ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. അമേരിക്കന്‍ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വിധേയപ്പെടുന്നതാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും തീരുമാനത്തെ ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്നും മെഴ്സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു. കടലാമകള്‍ വലയില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനായി മത്സ്യബന്ധന വലകളില്‍ ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് ഘടിപ്പിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അമേരിക്ക ഇന്ത്യയില്‍ നിന്നുളള ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത്. കടല്‍ വിഭവങ്ങളില്‍ ഏറെ രുചികരമായ ചെമ്മീന്‍ കയറ്റുമതിയില്‍ ഇതോടെ വലിയ ഇടിവാണ് ഉണ്ടായത്. അമേരിക്ക വെക്കുന്ന […]
Tag: Kerala
വ്യാജ ലോട്ടറി; ക്യു ആര്‍ കോഡ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: വ്യാജ ലോട്ടറി തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി ടിക്കറ്റുകളില്‍ ക്യു ആര്‍ കോഡ് സംവിധാനം ലഭ്യമാക്കാനാണ് പദ്ധതി. ഇതിലൂടെ ടിക്കറ്റുകള്‍ വ്യാജമാണോ എന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യാജ ലോട്ടറി വില്‍പനകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ആണ് നടപടിയെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.
ജംബോ വേണ്ട, കമ്മിറ്റി മതിയെന്ന് ഹെെക്കമാന്റ്
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ നേതാക്കള്‍ക്കിടയില്‍ ധാരണ. ജംബോ കമ്മിറ്റി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍റ് കെ.പി.സി.സിയെ അറിയിച്ചിരുന്നു. 20 ല്‍ താഴെ ഭാരവാഹികളെ നിശ്ചയിച്ച് പുതിയ കമ്മറ്റിയെ നിര്‍ദേശിക്കാനാണ് ഇപ്പോഴുണ്ടായ ധാരണ. കെ.പി.സി.സി പുനസംഘടനയുടെ ഭാഗമായി ജനറല്‍ സെക്രട്ടറി വരെയുള്ളവരുടെ പട്ടിക തയാറാക്കിയപ്പോള‍് തന്നെ അമ്പതോളം പേരുടെ ജംബെ കമ്മറ്റിയാണ് രൂപം കൊണ്ടത്. ഭാരവാഹി ലിസ്റ്റ് പുറത്തു വന്നതോടെ വിമര്‍ശം ശക്തമായി. ഭാരവാഹികളുടെ എണ്ണക്കൂടതലും പ്രായവും ചര്‍ച്ചയായതോടെ നേതാക്കള്‍ പ്രതിരോധത്തിലായി. ഇതിന് പിന്നാലെ ജംബോ കമ്മറ്റിയെ പൂര്‍ണമായി അനുകൂലിക്കാത്ത […]
കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം
ദീർഘദൂര യാത്ര ബസായ കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം.സംഭവത്തില്‍ കാസർകോട് കുടലു സ്വദേശി മുനവർ (23) പിടിയിൽ. പുലർച്ചെ 3 മണിയോടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വടകരയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു; സ്ഥിതി നിയന്ത്രണവിധേയം
വടകര ടൗണിന് സമീപം പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ധന ചോർച്ച നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്തുകൂടിയുള്ള ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ട്.
ഷെഹ്‍ല ഷെറിന്‍ മരിച്ചത് പാമ്പ് കടിയേറ്റെന്നതിന് തെളിവില്ലെന്ന് അധ്യാപകര്‍ ഹൈക്കോടതിയില്‍
സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാർഥിനി ഷഹ്‍ല മരിച്ചത് പാമ്പ് കടിയേറ്റെന്നതിന് തെളിവില്ലെന്ന് അധ്യാപകര്‍ ഹൈക്കോടതിയില്‍. ബോധപൂർവം കുറ്റം ചെയ്തിട്ടില്ലെന്ന മുന്‍കൂര്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് പൊലീസ് കേസെടുത്തതെന്നും അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി.
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. ദീപ മോഹനന്‍റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.
ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം സോഫിയ ബിന്ദിന്
2019ലെ ഡോ: ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം മീഡിയവണിലെ സോഫിയ ബിന്ദിന്. ഉരുക്കിനിടയിൽ ഞെരിഞ്ഞമർന്നവർ എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സ്ത്രീധന നിരോധന ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടന്നു
സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിനു മുകളിൽ കയറി ഇരിക്കുകയാണെന്ന് നടൻ ടോവിനോ തോമസ്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീധന വിരുദ്ധ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് അഹല്യ ക്യാമ്പസിൽ വെച്ചാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ ദിനാചരണം നടന്നത്. സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്നും, സ്ത്രീകളെ കേവലം കച്ചവടച്ചരക്കായി കാണരുതെന്നും ചടങ്ങിൽ നടൻ ടോവിനോ തോമസ് പറഞ്ഞു. നെന്മാറ എം.എൽ.എ കെ.ബാബു […]
ശബരിമല; കർശന നിലപാടില്‍ സര്‍ക്കാര്‍
ശബരിമലയിൽ ഇത്തവണ യുവതിപ്രവേശനം അനുവദിക്കില്ലെന്ന കർശന നിലപാട് വ്യക്തമാക്കുന്നതാണ് തൃപ്തി ദേശായിക്ക് സംരക്ഷണമൊരുക്കില്ലെന്ന തീരുമാനത്തിലൂടെ സർക്കാർ നൽകുന്നത്. കോടതി വിധിയിലെ അവ്യക്തത ചൂണ്ടിക്കാട്ടുമ്പോഴും വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. യുവതികൾ പ്രവേശിച്ചാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സർക്കാർ നിലപാട്. സുപ്രിംകോടതി വിധിയിലെ അവ്യക്തതയും, യുവതീ പ്രവേശനം ഇത്തവണ അനുവദിക്കേണ്ടതില്ലെന്ന നിയമോപദേശവുമാണ് സർക്കാരിന്റെ പിടിവള്ളി. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി കൂടിയായപ്പോൾ യുവതിപ്രവേശനം വേണ്ടെന്ന തീരുമാനത്തിലേക്ക് സി.പി എം എത്തുകയും ചെയ്തു. യുവതികൾ […]