Kerala

സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 21 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 92731 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 4257 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. രോഗബാധിതരിൽ 59 പേർ ആരോഗ്യപ്രവർത്തകരാണ്. ഇന്ന് 36599 സാമ്പിളുകൾ പരിശോധിച്ചു. 7469 പേർ രോഗമുക്തരായി.

Kerala

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ്‌ വെടിവെക്കാന്‍ കാരണം. തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാന്‍ കാരണം. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ ഷഫീക്ക്, ഷാജിൽ, ഡിറ്റ് എന്നിവരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. പഞ്ചറായ ടയര്‍ ഒട്ടിച്ച് നല്‍കാത്തതിലുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയത്‌. കടയുടമ പാലക്കാട് സ്വദേശി മണികണ്ഠന് കാലിനു വെടിയേറ്റു. സംഭവത്തിൽ തൃശൂര്‍ സ്വദേശികളായ ഷഫീക്ക് […]

Kerala

സംസ്ഥാനത്ത് ഇന്ന് 5930 പേർക്ക് കൊവിഡ്; 22 മരണം

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ […]

Kerala

സ്വർണക്കടത്ത് കേസിലെ പ്രതികള്‍ ഇന്ത്യ- യുഎഇ സൗഹൃദ ബന്ധം തകർക്കാൻ ശ്രമിച്ചെന്ന് എന്‍.ഐ.എ

വിദേശത്തുള്ള പ്രതികളെ യുഎഇ അറസ്റ്റ് ചെയ്തത് ഇക്കാരണത്താലാണ്. യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് എന്‍.ഐ.എ. വിദേശത്തുള്ള പ്രതികളെ യുഎഇ അറസ്റ്റ് ചെയ്തത് ഇക്കാരണത്താലാണ്, യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഖ്യ ഗൂഢാലോചന നടന്ന യുഎഇയിലെത്തി തെളിവു ശേഖരിക്കാനായി മ്യൂച്ചൽ ലീഗൽ അസിസ്റ്റൻസ് പ്രകാരം അനുമതി തേടും. കേസില്‍ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനേയും […]

India Kerala

രോഗികളുടെ എണ്ണവും ആശങ്കയും പുതിയ ഉയരത്തില്‍; സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം ശക്തമായി തുടരുന്നു. ഇന്ന് സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 9000 കടക്കുന്നത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 8274 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. അതേസമയം ഇന്ന് 20 കോവിഡ് മരണങ്ങള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 791 […]

India Kerala

നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാനെന്ന് കെ മുരളീധരന്‍ എംപി

കോവിഡ് പ്രതിരോധത്തിനായാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ മുതല്‍ ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്‍റെ നടപടി. സി.ആര്‍.പി.സി 144 പ്രകാരമാണ് നടപടി. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാണ് കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പോംവഴി. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് […]

India Kerala

വടക്കാഞ്ചേരി ഫ്ളാറ്റ് പദ്ധതിയുടെ രേഖകള്‍ ഹാജരാക്കാന്‍ ലൈഫ് സിഇഒക്ക് സിബിഐ നിര്‍ദേശം

വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്ന് ലൈഫ് സിഇഒ, യുവി ജോസിനോട് സിബിഐ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസില്‍ രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളാണ് സിബിഐ ശേഖരിക്കുന്നത്. സി.ഇ.ഒ, യു.വി ജോസ് കൊച്ചിയിലെ സി.ബി.ഐ ഓഫീസിലെത്തി ആറ് രേഖകള്‍ ഹാജരാക്കണമെന്നാണ് സി.ബി.ഐ, എസ്.പി നിര്‍ദേശം നല്‍കിയിട്ടുള്ളത്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം ഹാജരാക്കണം, ലൈഫ് മിഷന്റെ ഭാഗമായുള്ള […]

India Kerala

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടിയുമായി ആരോഗ്യവകുപ്പ്. ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ വിശദമായി അന്വേഷണം നടത്തും. കോവിഡ് രോഗിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുണ്ടായ ദുരനുഭവത്തില്‍ കര്‍ശന നടപടി എടുക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. മൂന്ന് പേര്‍ക്കാണ് സസ്പെന്‍ഷന്‍. നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്സുമാരായ ലീന, കുഞ്ഞന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ […]

India Kerala

താന്‍ സ്വപ്നയില്‍ നിന്നും ഫോണ്‍ വാങ്ങിയിട്ടില്ല, ആരോപണം നിഷേധിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാടെ നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ആരില്‍ നിന്നും ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ആരോപണത്തെ നിയമപരമായി നേരിടും. സര്‍ക്കാരിനെതിരായ സമരം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് നറുക്കെടുപ്പ് നടത്തിയിരുന്നു. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിലകുറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് […]

India Kerala

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന്‍ എംഎല്‍എയ്ക്കെതിരായ പരാതികള്‍ സെഞ്ച്വറിയിലേക്ക്

കാസര്‍​ഗോഡ്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എം എല്‍ എയ്ക്കെതിരെ സെഞ്ച്വറിയിലേക്ക് അടുക്കുന്നു. ഇന്നലെ എംഎല്‍എ യ്ക്കെതിരെ ഒരു പരാതി കൂടി രേഖപ്പെടുത്തി. നീലേശ്വരം സ്വദേശി സബീനയാണ് ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതോടെ കമറുദ്ദീനെതിരായ പരാതികളുടെ എണ്ണം ആകെ 76 ആയി. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവരാണ് എം എല്‍ എയ്ക്കെതിരെ പരാതി നല്‍കിയിട്ടുളളത്. എണ്ണൂറോളംപേര്‍ നിക്ഷേപകരായ സ്ഥാപനത്തില്‍ അവരുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ കൈമാറി തട്ടിപ്പ് നടത്തിയെന്നാണ് […]