India Kerala

കൊല്ലത്ത് ശക്തമായ കടല്‍ക്ഷോഭം; 9 വീടുകള്‍ തകര്‍ന്നു

കൊല്ലത്തിന്‍റെ തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭം. 9 വീടുകള്‍ തകര്‍ന്നു. താന്നികായലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പരവൂര്‍ മുക്കം പൊഴി മുറിക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തു. അഴീക്കല്‍ മുതല്‍ പരവൂര്‍ വരെ ഉള്ള മേഖലകളില്‍ കടല്‍ ക്ഷോഭം രൂക്ഷമാണ്. 9 വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. ദുരിത ബാധിതര്‍ക്കായുള്ള ക്യാമ്പുകള്‍ ഇരവിപുരം സ്കഊളിലും വാളത്തുങ്കല്‍ സ്കൂളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. 373 പേരെ ഇതുവരെ പാര്‍പ്പിച്ചു. താന്നി കായലിലലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ മുക്കം പൊഴി മുറിക്കാന്‍ ജില്ലാ ഭരണകൂടം […]

India Kerala

‌‌സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്ന എന്‍.ഐ.എയുടെ വാദം കണക്കിലെടുത്താണ് കോടതി നടപടി. കേസിൽ യുഎപിഎ വകുപ്പുകൾ നിലനില്‍ക്കുമോ എന്നതിന്‍റെ നിയമവശങ്ങൾ കോടതി പരിശോധിച്ചിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമം നടത്തിയതിനാൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്വപ്നയുടെ വാദം. അതേസമയം സ്വർണക്കടത്ത് കേസിൽ എന്‍.ഐ.എ സംഘം ദുബൈയിൽ എത്തിയതായാണ് […]

India Kerala

അതീതീവ്രമഴക്ക് ശമനം; മഴക്കെടുതിയില്‍ 3 മരണം, ആലപ്പുഴയിലും പത്തനംതിട്ടയിലും വെള്ളമിറങ്ങി

സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനം. മിക്കയിടത്തും ഒറ്റപ്പെട്ട മഴയാണ് ഇന്ന് അനുഭവപ്പെട്ടത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മഴക്കെടുതിയില്‍ ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഡാം തുറക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിവരം അറിയിക്കുമെന്ന് തേനി കലക്ടര്‍ അറിയിച്ചു ഇന്നലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം കുറയുന്നതായാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ […]

India Kerala

രാജമല ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: രമേശ് ചെന്നിത്തല

രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂരിൽ 10 ലക്ഷവും രാജമലയിൽ 5 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനമാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ ധനസഹായം തുല്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും. എത്ര സഹായം ലഭിച്ചാലും മതിയാകില്ല. പണം ലഭിച്ചതുകൊണ്ട് ഒരു ജീവന്‍ നഷ്ടപ്പെട്ടതിന് പകരമാകുന്നില്ല. പെട്ടിമുടിയെക്കുറിച്ച് മുഖ്യമന്ത്രി ഇന്നലെ […]

India Kerala

രാജമലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ്

പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി […]

India Kerala

‘മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു’ മലപ്പുറത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ

കനത്ത മഴയെയും കോവിഡിനെയും തോല്‍പ്പിച്ച് വിമാനപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തം നടത്തിയ മലപ്പുറത്തെ ജനങ്ങളെ അഭിനന്ദിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ തെല്ലും മടിക്കാതെ സമയോചിതമായ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ടായിരുന്നു എയര്‍ ഇന്ത്യയുടെ പരാമര്‍ശം. മലപ്പുറത്തെ ജനതയുടെ മാനവികതയെയും മനുഷ്യത്വത്തിനെയും പ്രകീര്‍ത്തിച്ചു കൊണ്ട് ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് എയര്‍ ഇന്ത്യ അഭിനന്ദനവും കടപ്പാടും അറിയിച്ചത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പങ്കുവെച്ച ട്വീറ്റിന്റെ പൂര്‍ണരൂപം Taking a bow to HUMANITY! A standing ovation […]

India Kerala

ആ ആദരം അനുമതിയില്ലാതെ; പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും

കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷകരായവർക്ക് മേധാവികളറിയാതെ പോലീസുകാരന്‍റെ സല്യൂട്ട്‌. ചിത്രം വൈറലായതോടെ അന്വേഷണവുമായി ഡിപ്പാർട്ടമെന്‍റും. അനുമതിയില്ലാതെ വൈറൽ ആദരം നടത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാൻ മുന്നിൽ നിന്ന പ്രദേശവാസികളെ അനുമോദങ്ങൾ കൊണ്ട് മൂടുകയാണ് സാമൂഹ്യമാധ്യമങ്ങളിലെങ്ങും. ഏറ്റവുമൊടുവിലാണ് ക്വാറന്‍റൈനില്‍ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് ഒരു പോലീസുകാരന്‍റെ സല്യൂട്ട്‌ ആദരവ് അർപ്പിക്കൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയത്. ചിത്രം വൈറൽ ആയതോടെ വ്യാജമാകാനാണ് സാധ്യതയെന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുൾപ്പെടെയുള്ളവരുടെ ആദ്യ പ്രതികരണം. ഒപ്പം സത്യം കണ്ടെത്താൻ അന്വേഷണവും […]

India Kerala

ഇന്നും ശക്തമായ മഴയെന്ന് മുന്നറിയിപ്പ്: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരും. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും കേരളത്തിൽ കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് പ്രവചനം. ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും. രാത്രിയിലും മിക്ക ജില്ലകളിലും ശക്തമായ മഴ അനുഭവപ്പെട്ടു. കണ്ണൂരിലാണ് ഇന്നലെ കൂടുതൽ […]

India Kerala

പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ചു, ആശങ്ക ഒഴിയുന്നു

പമ്പ ഡാമിന്‍റെ ആറ് ഷട്ടറുകൾ തുറന്നെങ്കിലും പത്തനംതിട്ടയില്‍ കാര്യമായ വെള്ളപ്പൊക്ക പ്രതിസന്ധി ഉണ്ടായില്ല. പമ്പ നദിയിൽ ജലനിരപ്പ് 40 സെന്‍റീമീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചത്. എന്നാൽ പമ്പ ത്രിവേണിയിൽ ഒരടിയും പെരുനാട് രണ്ട് അടിയും വെള്ളം മാത്രമാണ് കയറിയത്. പമ്പയുടെ ആറ് ഷട്ടറുകളും അടച്ചു. പമ്പാ ഡാം തുറന്നതിനാൽ 2018ലെ പ്രളയ ഭീതിയിലായിരുന്നു പത്തനംതിട്ട. എന്നാൽ പമ്പ നദിയില്‍ കാര്യമായ രീതിയിൽ ജലനിരപ്പ് ഉയര്‍ന്നില്ല. അതേസമയം ഇന്നലെ രാത്രിയിലും ശക്തമായി പെയ്ത മഴ […]

Kerala

സംസ്ഥാനത്ത് ഇന്ന് 1,310 പേര്‍ക്ക് കോവിഡ്; 864 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടെയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ […]