അങ്കമാലിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഇവര്‍ അങ്കമാലി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് . രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി സ്വദേശിയായ ജോസഫ് മങ്ങാട്ടുപറമ്പലിനെ മാത്രമാണ് തിരിച്ചറിയാനായത്.
Tag: Kerala
ലീഗിന്റെ ലോംഗ് മാര്‍ച്ച്
കവളപ്പാറയിലെ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്‌ലിം ലീഗ് നടത്തുന്ന ലോംഗ് മാർച്ചിന് തുടക്കമായി. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. 28ന് മലപ്പുറം കലക്ട്രേറ്റ് പടിക്കലെത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക, ഗവ: പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചക്ക് പരിഹാരം കാണുക, നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോംഗ് മാർച്ച്. […]
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം ജില്ലകളില്‍ ഇന്ന് മഴ ലഭിച്ചേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊലപാതകങ്ങള്‍ക്ക് മുമ്പ് ജോളി വിഷം പരീക്ഷിച്ചത് വളര്‍ത്തുനായയില്‍
കൂടത്തായി കൊലപാതക പരമ്പരകള്‍ക്ക് മുമ്പ് വീട്ടിലെ വളര്‍ത്തുനായയെ വിഷം കഴിപ്പിച്ച് പരീക്ഷിച്ചായിരുന്നു കൊലപാതങ്ങള്‍ നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകകേസില്‍ ജോളിയെ കട്ടപ്പനയിലെ കുടുംബവീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ രാവിലെ ഏഴ് മണിക്കാണ് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ഒമ്പതു മണിയോടെ വാഴവരയിലെ പഴയ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് ജോളി വളര്‍ത്ത് നായക്ക് വിഷം നല്‍കി കൊന്ന് പരീക്ഷണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ […]
മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ എക്സൈസ് വകുപ്പിന്‍റെ വൻ കഞ്ചാവ് വേട്ട
മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ എക്സൈസ് വകുപ്പിന്‍റെ വൻ കഞ്ചാവ് വേട്ട. നെല്ലിക്കുത്ത് സ്വദേശി കോട്ടക്കുത്ത് അബ്ദുൽ സലാം എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. വീട്ടിൽ സൂക്ഷിച്ച വൻ മദ്യ ശേഖരവും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട്ടിൽ സൂക്ഷിച്ച 8 കിലോയിലധികം കഞ്ചാവും 108 കുപ്പി മാഹി മദ്യവുമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ എക്സൈസ് സംഘം പിടികൂടിയത്. മഞ്ചേരി നെല്ലിക്കുത്ത് മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്ദുൽ സലാം ആണ് പിടിയിലായത്. കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും വൻ ശേഖരം സൂക്ഷിച്ച […]
മുസ്‌ലിം ലീഗ് നടത്തുന്ന ലോങ് മാർച്ചിന് നാളെ തുടക്കമാകും
കവളപ്പാറയിലെ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്‌ലിം ലീഗ് നടത്തുന്ന ലോങ് മാർച്ചിന് നാളെ തുടക്കമാകും. കവളപ്പാറയിൽ നിന്നും കളക്ട്രേറ്റ്ലേക്ക് നടത്തുന്ന മാർച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കും. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക. ഗവ: പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചക്ക് പരിഹാരം കാണുക. നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോങ് മാർച്ച്. പ്രളയം […]
പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു
വയനാട്ടില്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തു. ഇതിനകം സസ്പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് അധ്യാപകര്‍ക്കെതിരെയും താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കെതിരെയുമാണ് കേസ്. മരിച്ച ഷഹലയുടെ വീട് ഇന്ന് മന്ത്രിമാരായ സി.രവീന്ദ്രനാഥ്,വി.എസ് സുനില്‍കുമാര്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സന്ദര്‍ശിക്കും. മരിച്ച അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്റെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സര്‍വ്വജന സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാള്‍ […]
മരട് ഫ്‌ളാറ്റ്: ഉടമകളുടെ പുനഃപരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റപ്പെടുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറായി. ഇതു സംബന്ധിച്ച് വാക്കാലാണ് കോടതി ഉറപ്പ് നല്‍കിയത്. ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിവച്ചു. ജനുവരി 11, 12 തീയതികളിലായി […]
സ്‌കൂളുകളില്‍ ഇനി ഡൈനിങ് ഹാളുകള്‍
ഇനി ക്ലാസ് മുറികളിലും മരത്തണലിലും ഇരുന്ന് ഉച്ചഭക്ഷണം കഴിക്കേണ്ട, വിദ്യാര്‍ത്ഥികള്‍ക്കായി ഇനി ഡൈനിങ് ഹാളുകള്‍ ഒരുങ്ങുകയാണ്. ഭക്ഷണം വാങ്ങി ക്ലാസ്മുറികളിലും മരത്തണലിലും കഷ്ടപ്പെട്ടിരുന്ന് കഴിക്കുന്ന അവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സുഖമായിരുന്ന് ഭക്ഷണം കഴിക്കാനുതകുംവിധം ഹാളുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് ഹാള്‍ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തുക. ഇതിനായി സര്‍ക്കാര്‍ അനുവാദം നല്‍കി. കെഇആര്‍ നിബന്ധനകള്‍ പാലിച്ചും പ്രവേശന കവാടം ഭിന്നശേഷി സൗഹൃദമായുമുള്ള ഹാളുകളാണ് നിര്‍മ്മിക്കേണ്ടത്. രണ്ട് […]
ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍തി നവനീതാണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചാണ് മരണത്തിന് കാരണമായ അപകടം സംഭവിച്ചത്. കളിക്കിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.