കണ്ണൂരിൽ സയ്യിദ് സലാഹുദ്ദീൻ എന്ന മുസ്‌ലിം യുവാവ് ആർ.എസ്.എസുകാരാൽ കൊല ചെയ്യപ്പെട്ട സംഭവത്തെ ഉലമ സംയുക്ത സമിതി അപലപിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിലെ യഥാർഥ പ്രതികളെ മുഴുവൻ ഉടൻ അറസ്റ്റു ചെയ്ത് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താൻ സർക്കാർ ആത്മാര്‍ത്ഥ കാണിക്കണമെന്നും സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അടുത്ത കാലത്തായി പോലീസിൽ വളർന്നു വരുന്ന വർഗീയ ദു:സ്വാധീനം കേസന്വേഷണത്തെയും മേൽ നടപടികളെയും ബാധിക്കാതിരിക്കാൻ അധികാരികൾ ജാഗ്രത പാലിക്കണം. ഇസ്‌ലാമിക ജീവിതക്രമം പാലിച്ചു പോന്ന നീതിയുടെ പക്ഷംപിടിച്ചതിന്റെ പേരിൽ […]
Tag: Kerala
എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്ത കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം – വെൽഫെയർ പാർട്ടി
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്. സ്വർണകടത്ത് സംഘത്തിന്റെ ഇടപാടുകളിൽ മന്ത്രിയുടെ പങ്കാളിത്തത്തെ കുറിച്ച ആക്ഷേപം ഇതോടെ പ്രബലമാവുകയാണ്. ഈ സാഹചര്യത്തിൽ നീതിപൂർവ്വകമായ അന്വേഷണം നടക്കുന്നതിന് മന്ത്രി സ്ഥാനത്ത് നിന്നും ജലീൽ മാറി […]
സെപ്റ്റംബര്‍ 12 മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്; 10 മുതല്‍ ടിക്കറ്റ് ബുക്കിങ്
കോവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് റെയില്‍ ഗതാഗതം സജീവമാക്കുന്നതിന്‍റെ ഭാഗമായി ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുന്നു. സെപ്റ്റംബര്‍ 12 മുതല്‍ 40ഓളം റൂട്ടുകളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 10 മുതല്‍ സീറ്റ് ബുക്കിങ് ആരംഭിക്കുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നത്. പരീക്ഷയും മറ്റു പ്രധാന ആവശ്യങ്ങളും കൂടെ പരിഗണിച്ചാണ് റെയില്‍വേയുടെ പുതിയ തീരുമാനം. നാളെ നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി […]
കൊവിഡ് : ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
ഓണക്കാലത്ത് കൊവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതിനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൂടാതെ പൊലീസ് സ്റ്റേഷനുകളിലേത് ഉള്‍പ്പെടെയുള്ള സാധാരണ പൊലീസ് ജോലികള്‍ക്കായി ഏകദേശം 10,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ ഇരുന്നുതന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഓണക്കാലത്തെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി ജനമൈത്രി പൊലീസും രംഗത്തുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2400 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1213 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക്ക് […]
നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നതിനെതിരെ പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ; നിലപാട് പറയാതെ കേരളം
കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് നിലപാട് നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നിയമപ്പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് നിലപാട്. എന്നാൽ കേരളം ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. അക്കാദമിക് വർഷത്തെ ബാധിക്കുന്നതിനാൽ പരീക്ഷ മാറ്റാനാകില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വാദം. വിദ്യാർഥികൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നുണ്ട്. നീറ്റ് അടുത്ത മാസം 13നും ജെഇഇ […]
സംസ്ഥാനത്ത് ഖനന നയം വേണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി റിപ്പോർട്ട്
സംസ്ഥാനത്ത് ഖനന നയം വേണമെന്ന് നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട്. ക്വാറികൾ പൊതു ഉടമസ്ഥതയിൽ കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുള്ള സെക്യൂരിറ്റി തുക പെർമിറ്റ് നൽകുമ്പോൾ തന്നെ ഈടാക്കണമെന്നും ശിപാര്‍ശയുണ്ട്.റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. പാറ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം ശാസ്ത്രീയമായും നിയമവിധേയമായും പ്രകൃതി സൗഹാർദ്ദമായും നടപ്പാക്കാൻ കഴിയുന്ന വിധമുള്ള നയം കൊണ്ടുവരാനാണ് സമിതി ശിപാർശ.2005 ൽ ഭേതഗതി വരുത്തിയ കേരള മൈൻസ് & മിനറൽസ് കൺസർവേഷൻ ചട്ടം കൃത്യമായി നടപ്പിൽ വരുത്തണമെന്നും അത് […]
സംസ്ഥാനത്ത് ഇന്ന് 1964 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഇന്ന് 1964 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 366 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]
വിവാഹ വിവാദം; ജില്ലാ പഞ്ചായത്തംഗത്തെ സി.പി.ഐ സസ്പെന്‍ഡ് ചെയ്തു
വിവാഹ വിവാദത്തെ തുടർന്ന് ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവും ബി.ജി.വിഷ്ണുവിനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആഗസ്റ്റ് ഏഴാം തിയതി നടക്കേണ്ടിയിരുന്ന വിഷ്ണുവുമായുള്ള വിവാഹത്തിൽ നിന്നും പ്രതിശ്രുത വധു പിൻമാറിയിരുന്നു. വിവാഹത്തിൽ നിന്നും പിൻമാറാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ട് പ്രതിശ്രുത വധുവായ യുവതി സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ട കുറിപ്പിൽ വിഷ്ണു വിശ്വാസവഞ്ചന നടത്തിയതായി ആക്ഷേപമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതെന്ന് സി.പി. […]
വിമര്‍ശിക്കുന്ന മാധ്യമങ്ങളെ കൈകാര്യം ചെയ്തുകളയാം എന്ന നിലപാടില്ലെന്ന് മുഖ്യമന്ത്രി
മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്തു കളയാമെന്ന നിലപാട് താൻ സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർക്കു നേരെയുള്ള സിപിഎം സൈബർ സഖാക്കളുടെ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോളാണ് മുഖ്യമന്ത്രിയുടെ മറുപടി. സംവാദങ്ങൾ അനാരോഗ്യകരമായ തലത്തിലേക്ക് പോകേണ്ടതില്ല. മാധ്യമപ്രവർത്തകർ തനിക്കെതിരേ വ്യക്തിപരമായി തിരിഞ്ഞുവെന്ന് പറഞ്ഞിട്ടില്ല. താൻ ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ല. സൈബർ ആക്രമണവും സംവാദവും രണ്ടാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
1184 പേര്‍ക്ക് കോവിഡ്; 784 പേര്‍ക്ക് രോഗമുക്തി
1184 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് […]