എറണാകുളം ജില്ലയില്‍ രണ്ട് പഞ്ചായത്തുകളെ ഇന്നലെ കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെയാണ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്തതിനാല്‍ ജില്ല ഗ്രീന്‍ സോണില്‍ തന്നെ തുടരും. എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളെയാണ് ഇന്നലെ പുതുതായി കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിനെ കോവിഡ് രോഗബാധിതന്‍റെ പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകള്‍ ഉള്ള സ്ഥലമായതിനാലാണ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കോവിഡ് ബാധിച്ച് പാലക്കാട് ചികിത്സയില്‍ കഴിയുന്ന […]
Tag: Kerala
ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു; നിയമനം ആരോഗ്യ വകുപ്പില്‍
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനം. സസ്പെന്‍ഷന്‍ കാലാവധി നീട്ടിയാല്‍ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി ആയി നിയമനം നല്‍കിയെന്നാണ് സൂചന. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ 2019 ആഗസ്ത് അഞ്ചിനാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സസ്പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് […]
കോവിഡ് പ്രതിരോധം – സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം – മുഖ്യമന്ത്രി
കോവിഡ് -19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് -19 വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം. കോവിഡ് പ്രതിരോധ നടപടികൾക്ക് ഡ്രോൺ ഉപയോഗിക്കാൻ സംസ്ഥാന പോലീസിന് അനുമതി നൽകണം. കോവിഡ് വ്യാപനം തടയാൻ ഉപയോഗിക്കുന്ന […]
കാസര്‍കോട് നിരോധനാജ്ഞ: ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും
5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍കോട് അതീവ ജാഗ്രതയില്‍. ജില്ലയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിലെ 17 പൊലീസ് സ്റ്റേഷന്‍ പരിധിയിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അടച്ചിടാന്‍ നിര്‍ദ്ദേശം. പൊതുഇടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതു ഇടങ്ങളിലേക്കുള്ള […]
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ്; കോഴിക്കോട് ആദ്യ കോവിഡ് സ്ഥിരീകരണം
സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ പത്ത് ജില്ലകളിലേക്ക് കോവിഡ് 19 പടര്‍ന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 64 ആയി. ഗുരുതര സാഹചര്യത്തിലേക്ക് സംസ്ഥാനം നീങ്ങുവെന്നതാണ് രോഗികളുടെ എണ്ണം കാണിക്കുന്നത്. പുതുതായി 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ കാസര്‍കോട് ജില്ലയില്‍ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 19 ആയി. കണ്ണൂരില്‍ നാലുപേരുടെ സാമ്പിള്‍ പോസിറ്റീവായി. ജില്ലയിലെ രോഗികളുടെ എണ്ണം പത്തായി. […]
കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രനിര്‍ദേശത്തില്‍ സംസ്ഥാന തീരുമാനം ഇന്ന്
കോവിഡ് ബാധിത ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം സംസ്ഥാന സർക്കാർ ഇന്ന് ചർച്ച ചെയ്യും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിലും കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ കടുത്ത നടപടി വേണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. അതേ സമയം അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നൽകിയ നിർദ്ദേശം. എന്നാൽ കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിൽ കർശന നടപടികളിലേക്ക് സർക്കാർ ഇതുവരെ […]
കോഴിക്കോട് നിരോധനാജ്ഞ; നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി
കോവിഡ് 19 സ്ഥീരീകരിച്ചതിനെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ല കര്‍ശന നിയന്ത്രണത്തില്‍. ജില്ലാഭരണ കൂടത്തിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. മരുന്നു ഷോപ്പുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് കോവിഡ് 19 സ്ഥീരികരിക്കുന്നത്. ഇതോടെ കടുത്ത നടപടിയിലേക്ക് ജില്ലാ ഭരണകൂടം കടന്നു. അഞ്ച് ആളുകളില്‍ കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു. ബസുകളില്‍ സീറ്റിംഗ് പരിധിയുടെ […]
2000 കോടിയുടെ നബാർഡ് വായ്പ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ സൃഷ്ടിച്ച സാമ്പത്തിക ആഘാതം മറികടക്കുന്നതിന് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് 2,000 കോടിയുടെ പ്രത്യേക വായ്പ ഉൾപ്പെടെ പുനരുദ്ധാരണ പാക്കേജ് ആവശ്യപ്പെട്ട് നബാർഡ് ചെയർമാൻ ഡോ. ഹർഷ് കുമാർ ബൻവാലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കത്തിലെ ആവശ്യങ്ങൾ: പ്രത്യേക വായ്പ 2 % പലിശയ്ക്ക് നൽകണം. ഇപ്പോൾ പലിശ 3.9 %. ബാങ്കുകൾക്ക് വർദ്ധിച്ച പുനർവായ്പ ലഭ്യമാക്കണം. സംസ്ഥാന സഹകരണ , ഗ്രാമീണ , കമേഴ്സ്യൽ ബാങ്കുകൾക്കുള്ള […]
വീട്ടിൽ സൂക്ഷിച്ചിരുന്ന റബർഷീറ്റിന് തീപിടിച്ചു
വെഞ്ഞാറമൂട്: വെള്ളുമണ്ണടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അമ്പതോളം റബർ ഷീറ്റുകളും തടികളും കത്തിനശിച്ചു. മേലേ കുറ്റിമൂട് അൽഹുദയിൽ അൽഫിദയുടെ വീട്ടിൽ ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. രണ്ടാമത്തെ നിലയിൽ നിന്നും പുക പടർന്നതോടെയാണ് തീപിടിത്തത്തെക്കുറിച്ച് വീട്ടുകാർ അറിഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ നസീർ, ഗൈഡ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ, ഫയർ ഓഫീസർമാരായ അരുൺ മോഹൻ, സന്തോഷ്, നിശാന്ത് എന്നിവർക്കൊപ്പം സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് തീ നിയന്ത്രണ […]
കാസര്‍കോട് കോവിഡ് ബാധിച്ചവരില്‍ രണ്ട് വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും
ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല അതീവ ജാഗ്രതയില്‍. രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കോവിഡ് 19 സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍, 17ആം തിയ്യതി കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് സ്ത്രീകള്‍ക്കും രണ്ട് വയസ്സുള്ള കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് […]