കൊച്ചിയില്‍ എ.ടി.എം തട്ടിപ്പ് വ്യാപകമാവുന്നു. രണ്ട് മാസത്തിനിടെ ആറ് പരാതികളിലായി അഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അക്കൌണ്ടില്‍ നിന്ന് ഇന്നലെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. കൊച്ചി സിറ്റി പരിധിയിലുള്ള കടവന്ത്ര, എറണാകുളം നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലും മരട്, തോപ്പുംപടി സ്റ്റേഷനുകളിലുമായാണ് പരാതി ലഭിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം തുക വിവിധ അക്കൗണ്ടുകളിൽ നിന്നും നഷ്ടമായി. എ.ടി.എം കാർഡ് ഉപയോഗിച്ചാണ് പണം പിൻവലിച്ചിരിക്കുന്നത്. പുലര്‍ച്ചെയും അര്‍ദ്ധരാത്രിയിലുമാണ് പണം പിന്‍വലിക്കുന്നത് എന്നതിനാല്‍ വൈകിയാണ് […]
Tag: Kerala
കൂടത്തായി കേസില്‍ ടോം തോമസിന്റെ അടുത്ത ബന്ധുക്കളില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യും
കൂടത്തായ് കൊലപാതക പരമ്പര കേസിൽ ടോം തോമസിന്റെ അടുത്ത ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും. ജോളി നടത്തിയ കൊലപാതക വിവരം ഇവരില്‍ ചിലര്‍ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കല്ലറ തുറന്ന് പരിശോധിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനുമായി ജോളി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘം ആദ്യം തന്നെ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുക്കളായ ജോസഫ് ഹിലാരിയസ്, ബോസ്കോ ഹിലാരിയസ് എന്നിവര്‍ ഈ സമയം ജോളിക്ക് ഒപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആറ് […]
പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; പുതുമുഖങ്ങള്‍ എത്തിയേക്കും
കാലാവധി അവസാനിക്കാന്‍ ഏതാണ്ട് ഒന്നര വര്‍ഷം മാത്രം ബാക്കിനില്‍ക്കെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കൊരുങ്ങി പിണറായി സര്‍ക്കാര്‍. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെയായിരിക്കും മാറ്റുക. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖം മിനുക്കലാണിത്. മന്ത്രിമാരായി പകരം എത്തുന്നത് പുതുമുഖങ്ങള്‍ ആയിരിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് എ.സി.മൊയ്തീനേയും ടി.പി.രാമകൃഷ്ണനേയും ഒഴിവാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ […]
ശ്രീധരന്‍പിള്ളയ്ക്ക് സ്വീകരണം ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം കെ മുനീര്‍
മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് കോഴിക്കോട് നല്‍കിയ പൌര സ്വീകരണത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുസ് ലീം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ. ബിജെപി നേതാവിന്റെ സ്വീകരണത്തില്‍ പങ്കെടുത്തത് ചൂണ്ടികാണിച്ച് സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി കേന്ദ്രങ്ങളിലും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വാടസ് അപ് ഗ്രൂപ്പുകളില്‍ മറുപടിയുമായി എംകെ മുനീര്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസം കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ചായിരുന്നു മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി എസ് […]
നടിയെ ആക്രമിച്ച കേസ്;ദിലീപ് അപേക്ഷ നൽകി
നടിയെ ആക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടി ദിലീപ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. ദൃശ്യങ്ങൾ പരിശോധിക്കാൻ വിദഗ്ധരെ അന്വേഷിക്കുകയാണന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും കോടതിയിൽ പറഞ്ഞു. ഒരാഴ്ചക്കകം ഇതു സംബന്ധിച്ച വിവരം അറിയിക്കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി ജാമ്യം റദ്ദാക്കിയ ഒന്നാ പ്രതി പ്രതി സനൽ കുമാറിനെ ഹാജരാക്കാൻ ജാമ്യക്കാർക്ക് കോടതി പത്താം തിയതി വരെ സമയം അനുവദിച്ചു.
ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നും പറമ്ബില്‍
തന്‍െറ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ നിര്‍ത്തുകയാണെന്ന് ഫിറോസ് കുന്നും പറമ്ബില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ്ഫിറോസ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് സേവനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഇനി ഫിറോസ് കുന്നംപറമ്ബില്‍ വരില്ലെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു.
നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രത്തിന് വിലക്കില്ല
നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രത്തിന് വിലക്കില്ല. 2020ലെ നീറ്റ് പരീക്ഷാ ഹാളില്‍ ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കാം. എന്നാല്‍ ഇതിനുള്ള അനുമതി മുന്‍കൂട്ടി വാങ്ങേണ്ടതുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ നീറ്റ് പരീക്ഷ ഹാളില്‍ ശിരോവസ്ത്രം വിലക്കിയത് വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. വിഷയം കോടതി പരിഗണനയില്‍ വന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ബുര്‍ഖ, ഹിജാബ്, കാര, കൃപാണ്‍ എന്നിവ […]
കാസര്‍കോട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കാസർകോട് കാഞ്ഞിരടുക്കത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി കല്യാണിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു .കല്യാണിയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ച മകൾക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കാസർകോട് പെരിയയ്ക്ക് സമീപം കാഞ്ഞിരടുക്കം സ്വദേശി കല്യാണിയാണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മരത്തടി ഉപയോഗിച്ച് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ ലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു . അമ്മയെ ആക്രമിക്കുന്നത് ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ മകളായ ശരണ്യയ്ക്കും മര്‍ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ മംഗളൂരുവിലെ […]
നടിയെ ആക്രമിച്ച സംഭവം
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുടെ ഭാഗമായി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് കേസ് പരിഗണിക്കും. ദിലീപ് ഇന്നും കോടതിയിൽ ഹാജരാകില്ല. കേസിലെ മുഴുവൻ രേഖകളും നൽകണ മെന്ന ദിലീപിന്റെ ഹരജിയും മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയുൾപ്പടെയുള്ള ഹരജികളുമാണ് കോടതി പരിഗണിക്കുക. നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയടക്കം 8 പ്രതികളായിരുന്നു കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നത്. 8-ാം ദിലീപ് വിദേശത്തായതിനാൽ ഹാജരാകുന്നതിന് അവധി അപേക്ഷ നൽകിയിരുന്നു. നിലവിൽ കോടതിക്ക് […]
മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യത.