National

മുതിർന്ന മാധ്യമപ്രവർത്തകൻ സച്ചിദാനന്ദമൂർത്തി അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ദ വീക്കിന്റേയും മലയാള മനോരമയുടേയും ഡൽഹി റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു.1982ൽ മാധ്യമപ്രവർത്തനം ആരംഭിച്ച സച്ചിദാനന്ദമൂർത്തി രാജ്യതലസ്ഥാനത്തെ ഏറ്റവും മുതിർ മാധ്യമപ്രവർത്തകരിൽ ഒരാളാണ്. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടി. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും […]

Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു

മുതിർന്ന പത്ര പ്രവർത്തകനും, സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന യു വിക്രമൻ അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.

World

പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; വിദേശ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു

അഫ്ഗാൻ പെൺകുട്ടികൾ നേരിടുന്ന അതിക്രമത്തെ വിമർശിച്ച വിദേശ മാധ്യമ പ്രവർത്തകയെ താലിബാൻ കസ്റ്റഡിയിലെടുത്തു. കൗമാരപ്രായക്കാരായ പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും, ലൈംഗിക അടിമകളായി ഉപയോഗിച്ചുവെന്നും ആരോപിച്ച് റിപ്പോർട്ട് തയ്യാറാക്കിയ ഫോറിൻ പോളിസി റൈറ്റർ ലിൻ ഒ ഡോണലിനെയാണ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത്. ഓസ്‌ട്രേലിയൻ വനിതയെ 3 ദിവസത്തോളം തടവിൽ പാർപ്പിച്ചു. തൻ്റെ ആരോപണങ്ങൾ തെറ്റാണെന്ന് പറയാനും, നിർവ്യാജം ഖേദം പ്രകടിപ്പിക്കാനും തീവ്രവാദ സംഘടന ഭീഷണിപ്പെടുത്തിയതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഭീഷണി ഭയന്ന് ലിൻ ക്ഷമാപണവും നടത്തി. “താലിബാൻ […]

India

‘പൊലീസിന്‍റ നിയമലംഘനം ചോദ്യംചെയ്തു’: അസമില്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദനം

ഹെൽമറ്റ് ധരിക്കാത്തത് ചോദ്യംചെയ്ത മാധ്യമപ്രവർത്തകന് പൊലീസിന്‍റെ മര്‍ദനം. അസമിലെ ചിരാംഗ് ജില്ലയിൽ ഇന്നലെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് ദേബ്‌നാഥിനെ രണ്ട് പോലീസുകാർ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. മാധ്യമപ്രവര്‍ത്തകനെ ബലംപ്രയോഗിച്ച് പൊലീസ് ജീപ്പില്‍ കയറ്റാന്‍ കൂടുതല്‍ പൊലീസുകാരെ വിളിക്കുന്നതും ദൃശ്യത്തില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധം ഉയരുകയാണ്. രണ്ട് പൊലീസുകാര്‍ ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതു കണ്ടപ്പോള്‍ ഇത് പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുകയെന്ന് താന്‍ ചോദിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് […]

India

ജമ്മുകശ്മീരില്‍ ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ജമ്മുകശ്മീരില്‍ രണ്ട് ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. പുല്‍വാമ പാമ്പോര്‍ സ്വദേശി ആദില്‍ ഫറൂഖ് എന്നയാളാണ് അറസ്റ്റിലായത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗമാണ് ആദിലെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹിദ് നാസര്‍ എന്നയാള്‍ രക്ഷപെട്ടു. രണ്ട് ഗ്രനേഡുകളുമായി ശ്രീനഗറില്‍ നിന്നാണ് ആദില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായും കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. 2019ല്‍ പൊതുസുരക്ഷാ നിയമമനുസരിച്ച് ആദിലിനെ അറസ്റ്റ് ചെയ്തിരുന്നു.ഇന്നുച്ചയോടെ ശ്രീനഗറിനടുത്ത് ഗ്രനേഡ് ആക്രമണമുണ്ടാവുകയും പ്രദേശവാസികളായ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. […]

International

ഈ വർഷം കൊല്ലപ്പെട്ടത് 59 മാധ്യമപ്രവർത്തകരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്

വസ്തുതാപരമായ വാർത്തകൾ നൽകിയതിന് പോയവർഷം ലോകത്ത് 59 മാധ്യമപ്രവർത്തകർക്കെങ്കിലും കുറഞ്ഞത് ജീവൻ നഷ്ടപ്പെട്ടതായി ഐക്യരാഷ്ട്ര സഭ. ഇതിൽ നാല് പേർ വനിത മാധ്യമപ്രവർത്തകരാണ്. കഴിഞ്ഞ ഒരു ദശവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നാല് ദിവസത്തിൽ ഒരു മാധ്യമ പ്രവർത്തകൻ വീതം കൊല്ലപ്പെട്ടതായിട്ടാണ് യു.എന്നിന്റെ എജുക്കേഷ്നൽ കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസഷൻ (യുനെസ്കോ) പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. മാധ്യമപ്രവർത്തനത്തെ സംരക്ഷിക്കുന്നത് സത്യത്തെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ആദ്രെ അസൗലെ പറഞ്ഞു. കോവിഡ് മഹാമാരി ലോകത്താകമാനമുള്ള മാധ്യമ സ്വാതന്ത്ര്യത്തെ […]