HEAD LINES Kerala

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം; പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. പ്രമയത്തെ സഭ ഐകകണ്‌ഠേന പാസാക്കും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ നിരവധി പാര്‍ട്ടികള്‍ രംഗത്തെത്തിയയിരുന്നു. സംസ്ഥാനത്ത് സിപിഐഎം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും ഏകസിവില്‍ കോഡിനെ എതിര്‍ത്തിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി […]

Kerala Latest news

53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ മുതല്‍ മിത്ത് വിവാദം വരെയുളളവ ഈ സഭാ സമ്മേളനത്തെ ചൂടുപിടിപ്പിക്കും. വിവാദ വിഷയങ്ങളില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രതികരണങ്ങളും ശ്രദ്ധേയമാകും. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം പന്ത്രണ്ട് ദിവസമാണ് ചേരുക. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കർ വക്കം പുരുഷോത്തമനും ചരമോപചാരം അർപ്പിച്ച് ഇന്ന് സഭ പിരിയും. കഴിഞ്ഞ 53 വർഷത്തിനിടെ, ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് കൂടിയാണ് […]

Kerala

വിവാദ വിഷയങ്ങള്‍ ഇന്നും സഭയിലെത്തും; അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

വിവാദ വിഷയങ്ങള്‍ ഇന്നും സഭയില്‍ ഉയര്‍ത്താന്‍ നീക്കവുമായി പ്രതിപക്ഷം. വിവാദ വിഷയങ്ങള്‍ ചോദ്യങ്ങളായും ശ്രദ്ധ ക്ഷണിക്കലായും നിയമസഭയില്‍ ഇന്നും ഉയര്‍ത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ലെന്ന ശക്തമായ വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഏത് വിഷയത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കേണ്ടതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ തീരുമാനിക്കും. (kerala assembly today opposition plans to give urgent motion notice) വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസവും പ്രതിപക്ഷം […]

Kerala

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; സര്‍വകലാശാല ബില്‍ സഭയില്‍

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന് സഭയില്‍ വരും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക. നിയമഭേദഗതികള്‍ സഭ പാസാക്കിയാലും ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. വ്യാഴാഴ്ച മുതലുള്ള അവധിക്ക് ശേഷമാണ് സഭ വീണ്ടും സമ്മേളിക്കുന്നത്. കേരള പബ്ലിക് എന്‍ര്‍പ്രൈസസ് ബോര്‍ഡ് ബില്‍, വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ബില്‍, ധനസംബന്ധമായ ഉത്തരവാദിത്ത ബില്‍, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് ബില്‍ എന്നിവ […]

Kerala

നിയമസഭാ കയ്യാങ്കളി കേസ്; പ്രതികളുടെ ഹർജിയിൽ വിധി സെപ്റ്റംബർ 6ന്

നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം സി.ജെ.എം. കോടതി സെപ്റ്റംബർ 6ന് വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രതികൾ നൽകിയിട്ടുള്ള വിടുതൽ ഹർജികളും രമേശ് ചെന്നിത്തലയുടെ തടസ ഹർജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത്. നേരത്തെ കേസ് പിൻവലിക്കാനുള്ള സർക്കാർ ഉത്തരവ് തള്ളിയ സുപ്രിംകോടതി പ്രതികൾ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. തുടർന്ന് മന്ത്രി ശിവൻകുട്ടിയും എൽ.ഡി.എഫ്. നേതാക്കളായ മറ്റ് പ്രതികളും വിടുതൽ ഹർജി നൽകി. എന്നാൽ […]

Kerala

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയിൽ

നിയമസഭ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയിൽ. കേസ്‌ പിൻവലിക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീൽ കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ പ്രതികൂല ഉത്തരവും, തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികളും സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടും. അതേസമയം, തന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച തടസഹർജിയും കോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരും, പ്രതിപ്പട്ടികയിലുള്ള മന്ത്രി […]

Kerala

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും. എം.എൽ.എമാരുമായി ഹൈക്കമാന്റ് നിരീക്ഷകര്‍ പ്രത്യേകം ചര്‍ച്ച നടത്തും. തലമുറമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും പദവിയില്‍ തുടരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശ്വാസം. എന്നാല്‍ എം.എല്‍.എമാരുടെ നിലപാട് അറിഞ്ഞ ശേഷം ഹൈക്കമാന്റ് എടുക്കുന്ന നിലപാട് നിര്‍ണായകമാവും. നാളെയെത്തുന്ന ഹൈക്കമാന്റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍.എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാകും. ഐ ഗ്രൂപ്പിനൊപ്പം […]

Kerala

പി സി ജോർജിനെ ശാസിക്കണമെന്ന് എത്തിക്സ് കമ്മിറ്റി

പി സി ജോർജ് എംഎല്‍എയെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ. പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരായ പി സി ജോർജിന്‍റെ പരാമർശങ്ങളിലാണ് തീരുമാനം. പി സി ജോർജിന്‍റെ പരാമർശങ്ങൾ നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് എത്തിക്സ് കമ്മിറ്റി നിരീക്ഷിച്ചു. നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമർശമാണ് പി സി ജോർജ് നടത്തിയത്. പീഡനക്കേസിലെ ഇരയെ പിന്തുണച്ചവർക്കെതിരെ സ്വഭാവഹത്യ നടത്താൻ ശ്രമിച്ചെന്നും പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തി.

Kerala

‘സ്വര്‍ണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്’: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വി ഡി സതീശന്‍ എംഎല്‍എ സഭയില്‍ അവതരിപ്പിച്ചു. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു. കള്ളക്കടത്തുകാര്‍ […]

Kerala

നിയമസഭ സമ്മേളനം തുടങ്ങി; അവിശ്വാസ പ്രമേയത്തിന് അനുമതി

10 മണിക്ക് അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നടക്കും. വി.ഡി സതീശന്‍ പ്രേമയം അവതരിപ്പിക്കും. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട് നിയമസഭാ സമ്മേളനം തുടങ്ങി. അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിച്ചു. 10 മണിക്ക് അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നടക്കും. വി.ഡി സതീശന്‍ പ്രേമയം അവതരിപ്പിക്കും. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരായ പ്രമേയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സർക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമാകാനാണ് […]