Kerala

ഡിസിസി പുന സംഘടന: നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് അച്ചടക്ക ലംഘനമെന്ന് കെ സുധാകരൻ

ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് അച്ചടക്ക ലംഘനമെന്ന് കെ സുധാകരൻ. നേതാക്കളെ അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കൾ. സംഘടനാ ശേഷി മാത്രം പരിഗണിച്ച് കേന്ദ്രത്തിന് കൈമാറിയത് മികച്ച പട്ടിക. കുപ്രചരണങ്ങളിൽ സഹപ്രവർത്തകരും അനുഭാവികളും വീണുപോകരുതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ചൂണ്ടിക്കാട്ടി. തങ്ങൾക്കിഷ്ടമില്ലാത്തവർ നേതൃത്വത്തിലെത്തിയാൽ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുൻവിധിയോടെ പ്രവർത്തിക്കുന്നവർ നമ്മുടെ പ്രസ്ഥാനത്തിന്‍റെ ബന്ധുക്കളല്ല, ശത്രുക്കൾ തന്നെയാണ്. ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള […]

Kerala

ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍? കെ സുധാകരന്‍ ഡല്‍ഹിയിലേക്ക്

ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കം. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉടന്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഡി.സി.സി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നത് വൈകിയതോടെ കെ.പി.സി.സിയിലെ സഹഭാരവാഹികളെ നിശ്ചയിക്കുന്നതും നീണ്ടു പോകുകയാണ്. അതൃപ്തിയും തര്‍ക്കവും പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രഖ്യാപനം ഇനിയും നീട്ടരുതെന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം. വൈകുന്നത് ഗുണകരമാവില്ലെന്നത് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ആശയ വിനിമയത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ കെ.പി.സി.സി നല്‍കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. […]

Kerala

കേന്ദ്ര സര്‍ക്കാരിന്റെ പാമോയിൽ നയത്തിനെതിരെ കെ സുധാകരൻ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി. കേരളത്തിനോടുള്ള വിവേചനമാണ് എണ്ണക്കുരു കൃഷി നയത്തിലൂടെ കേന്ദ്ര സർക്കാർ പ്രകടിപ്പിച്ചത്. നാളികേര വികസന പരിപാടി പ്രഖ്യാപിക്കാതിരുന്ന കേന്ദ്ര നടപടി കേരളത്തിന് ദോഷം ചെയ്യുയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് പാം ഓയില്‍ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2025-26 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അധികമായി 6.5 ലക്ഷം ഹെക്ടറില്‍ പാം ഓയില്‍ എണ്ണക്കുരു കൃഷി […]

Kerala

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ചരിത്രത്തില്‍ ആദ്യം; സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് കെ സുധാകരന്‍

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ഇന്ത്യാചരിത്രത്തില്‍ ആദ്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡോളര്‍ കടത്ത് ആരോപണത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ലെന്നും സിപിഐഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണുണ്ടായതെന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.k sudhakaran against pinarayi ഡോളര്‍ കടത്ത് കേസില്‍ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും കൂട്ടുനിന്നവരാണ് അദ്ദേഹത്തിനെതിരെ മൊഴി കൊടുത്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ഭയപ്പെടുത്തി പറയിപ്പിച്ച മൊഴിയല്ല അത്. മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴിയില്‍ ഒരു തരത്തിലുമുള്ള […]

Kerala

കെപിസിസി പുംസംഘടന; പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്

കെപിസിസി പുനസംഘടന ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് ഇന്ന് ഡൽഹിയിലേക്ക്. ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്‍റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കൾ ഹൈക്കമാൻഡിനെ കാണുക. ദില്ലിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡൻ്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക. ഗ്രൂപ്പ് സമ്മർദങ്ങൾക്ക് വഴങ്ങാത്ത ഭാരവാഹി പട്ടിക പ്രതീക്ഷിക്കാം. നേതാക്കളുടെ പട്ടിക വെട്ടിച്ചുരുക്കി 51 ആയി നിജപ്പെടുത്താൻ നേരേതെ ചേർന്ന രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചിരുന്നു.നേതാക്കളുടെ സാധ്യതാ പട്ടിക കേന്ദ്ര നേതാക്കളുമായി ആലോചിച്ച് വൈകാതെ പ്രഖ്യാപിക്കും. ഡ​ല്‍​ഹി​യി​ലെ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ.​സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലെ എം.​പി​മാ​രു​മാ​യി […]

Kerala

ജോസഫൈന്‍റെ രാജി അഭിനന്ദനീയമെന്ന് കെ. സുധാകരൻ

വൈകിയാണെങ്കിലും വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്‍റെ രാജി അഭിനന്ദനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈനെന്നും അദ്ദേഹം പറഞ്ഞു. ജോസഫൈന്‍റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. നേരത്ത ജോസഫൈൻ രാജി വയ്ക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കെ. സുധാകരൻ അറിയിച്ചിരുന്നു. ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച […]

Kerala

ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെ ഉടന്‍ അറസ്റ്റ് ചെയ്യണം; കെ സുധാകരന്‍

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.രാഹുല്‍ മാത്യൂവിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സംഭവം നടന്ന് ആറാഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടി സ്വീകരിക്കാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷണം നല്‍കുകയാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് ഡോ.രാഹുല്‍ മാത്യു അവധിയില്‍ പ്രവേശിക്കുകയും ജോലി രാജിവെയ്ക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ ഒപിയും ശസ്ത്രക്രിയകളും […]

Kerala

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ കൊല്ലപ്പെടരുത്; കെ സുധാകരൻ

സ്ത്രീധനത്തിന്റെയോ ഗാർഹിക പീഡനത്തിന്റെയൊ പേരിൽ ഇനി ഒരു പെൺകുട്ടി കൂടി കൊല്ലപ്പെടാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം പി. ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടുകയും അതിനു ശേഷം ലോക്കൽ പൊലീസിന്റെയൊ മറ്റൊ സാനിധ്യത്തിൽ ഒത്തുതീർപ്പ് ആകുകയും ചെയ്ത എല്ലാ കേസുകളും ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാതികൾ നൽകിയ എല്ലാ സ്ത്രീകൾക്കും ആവശ്യപ്പെടുകയാണെങ്കിൽ വനിതാ പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പാക്കുക. സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങുന്നത് […]

Kerala

‘പിണറായിക്കുള്ള മറുപടി നാളെ’: ആരോപണങ്ങളില്‍ കെ സുധാകരന്‍

തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങളില്‍ മറുപടി നാളെയെന്ന് കെ.പി..സി.സി പ്രസിഡണ്ട് കെ സുധാകരന്‍. തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധയിട്ടിരുന്നുവെന്നും സുധാകരന്‍റെ വിശ്വസ്ത സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നുമാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്‍റെ പരാമർശത്തോടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ‘സുധാകരന്‍റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. […]

Kerala

‘എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പിണറായി വിജയന്‍. സുധാകരന്റെ സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നും പിണറായി പറഞ്ഞു. ‘സുധാകരന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.’- പിണറായി പറഞ്ഞു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന കാലത്താണ് […]