തന്റെ ആത്മകഥയില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയത്. ഇപ്പോള്‍, ആത്മകഥയില്‍ പരാമര്‍ശിക്കാത്ത വൈദികരുടെ പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നു പറഞ്ഞിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ അതുണ്ടാകില്ല. സഭയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാല്‍ ഇക്കാര്യം ആലോചിക്കും. ആത്മകഥയിലുള്ളത്. എന്നാല്‍, വൈദികരുടെ പോരോ മറ്റ് വിവരങ്ങളൊന്നും തന്നെ ആത്മകഥയില്‍ പറയുന്നില്ല. ഇതെല്ലാം ആവശ്യമെങ്കില്‍ വെളിപ്പെടുത്തുമെന്ന് ലൂസി കളപ്പുര പറഞ്ഞു
Tag: Kerala
ശ്രീചിത്രയില്‍ സൗജന്യ ചികിത്സ
തിരുവനന്തപുരം ശ്രീചിത്രയില്‍ സൌജന്യ ചികിത്സലഭിക്കുക വീട്ടില്‍ കക്കൂസില്ലാത്തവര്‍ക്കും കളര്‍ ടി.വി ഇല്ലാത്തവര്‍ക്കും.
വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണമെന്ന് ഡി.ജി.പി
ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവൂ എന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. കഴിയുന്നതും ഇന്‍സ്പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉളള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത്തരത്തില്‍ വാഹനം […]
മാമാങ്കം ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് […]
ഫീസ് ഇളവിന് മെറിറ്റ് തന്നെ മാനദണ്ഡമെന്ന് സുപ്രീം കോടതി
സ്വാശ്രയ സ്ഥാപനങ്ങളിൽ സംവരണ വിദ്യാർഥികളുടെ ഫീസിളവിന് സാമ്പത്തികാവസ്ഥയല്ല പരിഗണിക്കേണ്ടതെന്ന് സുപ്രിം കോടതി.ഫീസിളവിന് മെറിറ്റ് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയിലാണ് ഉത്തരവ്. ഫീസിളവിന് വിദ്യാർഥികളുടെ സാമ്പത്തകാവസ്ഥ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.എസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രൊഫഷണൽ കോളജുകളിലെ സംവരണ വിദ്യാർത്ഥികളുടെ ഫീസിളവിന് ഉയർന്ന മാർക്കാണ് മാനദണ്ഡമാക്കേണ്ടതെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു എം.ഇ.എസിന്റെ ഹരജി. ഫീസിളവിന് സാമ്പത്തികാവസ്ഥ മാനദണ്ഡമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഹരജി തള്ളി. അതേസമയം ന്യൂനപക്ഷ പദവിയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ […]
ആൾക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി
ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനപ്രതിനിധികള്‍ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതിനോട് യോജിപ്പില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്ക് കേരള നേതാക്കള്‍ സമര്‍പ്പിച്ച ജംബോ പട്ടിക അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം തള്ളി ഗ്രൂപ്പ് താത്പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിന്നു കെ.പി.സി.സി പുനസംഘടന പട്ടിക തയ്യാറാക്കിയിരുന്നത്. ഈ പട്ടിക നേരത്തെ തന്നെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് കൈമാറുകയും ചെയ്തു. എന്നാല്‍ ജനപ്രതിനിധികള്‍ പാര്‍ട്ടി ഭാരവാഹികളായി […]
തൃശൂര്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം
തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടി എസ്.ബി.ഐ എ.ടി.എമ്മില്‍ മോഷണശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ എ.ടി.എം തകര്‍ത്തു. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന കാറും ഗ്യാസ് കട്ടറും എ.ടി.എമ്മിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് തൃശൂര്‍ കൊണ്ടാഴി പാറമേല്‍പ്പടിയിലെ എസ്.ബി ഐ എ.ടി.എമ്മില്‍ മോഷണ ശ്രമം നടത്തത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ പാതി തകര്‍ത്തിട്ടുണ്ട്. പൊലീസും ബാങ്ക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച കാറും എ.ടി.എം […]
ശബരിമല സന്നിധാനത്ത് ശർക്കരക്കും നെയ്യിനും ക്ഷാമം
ശബരിമല സന്നിധാനത്ത് ശർക്കരക്കും നെയ്ക്കും ക്ഷാമം നേരിടുകയാണ്. ടെണ്ടർ ഏറ്റെടുത്ത കമ്പനിക്ക് ശർക്കര നൽകാൻ കഴിയാത്തതും, തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യ് തികയാതെ വരുന്നതുമാണ് പ്രതിസന്ധികൾക്ക് കാരണം. തീർഥാടകർക്ക് ആവശ്യമായ അപ്പവും അരവണയും സ്റ്റോക്കുണ്ടെന്ന് ദേവസ്വം ബോർഡ് പറയുമ്പോഴും, ശർക്കരക്കും നെയ്യ്ക്കും ക്ഷാമം നേരിടുന്നതിൽ ആശങ്കയുണ്ട്. ശർക്കര നൽകാനുള്ള ടെൻഡർ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്കായിരുന്നു. എന്നാൽ, മഴ മൂലം ഉത്പാദനം ഇത്തവണ വേണ്ടത്ര നടന്നില്ല. പ്രതിസന്ധി മറികടക്കാൻ അഞ്ച് ലക്ഷം കിലോ ശർക്കര പുറത്തുനിന്ന് വാങ്ങാനാണ് ദേവസ്വം ബോർഡിന്‍റെ […]
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ പൊലീസ് നടപടികൾ തുടരുന്നു
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു നൽകിയ പരാതിയിൽ ആറ് എസ്.എഫ്.ഐ പ്രവർത്തകരും എസ്. എഫ്.ഐ നൽകിയ പരാതിയിൽ മൂന്ന് കെ.എസ്.യു പ്രവർത്തകരുമാണ് നിലവിൽ അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാണെന്നാണ് പൊലീസിന്റെ വാദം. എന്നാൽ കെ.എസ്.യു പ്രവർത്തകൻ നിതിൻ രാജിനെ കൊളേജ് ഹോസ്റ്റലിൽ വച്ച് മര്‍ദ്ദിച്ച മഹേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. നിതിന്റെ സർട്ടിഫിക്കറ്റുകൾ മഹേഷ് കത്തിച്ചതായും പരാതിയിട്ടുണ്ട്. മഹേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണത്തിൽ മെല്ലപ്പോക്ക് തുടരുന്നുവെന്ന് കെ.എസ്.യു ആരോപിക്കുന്നു. അതേസമയം […]
പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ
സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കും. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ ഈടാക്കുന്നത്.ഹെല്‍മറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഡിസംബര്‍ ഒന്ന് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഹൈക്കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.ആദ്യം ദിനം എന്ന നിലയില്‍ ഇന്നലെ പിഴ ഈടാക്കിയിരുന്നില്ല. പലയിടങ്ങളിലും മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇന്ന് മുതല്‍ കര്‍ശനമായ പരിശോധനയാണ് മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്നത്.പുറകിലെ യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ […]