Kerala

കാസര്‍കോട് കോവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍

കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി തീവ്രമാകുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കാസര്‍കോട് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണ്. ജില്ലയില്‍ മരണനിരക്കും വര്‍ദ്ധിക്കുന്നു. ഇത് വരെ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 64 ആയി. ദിവസേന രോഗികളുടെ എണ്ണവും മരണ നിരക്കും വർദ്ധിക്കുന്പോഴും തീവ്ര കോവിഡ് രോഗികളുടെ ചികിത്സക്ക് ഇനിയും ജില്ലയിൽ സംവിധാനം ഒരുക്കിയിട്ടില്ല. ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കാസര്‍കോട് ജില്ലയില്‍ സന്പര്‍ക്ക വ്യാപന കേസുകള്‍ വര്‍ദ്ധിക്കുകയാണ്. വ്യാഴാഴ്ച കോവിഡ് […]

Kerala

കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 20 മാസം

മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ജോലിയും കൂലിയും ഇല്ലാത്ത ഭെല്‍ തൊഴിലാളികള്‍ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 20 മാസം കഴിഞ്ഞു. മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ജോലിയും കൂലിയും ഇല്ലാത്ത ഭെല്‍ തൊഴിലാളികള്‍ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു. 175 തൊഴിലാളികളാണ് ഭെല്‍ ഇഎംഎല്‍ കമ്പനിയിലുള്ളത്. കഴിഞ്ഞ 20 മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതോടെ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു. ‌‌ […]

Kerala

കോവിഡ് ചികിത്സ വീട്ടില്‍: കാസര്‍കോട്ടും അനുമതി

കോവിഡ് സ്ഥിരീകരിച്ച രോഗലക്ഷണം ഇല്ലാത്തവരെയാണ് വീടുകളില്‍ ചികിത്സയിലിരിക്കാന്‍ അനുവദിക്കുന്നത്. കോവിഡ് പോസിറ്റീവായവര്‍ക്ക് സ്വന്തം വീടുകളില്‍ ചികിത്സ നല്‍കാന്‍ കാസര്‍കോട് ജില്ലയിലും അനുമതി. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് സ്ഥിരീകരിച്ച രോഗലക്ഷണം ഇല്ലാത്തവരെയാണ് വീടുകളില്‍ ചികിത്സ നേടാന്‍ അനുവദിക്കുന്നത്. രോഗികളെ പാര്‍പ്പിക്കുന്ന വീടുകളില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ നിരീക്ഷണം കാര്യക്ഷമമാക്കാനും തീരുമാനം. ജില്ലയില്‍ 21 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലായി 4283 രോഗികളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടം […]

Kerala

കാസർഗോഡ് നിരോധനാജ്ഞ

കാസർഗോഡ് ജില്ലയിൽ അഞ്ചോളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. നിരോധനാജ്ഞ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. കാസർഗോഡ് ജില്ലയിൽ ഇന്നലെ 106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം കാസർഗോഡ് കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതിനിടെ കാസർഗോഡ് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പടന്നക്കാട് സ്വദേശി നബീസ(75)ആണ് […]

Kerala

പാലക്കാടും കാസര്‍കോടും കോവിഡ് മരണം

പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്. കൊടുവായൂരില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് ബാധിച്ചു.കഞ്ചിക്കോട് എന്‍ട്രന്‍സ് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കും കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. പടക്കാട് സ്വദേശിനി നബീസ (63) ആണ് മരിച്ചത്.കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Kerala

കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് കാസര്‍കോട് ജില്ലയിലെ പ്രധാന മാർക്കറ്റുകൾ ഒരാഴ്ച അടച്ചിട്ടു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് നടപടി. കാസര്‍കോട് ജില്ലയില്‍ ഇന്നലെ 11 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് ജില്ലയിലെ പ്രധാന 9 കേന്ദ്രങ്ങളിലെ മത്സ്യ പച്ചക്കറി മാർക്കറ്റുകളാണ് ഒരാഴ്ച അടച്ചിടാൻ തീരുമാനിച്ചത്. തൃക്കരിപ്പൂർ, കാലിക്കടവ് നിലേശ്വരം, കാഞ്ഞങ്ങാട്, ചെർക്കള, കാസർകോട്, കുന്പള, ഉപ്പള, കുഞ്ചത്തൂർ എന്നീ സ്ഥലങ്ങളിലെ പച്ചക്കറി, മത്സ്യ മാർക്കറ്റുകളാണ് […]

Kerala

കാസര്‍കോട്ടെ കോവിഡ് ആശുപത്രിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍

450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളുമാണ് സജ്ജീകരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്‍റെ സഹകരണത്തോടെ കാസര്‍കോട് സ്ഥാപിക്കുന്ന കോവിഡ് ആശുപത്രിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. അടുത്ത മാസം പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാവും. കാസര്‍കോട് ഒരുങ്ങുന്നത് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ്. ടാറ്റാ സ്റ്റീല്‍ പ്ലാന്റുകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം കണ്ടെയ്നറുകളിലാണ് യൂണിറ്റുകള്‍ എത്തിച്ചത്. ഇങ്ങനെ എത്തിച്ച 128 യൂണിറ്റുകള്‍ മൂന്ന് ബ്ലോക്കുകളിലായി സ്ഥാപിച്ചു. ഒരു യൂണിറ്റില്‍ 5 കിടക്കകള്‍ വീതം […]

Kerala

കാസര്‍കോട് പുതിയ കോവിഡ് കേസുകളില്ല; കൂടുതല്‍ ഇളവുകള്‍

ഹോട്ട്‌സ്‌പോട്ട് ഇതര മേഖലയിലെ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ എട്ട് ദിവസമായി പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതോടെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഹോട്ട്‌സ്‌പോട്ട് ഇതര മേഖലയിലെ എല്ലാ കടകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ മെയ് മാസത്തില്‍ […]

India Kerala

കോവിഡിനെ അതിജീവിച്ച് കാസര്‍കോട്

98.3 ശതമാനം പേര്‍ക്കും രോഗം ഭേദമായി, ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ 175 കേസുകളും നെഗറ്റീവായി കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഇനി മൂന്ന് പേര്‍മാത്രമാണ്. ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ 175 കേസുകളും നെഗറ്റീവായി. 98.3 ശതമാനം പേര്‍ക്കും രോഗം ഭേദമായി. കാസര്‍കോട് ജില്ലയില്‍ മെയ്മാസത്തില്‍ പുതിയ പോസറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസറ്റീവ് കേസുകളില്‍ ഇനി മൂന്ന് […]

India Kerala

കാസര്‍കോട് നിരോധനാജ്ഞ: ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും

5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍കോട് അതീവ ജാഗ്രതയില്‍. ജില്ലയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിലെ 17 പൊലീസ് സ്റ്റേഷന്‍ പരിധിയിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അടച്ചിടാന്‍ നിര്‍ദ്ദേശം. പൊതുഇടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതു ഇടങ്ങളിലേക്കുള്ള […]