HEAD LINES India Kerala

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച; തിരുവനന്തപുരത്ത് നാളെ പൊതുദര്‍ശനം; ഭൗതികശരീരം വിലാപയാത്രയായി നാളെ കോട്ടയത്തേക്ക് കൊണ്ടുപോകും

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍. കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. 8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം നക്കും. 2 മണിയ്ക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം മറ്റന്നാള്‍ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടില്‍ നടക്കും.ഇന്ന് വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കൊച്ചിയിലെ […]

Kerala

മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിൽ; പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍

മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിൽ എത്തിയതോടെ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍ മാറി. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് രൂപീകരിക്കുമ്പോള്‍ കാനത്തിന്‍റെ തീരുമാനങ്ങൾക്ക് ആകും മുന്‍തൂക്കം ഉണ്ടാവുക. പാര്‍ട്ടി കോണ്‍ഗ്രസോടെ മുൻ അസിസ്റ്റന്‍റ് സെക്രട്ടറിയായ കെ.പ്രകാശ് ബാബു ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കുമെന്നാണ് വിവരം. മുന്നില്‍ നിന്ന് നയിക്കാന്‍ നേതൃത്വം ഇല്ലാഞ്ഞതിനാലാണ് കാനത്തിനെതിരായ എതിര്‍ നീക്കങ്ങൾക്ക് കരുത്ത് ഉണ്ടാകാതെ പോയത്. കെ.ഇ.ഇസ്മയിലും സി.ദിവാകരനും പരസ്യ വിമർശനം നടത്തിയതിൻ്റെ പേരിൽ ജില്ലാ റിപ്പോർട്ടിംഗിൽ […]

Kerala

‘പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തത്’; സിപിഐയിലെ പ്രായപരിധിക്കെതിരെ സി.ദിവാകരന്‍

സിപിഐയില്‍ നേതൃമാറ്റം വേണമെന്ന് എക്‌സിക്യുട്ടീവ് അംഗം സി ദിവാകരന്‍. മാര്‍ക്‌സിസം മാറ്റത്തിന് വിധേയാണ്. സ്വാഭാവികമായും സിപിഐ നേതൃത്വത്തിലും മാറ്റങ്ങള്‍ വരുമെന്ന് സി ദിവാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കാനുള്ള തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഭരണഘടനയില്‍ ഇല്ലാത്തതാണ് ഈ നിര്‍ദേശം. ഇങ്ങനെയൊരു തീരുമാനം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സി ദിവാകരന്‍ പ്രതികരിച്ചു. പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലും ഇന്നലെ രംഗത്തെത്തിയിരുന്നു. ചെറുപ്പമാണ് പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതുകൊണ്ട് മിടുക്കരായ യുവാക്കള്‍ നേതൃത്വത്തിലേക്ക് […]

Kerala

ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതു പോലെ; കാനം രാജേന്ദ്രൻ.

ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതു പോലെയാണെന്ന പരിഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വളരെ ബാലിശമായ വാദങ്ങളാണ് ആരിഫ് മുഹമ്മ​ദ് ഖാൻ ഉന്നയിക്കുന്നത്. ഗവർണറുടെ അവകാശങ്ങളെ പറ്റി ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. ഗവർണർ പറയുന്നത് നടപ്പിലാക്കുകയല്ല സർക്കാരിന്റെ ചുമതല. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കാത്തിടപാട് പുറത്തുവിട്ടത് ഏത് വകുപ്പ് പ്രകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഗവർണർ ഭരണഘടന ലംഘിച്ചിരിക്കുകയാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു. കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞയാളാണ് മുഖ്യമന്ത്രിയെന്നും തന്റെയടുത്ത് വരുന്ന മാധ്യമങ്ങളോട് മുഖ്യമന്ത്രിയെ […]

Kerala

രാഷ്ട്രീയാ-പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കാൻ സിപിഐ നേതൃയോ​ഗങ്ങൾ ഇന്ന്

സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കുന്നതിനുള്ള സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇന്ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതിയിലും നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന കൗണ്‍സിലിലും രാഷ്ട്രീയപ്രമേയത്തിന്‍റെ കരടും ചര്‍ച്ച ചെയ്യും. പാര്‍ട്ടയില്‍ ജില്ലാ സമ്മേളനങ്ങളില്‍ പലയിടത്തും വിഭാഗീയത തലപൊക്കിയതിനാല്‍ ജാഗ്രതയോടെയാണ് സംസ്ഥാന നേതൃത്വം നീങ്ങുന്നത്. മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. വിഭാഗീയത മിക്ക ജില്ലകളിലും പ്രകടമായി നില്‍ക്കെയാണ് രാഷ്ട്രീയ –പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയാറാക്കാനായി നേതൃയോങ്ങള്‍ തുടങ്ങുന്നത്. പതിവിന് വിപരീതമായി […]

Kerala

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. 56 അംഗ കൗൺസിലിലേക്കുള്ള മത്സരം പൂർത്തിയായി. ഔദ്യോഗിക പക്ഷം അവതരിപ്പിച്ച 55 അംഗ പാനലെതിരെ 32 പേരാണ് മത്സരിച്ചത്. കൗൺസിൽ ഫലം വന്നയുടൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടക്കും. കാനം വിരുദ്ധ പക്ഷത്തിന് ആധിപത്യമുള്ള ജില്ലയിൽ കെ.എൻ സുഗതനാണ് ഔദ്യോഗിക സ്ഥാനാർഥി .കാനം പക്ഷക്കാരനായ കെ.കെ അഷറഫാണ് മത്സര രംഗത്തുള്ളത്. സമവായ നീക്കം പരാജയപ്പെട്ടതോടെയാണ് ജില്ലാ കൗൺസിലിലേക്ക് മത്സരം നടന്നത്. നിലവിലെ ജില്ലാ സെക്രട്ടറിയായ പി. രാജു ഉൾപ്പെടുന്ന […]

Kerala

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് കാനം രാജേന്ദ്രന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എക്‌സ്പ്രസ് ഹൈവേ സിപിഐ എതിര്‍ത്തിരുന്നുവെന്നത് ശരിയാണ് എന്നാല്‍ അതിവേഗ റെയില്‍പാത എന്ന ബദല്‍ മാര്‍ഗം സിപിഐ മുന്നോട്ട് വച്ചിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പദ്ധതി നടപ്പാക്കിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളെ അണിനിരത്തി സമരത്തെ നേരിടും. പൊലീസ് ഇടപെടല്‍ ഉണ്ടാകണമെന്ന് ആര്‍ക്കും ആഗ്രഹം ഉണ്ടാകില്ല. പക്ഷേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരെ ഉമ്മ വച്ച ഏത് […]

Kerala

‘ബ്ലാക് മെയില്‍ രാഷ്ട്രീയമാണെങ്കില്‍ അതിന് വഴങ്ങുന്നതെന്തിന്?’; വിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രമേ പതിവുള്ളൂവെന്നും എന്നാല്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് 20 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളൊക്കെയാണുള്ളതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. […]

Kerala

ഗവർണർപദവി ആഡംബരം; ഗവര്‍ണര്‍ മാന്യത ലംഘിച്ചു; കാനം

ഗവർണർ പദവി അനാവശ്യ ആഡംബരമെന്നതാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്ക് ചാൻസലർ പദവി നൽകിയത്. സ്ഥാനം ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമശ്രദ്ധ നേടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. രഹസ്യമാക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കി. ആശയവിനിമയങ്ങളിലെ മാന്യത ഗവര്‍ണര്‍ ലംഘിച്ചു എന്നും ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്ന് പറയില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

Kerala

കാനത്തിനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍

സി.പി.ഐ കൌണ്‍സില്‍ കാനം രാജേന്ദ്രനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍. കൊല്ലത്ത് സുപാലിനെ മാത്രം സസ്പെന്‍റ് ചെയ്തത് തെറ്റെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആര്‍ രാജേന്ദ്രന് താക്കീത് മാത്രമെന്ന കാനത്തിന്‍റെ സമീപനം ശരിയല്ല. അച്ചടക്ക നടപടി ഉചിതമായ സമയത്തല്ലെന്നും നടപടി റദ്ദാക്കണമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ജില്ലാ കൌണ്‍സില്‍ യോഗത്തിനിടെ നേതാക്കാള്‍ പരസ്പരം വെല്ലുവിളി നടത്തിയ സംഭവത്തിലാണ് സി.പി.ഐയില്‍ അച്ചടക്ക നടപടിയുണ്ടായത്. സംസ്ഥാന കൌണ്‍സില്‍ അംഗം പി. സുപാലിനെ സസ്പെന്‍റ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. എന്നാല്‍ സംസ്ഥാന കൌണ്‍സില്‍ […]