India Kerala

അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസില്‍ പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ ഇപ്പോഴെങ്കിലും തെറ്റ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. 2017 ആഗസ്തിലാണ് ആദ്യ കുട്ടി മരിച്ചത്. മരിച്ച മൂത്ത കുട്ടിയ്ക്ക് ലൈംഗിക പീഡനം ഉണ്ടായെങ്കിലും ആ രീതിയിൽ അന്വേഷണമുണ്ടാട്ടിയില്ല. കേസിൽ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണ്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല. രണ്ടാമത്തെ കുട്ടിയുടെ മരണത്തിലും അന്വേഷണം കാര്യക്ഷമമായിട്ടല്ല നടന്നതെന്ന് […]

India Kerala

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ കനക്കും;

കൊച്ചി: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്. സംസ്ഥാനത്ത് ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചിരുന്നു. ഇതോടെ കഴിഞ്ഞദിവസം കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നല്ല മഴ ലഭിച്ചിരുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തിനും, തമിഴ്‌നാടിനും പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ് […]

India Kerala

കെ.എസ്.യു മാര്‍ച്ച് സംഘര്‍ഷം; സഭയില്‍ പ്രതിപക്ഷ ബഹളം

കെ.എസ്‍.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കെ.എസ്‍.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ഷാഫി പറമ്പിലിന് തലക്ക് ലാത്തിയടിയേറ്റത്. ഇതോടെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭയിൽ പ്രശ്നമുന്നയിക്കും. ഇന്ന് കോൺഗ്രസിന്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് […]

India Kerala

പുത്തുമലയില്‍ വിപുലമായ പുനരധിവാസ പദ്ധതി ഒരുങ്ങുന്നു

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമല നിവാസികള്‍ക്കായി വിപുലമായ പുനരധിവാസ പദ്ധതി ഒരുങ്ങുന്നു. പുത്തുമല ടൌണ്‍ഷിപ്പ് പ്രൊജക്ടിനായി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സൌജന്യമായി നല്‍കിയ ഭൂമിയില്‍, 70 ഓളം വീടുകള്‍ ഏറ്റെടുത്തതും സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെയാണ്. പുത്തുമല ദുരന്തം കഴിഞ്ഞ് 100 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് വീടും സ്ഥലവും നഷ്ടപ്പെട്ട 70 ഓളം കുടുംബങ്ങളെ സമീപത്തെ കള്ളാടിയില്‍ പുനരധിവസിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നത്. സര്‍ക്കാരിന് സൌജന്യമായി ലഭിച്ച 11. 40 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം അടുത്ത ദിവസം നടക്കും. വൈകാതെ […]

India Kerala

നെടുമ്പാശേരി ;ഇന്ന് മുതല്‍ പകല്‍ സമയം സര്‍വീസ് ഉണ്ടാകില്ല

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ പകല്‍ സമയം സര്‍വീസ് ഉണ്ടാകില്ല. റണ്‍വെ നവീകരണത്തിന്റെ ഭാഗമായാണ് 2020 മാര്‍ച്ച് 28 വരെ പകല്‍ സമയത്തെ വിമാന സര്‍വീസ് റദ്ദാക്കിയത്. സമയം പുനഃക്രമീകരിച്ചതിനാല്‍ രാവിലെയും വൈകിട്ടും ഉണ്ടാകാവുന്ന തിരക്ക് പരിഗണിച്ച് ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ 24 മണിക്കൂർ പ്രവർത്തന സമയം ഇന്ന് മുതൽ 16 മണിക്കൂർ ആയി ചുരുങ്ങും. റണ്‍വെയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് സമയം പുനഃക്രമീകരിച്ചത്. എല്ലാ ദിവസവും രാവിലെ പത്തിന് […]

India Kerala

ഫാ​​ത്തി​​മയുടെ മരണം; വി​ദ്യാ​ർ​ഥി​കളുടെ നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു

മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​നി ഫാ​​ത്തി​​മ​ ല​ത്തീ​ഫി​​​​ന്റെ മരണത്തില്‍ മ​​ദ്രാ​​സ്​ ​ ഐ.ഐ.ടി ​ വി​ദ്യാ​ർ​ഥി​ക​ൾ നടത്തിവന്ന അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു. മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന്​​ ആ​​ഭ്യ​​ന്ത​​ര അ​​ന്വേ​​ഷ​​ണ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ക്കാമെന്ന ഉറപ്പിലാണ് നിരാഹാരം അവസാനിപ്പിച്ചത്. ചർച്ചക്ക് തയ്യാറാണെന്ന്​ ഐ.ഐ.ടി​ ഡീൻ അറിയിച്ചു. ഡയറക്​ടർ തിരിച്ചുവന്നാൽ ഉടൻ ആഭ്യന്തര അന്വേഷണം സമിതി രൂപീകരിക്കുമെന്നും ഡീൻ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ്​ രണ്ട്​ ആവശ്യങ്ങളും അധികൃതർ അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപവത്​കരിക്കും. വിദ്യാർഥികളുടെ മാനസിക സമ്മര്‍ദം […]

India Kerala

കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം

കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പിലും വാളയാര്‍ കേസിലെ വീഴ്ചയിലും പ്രതിഷേധിച്ച് കെ.എസ്‍.യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്‍.യു പ്രസിഡന്‍റ് അഭിജിത്ത് എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്‍.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം എം.ജി റോഡില്‍ ഗതാഗതം തടസപ്പെട്ടു. തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മര്‍ദിച്ചെന്നും എം.എല്‍.എ പറഞ്ഞു. സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയത്. സഭയ്ക്ക് അകത്തും പുറത്തും സമരം […]

India Kerala

ഇരുചക്ര വാഹനത്തില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധം

ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.  കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് […]

India Kerala

വാളയാര്‍ കേസ്

വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ അമ്മ. പ്രോസിക്യൂട്ടർക്കെതിരെ നടപടി എടുത്തതിൽ സന്തോഷം ഉണ്ടെന്നും പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട് പറഞ്ഞു. വാളയാർ കേസിൽ പ്രോസിക്യൂട്ടർക്ക് വീഴ്ച സംഭവിച്ചതിനാലാണ് തൽസ്ഥാനത്ത് നിന്നും ലത ജയരാജിനെ സർക്കാർ മാറ്റിയത്.സർക്കാർ നടപടിയിൽ സന്തോഷം ഉണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോസ്ഥർക്കെതിരെയും നടപടി വേണമെന്ന് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെടുന്നു. തങ്ങളെ സഹായിക്കുന്ന ആരുമായി സഹകരിക്കാൻ തയ്യറാണ്.തങ്ങളുടെ ആചാരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ കാൽ പിടിച്ചതെന്നും […]

India Kerala

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചു. യുവതികള്‍ ദര്‍ശനം നടത്താനെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലക്കലിലും പരിസരത്തും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് .അതേസമയം തമിഴ് നാട്ടിൽ നിന്ന് പിതാവിനൊപ്പം എത്തിയ പന്ത്രണ്ട് വയസുകാരിയെ പൊലീസ് പമ്പയിൽ തടഞ്ഞു , കുട്ടിയുടെ പിതാവിനെ സന്നിധാനത്തേക്ക് കടത്തി വിട്ടു. മണ്ഡലകാലത്തെ സാഹചര്യങ്ങള്‍ വിലയിരുത്താനായി യു.ഡി.എഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും.