറ്റിയത്.സർക്കാർ നടപടിയിൽ സന്തോഷം ഉണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോസ്ഥർക്കെതിരെയും നടപടി വേണമെന്ന് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെടുന്നു. തങ്ങളെ സഹായിക്കുന്ന ആരുമായി സഹകരിക്കാൻ തയ്യറാണ്.തങ്ങളുടെ ആചാരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കാൽ പിടിച്ചതെന്നും […]

India Kerala

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. യുവതികള്‍ ദര്‍ശനം നടത്താനെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലക്കലിലും പരിസരത്തും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് .അതേസമയം തമിഴ് നാട്ടിൽ നിന്ന് പിതാവിനൊപ്പം എത്തിയ പന്ത്രണ്ട് വയസുകാരിയെ പൊലീസ് പമ്പയിൽ തടഞ്ഞു , കുട്ടിയുടെ പിതാവിനെ സന്നിധാനത്തേക്ക് കടത്തി വിട്ടു. മണ്ഡലകാലത്തെ സാഹചര്യങ്ങള്‍ വിലയിരുത്താനായി യു.ഡി.എഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും.

India Kerala

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് കണ്ണൂരിലെത്തും. നാളെ ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനാണ് രാഷ്ട്രപതിയുടെ സന്ദർശനം. വൈകിട്ട് 4.30ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇവിടെ നിന്നും ഹെലികോപ്ടറിൽ ഏഴിമലയിലേക്ക് പോകും. നാളെ രാവിലെ 8ന് ഏഴിമല പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട്സ് കളർ അവാർഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമർപ്പിക്കും.

India Kerala

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളന വേദിയിലാണ് പി.മോഹനന്റെ ആരോപണം. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൌലിക ശക്തികള്‍ക്കും എന്തൊരു ആവേശമാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനെന്നും മോഹനന്‍ ആരോപിച്ചു. സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അതിന്റെ ഫലമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായ […]

India Kerala

സിനിമാ ടിക്കറ്റ് വില കൂടി

സംസ്ഥാനത്തെ സിനിമ തിയറ്ററുകളില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് വില പ്രാബല്യത്തില്‍ വന്നു. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി. 10 രൂപ മുതൽ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്കു കൂടും. സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജി.എസ്.ടി […]

India Kerala

വാളയാര്‍ കേസ്

വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ മുഖ്യമന്ത്രിയെ കാണാന്‍ കൊണ്ടുപോയത് വിവാദമാക്കിയ നടപടി ശരിയായില്ലെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രി രക്ഷിതാക്കളെകൊണ്ട് കാലുപിടിപ്പിച്ചുവെന്ന വാദം തെറ്റാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി കെ.പി.എം.എസ് പാലക്കാട് കോട്ടമൈതാനത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമറാണ് വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ തിരുവനന്തപുരത്ത് എത്തിച്ച് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയത്. സര്‍ക്കാര്‍ ആവശ്യപെട്ടിട്ടല്ല ഇതൊന്നും […]

India Kerala

അത്താണി കൊലപാതകം; അഞ്ച് പേര്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി അത്താണിയില്‍ ഗുണ്ടാതലവനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. രണ്ട് ബൈക്കുകളിലായി എത്തിയവരാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബിനോയിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അത്താണി ഡയാന ബാറിന് മുന്‍‌പില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കേസിലെ നാല് മുതല്‍ ഏഴ് വരെ പ്രതകളെയാണ് റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗുഡ്സംഗത്തിലെ അംഗങ്ങളായ അഖില്‍, നിഖില്‍, അരുണ്‍, ജസ്റ്റിന്‍, […]

India Kerala

സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പ് അന്വേഷിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. സോഫ്റ്റുവെയറിലെ തകരാറടക്കം പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കമ്പ്യൂട്ടര്‍ സെന്ററിലെ ഡാറ്റ സീല്‍ ചെയ്യാന്‍ സര്‍വകലാശാല ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരുന്നു. സിന്‍ഡിക്കേറ്റംഗം ഗോപ്ചന്ദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി ഇന്നലെ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍, പരീക്ഷാ കണ്‍ട്രോളര്‍, പരീക്ഷാ വിഭാഗത്തിലെ ഏതാനം ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു. മാര്‍ക്ക് കൂടിയത് സംബന്ധിച്ച് വിശദീകരണവും കേട്ടു. ഈ കൂടിക്കാഴ്ചയിലാണ് സോഫ്റ്റ് വെയര്‍ തകരാറും കാരണമായിട്ടുണ്ടോ […]

India Kerala

ഫാത്തിമയുടെ മരണം; വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു

മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു. നടപടിയുണ്ടാകും വരെ സമരം തുടരും. മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചിട്ടുണ്ട്. മലയാളി ഗവേഷക വിദ്യാർത്ഥികളായ ജസ്റ്റിൻ, അസർ എന്നിവരാണ് കാo പസിനുള്ളിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. മരണം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുക, കുറ്റവാളികളെ വേഗത്തിൽ പിടികൂടുക എന്നിവയാണ് ആവശ്യങ്ങൾ. സാംസ്കാരിക കൂട്ടായ്മയായ ചിന്താബാറിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥി സമരം. പൂർണമായ തെളിവുകൾ ലഭിച്ചിട്ടും പൊലിസ് നടപടി […]