സ്നേഹബന്ധത്തിനു അതിരുകളില്ലെന്ന് വീണ്ടും ഓർമിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉഴവൂരിൽ നിന്നും കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് വഴിയരികിൽ കാത്തു നിന്ന ഏലിക്കുട്ടി ചാക്കോയെയും അന്നമ്മ ചാണ്ടിയെയും രാഹുൽ ഗാന്ധി കണ്ടത്. പിന്നെ കാർ നിർത്തി ഇരുവരോടും സംസാരിച്ചു. രാഹുൽ ഗാന്ധി തന്നെയാണ് കണ്ടുമുട്ടലിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. തനിക്ക് 72 വയസ്സായെന്ന് അന്നമ്മ പറഞ്ഞു ; തനിക്ക് 86 എന്ന് ഏലിക്കുട്ടിയും. എന്നാൽ അന്നമ്മയെ കണ്ടാൽ 55 വയസ്സേ തോന്നൂവെന്ന് രാഹുൽ […]
Tag: Kerala Assembly Election 2021
ആകെ 957 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ നേമം, പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പോരാട്ട ചിത്രം വ്യക്തമായതോടെ പ്രചരണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നണികൾ കടന്നു. 2180 പേരാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇത് സൂഷ്മപരിശോധനയിൽ 1061 ആയും, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ 957 ആയും കുറഞ്ഞു. നേമം, പാലാ, മണ്ണാർക്കാട്, തൃത്താല, കൊടുവള്ളി, പേരാവൂർ എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്. മൂന്ന് സ്ഥാനാർഥികളുള്ള ദേവികുളത്താണ് ഏറ്റവും […]
പ്രവാസലോകത്തും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി
യുഎഇ യിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമായി. അബൂദബിയിൽ തവനൂർ മണ്ഡലം KMCC യുടെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച കാമ്പയിനിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ‘അക്കരെയൊരുക്കം’ എന്ന പേരിലായിരുന്നു പരിപാടി. തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന ഫിറോസ് കുന്നുംപറമ്പിലിനെ വിജയിപ്പിക്കണമെന്ന് പ്രചാരണ കൺവെൻഷൻ ആഹ്വാനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ഫിറോസിെൻറ വിജയം ഉറപ്പാക്കാൻ നാട്ടിലുള്ള പ്രവാസി കുടുംബങ്ങൾക്കിടയിലും പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും കൺവെൻഷൻ തീരുമാനിച്ചു. കാലടി,തവനൂർ, വട്ടംകുളം, എടപ്പാൾ , തൃപ്രങ്ങോട്, മംഗലം, പുറത്തൂർ പഞ്ചായത്തുകളിലെ നേതാക്കളും പ്രവർത്തകരും […]
മത്സര ചിത്രം തെളിയുന്നു: പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍ രംഗത്ത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ മത്സരരംഗത്തുള്ളത് 110 സ്ഥാനാര്‍ത്ഥികള്‍. മിക്ക മണ്ഡലങ്ങളിലും പ്രമുഖര്‍ക്ക് ഭീഷണിയായി അപര സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 23 നാമനിര്‍ദേശ പത്രികകളാണ് ജില്ലയില്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. പലയിടത്തും പ്രമുഖര്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ അപരര്‍ മത്സരിക്കുന്നുണ്ട്. സ്റ്റാര്‍ മണ്ഡലമായ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് അപരനായി മുരളീധരന്‍ നായരും കുമ്മനം രാജശേഖരന് അപരനായി രാജശേഖരനുമാണ് പത്രിക നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി ആന്‍റണി രാജുവിന് അതേ […]
ഇരിക്കൂര്‍ കോണ്‍ഗ്രസില്‍ പ്രശ്ന പരിഹാരം; എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിച്ചു
ഇരിക്കൂർ സീറ്റിനെ ചൊല്ലി കണ്ണൂരിലെ കോൺഗ്രസിനുള്ളിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് വിരാമം. ഇടഞ്ഞു നിന്ന എ ഗ്രൂപ്പ് നേതാക്കളെ പങ്കെടുപ്പിച്ച് ഇരിക്കൂറിൽ യു.ഡി.എഫ് കൺവെൻഷൻ നടത്തി. വിയോജിപ്പുകൾ സ്വാഭാവികമാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു. രണ്ട് ദിവസത്തിനകം പ്രശ്നപരിഹാര മുണ്ടാകുമെന്ന് കെ സുധാകരനും വ്യക്തമാക്കി. രണ്ടാഴ്ചയോളം നീണ്ട പ്രതിഷേധങ്ങൾ അവസാനിപ്പിച്ച് എ ഗ്രൂപ്പ് നേതാക്കൾ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എത്തിയതോടെ കണ്ണൂരിലെ കോൺഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. സജീവിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് രാജിവെച്ച യു.ഡി.എഫ് […]
ന്യായ് പദ്ധതി വഴി വർഷം 72000 രൂപ, ശബരിമല നിയമ നിര്‍മ്മാണം; ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് യു.ഡി.എഫ് പ്രകടന പത്രിക
നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പട്ടികയിലുള്ളത്. ക്ഷേമ- വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ലോകോത്തരമാക്കുമെന്നാണ് വാഗ്ദാനം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും. ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തും. കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും. പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില ഏര്‍പ്പെടുത്തും. അനാഥരായ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. വീട്ടമ്മമാരായ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ട് വയസ് […]
നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂർത്തിയായി
നിയമസഭ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂർത്തിയായി. നേമം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനും മഞ്ചേശ്വരത്ത് എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രനും പത്രികകൾ സമർപ്പിച്ചു. തിങ്കളാഴ്ച വരെ പത്രികകൾ പിൻവലിക്കാം. തിരുവനന്തപുരം സഹകരണ രജിസ്ട്രാർ ഓഫീസിലാണ് കെ. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. ആത്മവിശ്വാസം വർധിച്ചുവെന്ന് മുരളീധരൻ പറഞ്ഞു. പി.ജെ ജോസഫ് ഉൾപ്പെടെ കേരളകോൺഗ്രസിലെ പത്ത് സ്ഥാനാർഥികളും പത്രികകൾ നൽകി. എൻ.ഡി.എ സ്ഥാനാർഥികളായ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തും നാമനിർദേശ പത്രികകൾ സമർപ്പിച്ചു. […]
യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന്
നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ പട്ടികയിലുണ്ടാകും. ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിഭിന്നമായി കൂടുതൽ തയ്യാറെടുപ്പുകളും പ്രകടനപത്രിക തയ്യാറാക്കാൻ യു.ഡി.എഫ് നടത്തിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന്‍റെ വികസന നേട്ടങ്ങൾ മറികടക്കാൻ ഉതകുന്ന ന്യായ് പദ്ധതി പോലുള്ള വാഗ്ദാനങ്ങൾ പത്രികയിലുണ്ടാകും. സർക്കാരിന്‍റെ അവസാന ബജറ്റിന് രണ്ടു ദിവസം മുമ്പെ പ്രതിപക്ഷ നേതാവ് ഇതിന്‍റെ സൂചന നൽകിയിരുന്നു. […]
കൈവശം പതിനായിരം രൂപ മാത്രം; മുഖ്യമന്ത്രി പിണറായിയുടെ സ്വത്തു വിവരങ്ങള്‍ ഇങ്ങനെ
കണ്ണൂര്‍: പിണറായിയിലെ വീടും സ്ഥലവും ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമയ്ക്കും ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത്. പിണറായിയുടെ പേരില്‍ 51.95 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 35 ലക്ഷം രൂപയുടെയും സ്വത്താണ് ഉള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളില്‍ മുഖ്യമന്ത്രിക്ക് 204048 രൂപയും ഭാര്യയ്ക്ക് 2976717 രൂപയുമുണ്ട്. ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന പിണറായി വിജയന്റെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍. ഇതു പ്രകാരം പിണറായി വിജയന്റെ കൈയ്യിലുള്ളത് […]
വട്ടിയൂർക്കാവിൽ ജ്യോതിയോ വീണയോ? സസ്‌പെൻസ് തുടരുന്നു
തിരുവനന്തപുരം: ഒഴിച്ചിട്ടിരിക്കുന്ന ആറു മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ. കൂടുതൽ വനിതാ പ്രാതിനിധ്യം വേണമെന്ന ഹൈക്കമാൻഡ് നിലപാട് അനുസരിച്ച് ഒരു വനിതയ്ക്ക് കൂടി പട്ടികയിൽ ഇടംകിട്ടിയേക്കും. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കാണ് വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നത്. അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായർ, രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് കൈയടി നേടിയ ജ്യോതി വിജയകുമാർ എന്നിവരെയാണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്. നേരത്തെ, കെപി അനിൽകുമാറിനെ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് കൂട്ടരാജിയുമുണ്ടായിരുന്നു. സ്ഥാനാർത്ഥി […]