ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബി.ജെ.പി-എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് മുസ്‍ലിം ലീഗ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാർമികമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. തെറ്റായ താവളത്തിൽ ജോസ് കെ മാണി എത്തിയതിന്റെ ലക്ഷണമാണ് പ്രസ്താവനയെന്നും ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എൽഡിഎഫ് സ്ഥാനാര്‍ത്ഥി ആദ്യമായാണ് ലവ് ജിഹാദ് വിഷയം ഉന്നയിക്കുന്നത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്ന ആവശ്യമാണ് ജോസ് കെ മാണി […]
Tag: Kerala Assembly Election 2021
ഇ.എം.സി.സി ഉടമയുടെ കൈവശം 10,000 രൂപ മാത്രം
കൊല്ലം: 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി എത്തിയ ഇ.എം.സി.സി കമ്പനി ഉടമയുടെ ആസ്തി 10,000 രൂപ മാത്രം. കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്‌സരിക്കുന്ന ഷിജു.എം. വർഗീസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ. ഇന്ത്യയിൽ വസ്തുവകകളില്ലെന്നാണ് ഷിജു എം. വർഗീസ് സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇന്ത്യയിൽ തന്‍റെ കൈവശമുള്ളത് 10,000 രൂപ മാത്രമാണെന്ന് ഷിജു വ്യക്തമാക്കി. അതേസമയം ഷിജു എം. വർഗീസ് വിദേശ സ്വത്ത് വിവരം മറച്ചുവച്ചെന്ന പരാതി ഉയർന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ സ്വന്തം പേരിൽ വിദേശത്തും […]
തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുപ്രചരണം നടത്തി വോട്ട് പിടിക്കാനുള്ള നീക്കം ബാലിശമെന്ന് പി.ജെ ജോസഫ്
തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുപ്രചരണം നടത്തി വോട്ട് പിടിക്കാൻ എല്‍.ഡി.എഫ് നടത്തുന്ന നീക്കം ബാലിശമാണെന്ന് പി.ജെ ജോസഫ്. കോവിഡ് ചികിത്സയ്ക്ക് ശേഷം ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം വിശ്രമത്തിൽ ആയിരുന്നു. വരും ദിവസങ്ങളിൽ സജീവമായി രംഗത്തുണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴും പ്രചരണത്തിൽ സജീവമാകുന്നില്ലെന്ന എതിരാളികളുടെ ആരോപണങ്ങളെ ഖണ്ഡിക്കുകയാണ് പി.ജെ ജോസഫ്. കോവിഡ് ബാധിതനാകുന്നതിന് മുമ്പ് ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കേരളമെമ്പാടും യാത്ര ചെയ്തിരുന്നു. വിശ്രമമാവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചതുകൊണ്ടാണ് യാത്രകളും ആൾക്കൂട്ട പരിപാടികളും ഒഴിവാക്കിയത്. […]
കോന്നിയില്‍ ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എം.പി
കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വർഷക്കാലം ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എം.പി. ഇടതു മുന്നണിയുടെയും എം.എല്‍.എ ജെനീഷ് കുമാറിന്‍റെയും അവകാശവാദങ്ങൾ സത്യത്തിന് നിരക്കാത്തതാണ്. മെഡിക്കൽ കോളേജ് ആശുപത്രി എന്ന ബോർഡ് മാത്രമേ കോന്നിയില്ലയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ട വോട്ട് യാഥാർഥ്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. വാശിയോറിയ മത്സരം നടക്കുന്ന കോന്നി മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചയായതോടെയാണ് ഇടതു മുന്നണിക്കെതിരെ അടൂര്‍ പ്രകാശിന്‍റെ വിമര്‍ശനം. താൻ തുടങ്ങി വച്ച പദ്ധതിയുടെ പേരിൽ […]
ആ ഗുണ്ടകള്‍ ബിജെപിക്കാര്‍, എന്നിട്ട് അമിത് ഷാ പൊള്ളയായ വാഗ്ദാനം നല്‍കുന്നു: പ്രിയങ്ക ഗാന്ധി
കന്യാസ്ത്രീകൾക്കെതിരായ സംഘ്പരിവാർ ആക്രമണത്തിൽ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്- ”ട്രെയിനിൽ യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കാനും വിവരങ്ങൾ ആവശ്യപ്പെടാനും ഈ ഗുണ്ടകളെ പ്രാപ്തരാക്കുന്ന സർക്കാരിനെ ഏത് രാഷ്ട്രീയ പാർട്ടിയാണ് നയിക്കുന്നത്? ബിജെപി ഈ ഗുണ്ടകൾ ഏത് രാഷ്ട്രീയ പാർട്ടിയെയാണ് പ്രതിനിധീകരിക്കുന്നത്? ബിജെപി അവരിൽ ചിലർ ഏത് പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ ഭാഗമാണ്? ബിജെപി എന്നിട്ട് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അമിത് ഷാ കന്യാസ്ത്രീകളെ സംരക്ഷിക്കുമെന്ന് പൊള്ളയായ വാഗ്ദാനം നൽകുന്നു” […]
സംസ്ഥാനത്ത് തപാൽ വോട്ട് ഇന്ന് മുതൽ; പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തും
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവർക്കുള്ള തപാൽ വോട്ട് ഇന്നു മുതൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷിക്കാർ , കോവിഡ് ബാധിതര്‍, ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ എന്നിവരെയാണ് ആബ്‌സന്‍റീ വോട്ടര്‍മാരായി പരിഗണിക്കുന്നത്. ഇവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാം. തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമില്‍ വിവരങ്ങള്‍ […]
”ചരിത്രത്തിൽ ഇത്രയും വ്യാജന്മാരുള്ള വോട്ടർ പട്ടിക കണ്ടിട്ടില്ല” രമേശ് ചെന്നിത്തല
കേരളത്തിലെ ചരിത്രത്തിൽ ഇത്രയും വ്യാജന്മാരുള്ള വോട്ടർ പട്ടിക കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം ഏറ്റെടുക്കണമെന്നും ഇത് എങ്ങനെ സംഭവിച്ചു എന്നതില്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. ഇത് ആസൂത്രിതമായ ശ്രമമാണ്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യാജ വിലാസത്തിൽ വോട്ട് ചേർക്കുന്നു. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നു. ശാസ്ത്രീയമായ പരിശോധനകളിലൂടെ നടപടി സ്വീകരിക്കണം. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോൺഗ്രസുകാരാണ് ഇത് ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നത് എത്ര ലാഘവത്തോടെയാണ്. മുഖ്യമന്ത്രിക്കും പങ്കുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ല. ഇങ്ങന്നെ […]
കോട്ടയത്ത് തീ പാറുന്ന പോരാട്ടം
പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വാശിയേറിയ പോരാട്ടമാണ് കോട്ടയം മണ്ഡലത്തിൽ നടക്കുന്നത്. വികസനവും വികസന മുരടിപ്പും ചർച്ചയാകുന്ന മണ്ഡലത്തിൽ ബി.ജെ.പിയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. മണ്ഡലം തിരിച്ചു പിടിക്കാൻ ഇത്തവണ എൽ.ഡി.എഫ് ശക്തനായ സ്ഥാനാർഥിയെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ അഡ്വക്കേറ്റ് കെ. അനിൽകുമാർ പരിസ്ഥിതി സൗഹൃദ വികസനം മുന്നോട്ടുവച്ചാണ് വോട്ടു തേടുന്നത്. പ്രചാരണത്തിന് ആദ്യഘട്ടം പിന്നിടുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. മണ്ഡലത്തിലെ വികസനത്തിന് വിലങ്ങുതടിയാകുന്നത് സംസ്ഥാന സർക്കാരനെന്ന് പറഞ്ഞാണ് യു.ഡി.എഫ് […]
ഇരട്ട വോട്ടില്‍ ഉടന്‍ നടപടി; പട്ടിക പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം. ഇരട്ട വോട്ട് സംബന്ധിച്ച മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് ജില്ല വരണാധികാരികളായ കലക്ടർമാർക്ക് നിര്‍ദ്ദേശം നല്‍കിയത്. പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം. വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം. ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിട്ടുകാണുകയും […]
‘കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ആവണമെന്നാണ് എന്‍റെ ആഗ്രഹം’: രാഹുല്‍ ഗാന്ധി
കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ആവുക എന്നതാണ് തന്‍റെ ആഗ്രഹമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. അതിനു കുറച്ച് കൂടെ സമയം വേണ്ടി വരും. എന്നാലും അതിനു വേണ്ടി ശ്രമം തുടരും. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനം രണ്ടാം ദിവസത്തിലാണ്. എറണാകുളം, കോട്ടയം മണ്ഡലങ്ങളിലായിരുന്നു രാഹുലിന്‍റെ പര്യടനം. കേരള സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ നടത്തുന്നത്. ഇന്ധനമില്ലാത്ത കാര്‍ ഓടിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ […]