സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. കോടതി നിര്‍ദേശപ്രകാരം വയനാട് ജില്ലാ ജഡ്ജി എ.ഹാരിസ് സ്കൂള്‍ സന്ദര്‍ശിച്ചു. മരിച്ച ഷെഹ്‌ല ഷെറിന്റെ സഹപാഠികള്‍ ബത്തേരിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചതില്‍ സ്കൂളിന് വീഴ്ച പറ്റിയതായി ജില്ലാ ജഡ്ജി എ. ഹാരിസ് പറഞ്ഞു. ജില്ലാ കോടതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് ജഡ്ജി നിര്‍ദേശം നല്‍കി. അതിനിടെ സ്കൂളിലേക്ക് […]
Tag: Kerala
പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട്
സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിനി ഷെഹ്‍ല ഷെറിന് ചികിത്സ വൈകിപ്പിച്ചെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട് നല്‍കി. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്നാണ് ഡി.എം.ഒ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. ഷെഹ്‍ലക്ക് പാമ്പുകടിയേറ്റ് സ്കൂള്‍ ജില്ലാ ജഡ്ജി ഇന്ന് സന്ദര്‍ശിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ സ്കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയതായി അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൽപ്പറ്റ ജില്ലാ കോടതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുവാൻ ജില്ലാ ജഡ്‌ജി സ്കൂളിലെ പ്രധാന അധ്യാപകന് നിർദേശവും നൽകിയിരുന്നു. ഇന്നലെ വൈകിട്ടാണ് […]
മണ്ഡല – മകരവിളക്ക് തീർത്ഥാടനം
മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷയൊരുക്കി പൊലീസ്. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടുള്ള ക്യാമറകളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. 360 ഡിഗ്രി ആംഗിളില്‍ 136 ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇവയുടെ പ്രവർത്തനം ജില്ലാ കളക്ടര്‍ക്കും എസ്.പിക്കും ചേംബറില്‍ ഇരുന്ന് വീക്ഷിയ്ക്കാൻ സാധിക്കും.കുറ്റവാളികള്‍, പൊലീസിന്റെ നിരീക്ഷണ പട്ടികയിലുള്ളവര്‍, ഇങ്ങനെയുള്ള മുഴുവന്‍ ആളുകളുടേയും ലിസ്റ്റ് ഇതില്‍ ഫീഡ് ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ആളുകള്‍ […]
നിയമനടപടികളിലൂടെ സര്‍ക്കാര്‍ തിരുത്തുമെന്ന് കോടിയേരി
കോഴിക്കോട് പന്തീരങ്കാവില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ. പി.എ ചുമത്തിയത് നിയമനടപടികളിലൂടെ സര്‍ക്കാര്‍ തിരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല പൊലീസ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് .നേരത്തേ ചിലര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പുനപരിശേധിച്ചിട്ടുണ്ട്. മഞ്ചിക്കണ്ടിയില്‍ കീഴടങ്ങാനെത്തിയ മാവോയിസ്റ്റുകളെയാണ് പൊലീസ് വെടിവെച്ചതെന്ന ആരോപണം ശരിയല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
സ്കൂളിനും ആശുപത്രിക്കും വീഴ്ച സംഭവിച്ചതായി കുട്ടിയുടെ പിതാവ്
സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂളിനും ആശുപത്രിക്കും വീഴ്ച സംഭവിച്ചതായി കുട്ടിയുടെ പിതാവ് . വയനാട്ടിലെ നാല് ആശുപത്രികളിലെത്തിച്ചിട്ടും ആന്റിവെനം നൽകിയില്ലെന്നും രക്ഷിതാവ് ആരോപിച്ചു. സംഭവത്തില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രിയും പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നേ കാലോടെയാണ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേൽക്കുന്നത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം പിതാവ് അഡ്വക്കേറ്റ് എന്‍.വി അസീസ് എത്തിയാണ് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതുവരെയും കുട്ടിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിൽ അധ്യാപകർക്ക് വീഴ്ചപറ്റി. ഗുരുതരാവസ്ഥയിൽ […]
മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക ഭീകരവാദികളെന്ന് എം.ബി രാജേഷ്
മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക ഭീകരവാദികളെന്ന് എം.ബി രാജേഷ്. മനുഷ്യാവകാശ -പരിസ്ഥിതി വിഷയങ്ങളില്‍ പൊതുവേദികള്‍ രൂപീകരിച്ചാണ് കേരളത്തില്‍ മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദകളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും രാജേഷ് പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തില്‍ സി.പി.എം പന്തീരങ്കാവില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജേഷ്. മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിവാദ പ്രസ്താവനയെ എം.ബി രാജേഷ് പിന്തുണച്ചു. മാവോയിസ്റ്റുകള്‍ വഴി തെറ്റിപ്പോയ സഖാക്കളാണെന്ന സി.പി.ഐയുടെ അഭിപ്രായത്തെയും രാജേഷ് തള്ളി. കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് യു.എ.പി.എ ചുമത്തിയ വിഷയത്തില്‍ […]
പ്രതിഷേധം ശക്തമാകുന്നു
മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിൽ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. തുടർ സമരങ്ങൾക്കായി ഐ ഐ.ഐ.ടിയിൽ സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇന്ന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഐ.ഐ.ടിയിൽ നിരാഹാര സമരം നടത്തിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഡയറക്ടർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ്, സമരം കൂടുതൽ ശക്തമാക്കാനായി സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിൽ തുടർ സമരങ്ങൾ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ക്യാമ്പസിന് പുറത്തും വ്യാപിയ്ക്കുകയാണ്. ഇന്ന് രാവിലെ […]
വയനാട് ;കലക്ടറുടെ ഉത്തരവ്
വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തരമായി വൃത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറുന്നതിനുള്ള സാഹചര്യമില്ലെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ പാദരക്ഷ ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിലുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളിലും സ്കൂളുകളില്‍ കര്‍ശന പരിശോധനക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ സ്കൂളുകളുടെ ചുറ്റുപാടും കെട്ടിടങ്ങളുടെ അവസ്ഥയും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡിഡിഇ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം. എല്ലാ സ്കൂളുകളും […]
ബാബരി കേസില്‍ നീതി കിട്ടിയില്ലെന്ന വികാരം സോണിയ ഗാന്ധിയെ അറിയിച്ചു
ബാബരികേസ് വിധി മാനിക്കുന്നുവെങ്കിലും ഒരു വിഭാഗത്തിന് നീതി കിട്ടിയില്ലെന്ന വികാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. മതേതരപാര്‍ട്ടികള്‍ ഈ വികാരം കണക്കിലെടുക്കണമെന്നും സോണിയയോട് ആവശ്യപ്പെട്ടതായി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗ് നേതാക്കളായ ഖാദര്‍ മൊയ്തീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അയോധ്യ, പൗരത്വ ബില്‍, കശ്മീര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ അജണ്ടകളെ പിന്തുണച്ച സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ സോണിയാഗാന്ധിയെ കണ്ടത്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നത് കോണ്‍ഗ്രസിന്റെയും […]
രോഗികളെ വലച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം
ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് 2 മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ഒപിയുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. കേരള മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2 മണിക്കൂര്‍ നീണ്ട് സൂചന സമരം നടത്തിയത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്ന് രാവിലെ ഒപി വിഭാഗങ്ങളില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സമരം രോഗികളെ വലച്ചു. അത്യാഹിത വിഭാഗം, ലേബര്‍ […]