Kerala

കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശനം ഉടന്‍; നിയമസഭാ സീറ്റ് സംബന്ധിച്ച് ധാരണയായി

കേരളാ കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശപ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും.സി.പി.ഐ നിലപാട് മയപ്പെടുത്തിയതും ജോസ് വിഭാഗത്തിന്‍റെ എല്‍.ഡി.എഫ് പ്രവേശനത്തിന് സാധ്യത വര്‍ധിപ്പിച്ചു കേരളാ കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശപ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും. എല്‍.ഡി.എഫുമായി നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണയിലേക്ക് എത്തി. സി.പി.ഐ നിലപാട് മയപ്പെടുത്തിയതും ജോസ് വിഭാഗത്തിന്‍റെ എല്‍.ഡി.എഫ് പ്രവേശനത്തിന് സാധ്യത വര്‍ധിപ്പിച്ചു. ഇടതുമുന്നണി പ്രവേശനത്തിന് അധികം കാത്തിരിപ്പ് ആവശ്യമില്ലെന്നാണ് ജോസ് കെ […]

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് രാ​ഷ്ട്രീ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കും: ജോ​സ്.​കെ.​മാ​ണി

കു​ട്ട​നാ​ട് സീ​റ്റ് മോ​ഹി​ച്ച് ആ​രും എ​ൽ.​ഡി​.എ​ഫി​ലേ​ക്ക് വ​രേ​ണ്ട​തി​ല്ലെ​ന്ന എ​ൻ.സി.​പി നേ​താ​വ് മാ​ണി. സി.​കാ​പ്പ​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ജോ​സ്.​കെ.​മാ​ണി പ​റ​ഞ്ഞു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മുമ്പ് എ​ടു​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. പി.ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജോസ് കെ.മാണി പറഞ്ഞു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി. […]

Kerala

അനുനയ നീക്കവുമായി യുഡിഎഫ്: ജോസ് കെ മാണിയുമായി ലീഗ് ചര്‍ച്ച നടത്തും

ജോസ് വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വീണ്ടും മുന്നണിയിലെത്തിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് നേതൃത്വം തുടക്കമിടുന്നത്. ജോസ് കെ മാണിയുമായി അനുനയ ചര്‍ച്ചക്ക് യുഡിഎഫ് നീക്കം. മുസ്‌ലിം ലീഗിന്‍റെ മധ്യസ്ഥതയിലാകും ചര്‍ച്ചകള്‍. ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ജോസ് വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജോസ് വിഭാഗത്തെ വീണ്ടും മുന്നണിയിലെത്തിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് മുന്നണി നേതൃത്വം തുടക്കമിടുന്നത്. ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് […]

Kerala

ജോസ് പക്ഷത്തിന് കിട്ടി ‘രണ്ടില’

രണ്ടില ചിഹ്നം കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം തളളിയാണ് കമ്മീഷന്റെ തീരുമാനം. തീരുമാനം നടപ്പിലാകുന്നതോടെ എം.എൽഎമാരായ ജോസഫും ഇവരുടെ കൂടെയുള്ള മറ്റ് ജനപ്രതിനിധികളും അയോഗ്യരാവും. ഒരു കമ്മീഷൻ അംഗത്തിന്‍റെ വിയോജിപ്പോട് കൂടിയാണ് തീരുമാനം. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉള്ള വിഭാഗത്തെയാണ് കേരള കോൺഗ്രസ് (എം) എന്ന് വിളിക്കാൻ കഴിയൂ എന്നായിരുന്നു ഭൂരിപക്ഷ വിധി. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) […]

Kerala

‘ജോസ് പക്ഷം യുഡിഎഫ് വിട്ടു വന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കും’: കോടിയേരി ബാലകൃഷ്ണൻ

യുഡിഎഫ് വിട്ടു വരുന്നവരെ കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്ന ജോസ് കെ മാണിയെ ഒപ്പം കൂട്ടുമെന്ന സൂചനയാണ് കോടിയേരി ബാലകൃഷ്ണൻ നൽകിയത്. യുഡിഎഫിനേയും ബിജെപിയേയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതായി ആ […]

Kerala

അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ; വിട്ടുനില്‍ക്കുമെന്ന് ജോസ് വിഭാഗം

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ടുനില്‍ക്കും. വിപ്പ് ലംഘിച്ചാല്‍ ജോസഫ് ഗ്രൂപ്പിനെതിരെ നടപടിയെടുക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. അവിശ്വാസ പ്രമേയത്തില്‍ രണ്ട് കൂട്ടർക്കും വോട്ട് നൽകില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു. രാജ്യസഭാ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ ബിജെപി എംഎല്‍എ […]

Kerala

രാജ്യസഭ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസ് കെ.മാണി വിഭാഗം

തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കും വിപ്പ് നല്‍കുന്നതിനെ ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തർക്കം രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുനിൽക്കാനാണ് ജോസ് വിഭാഗത്തിന്‍റെ തീരുമാനം. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കണമെന്ന് കാണിച്ച് വിപ്പ് നല്‍കാന്‍ പി.ജെ ജോസഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. യഥാർത്ഥ പാർട്ടി ആരെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് തന്നെ നേരത്തെ പാർട്ടി വിപ്പായി തെരഞ്ഞെടുത്ത റോഷി അഗസ്റ്റിൻ തന്നെ വിപ്പ് നല്‍കുമെന്നാണ് […]

Uncategorized

കേരള കോണ്‍ഗ്രസില്‍ ഇനി ബലാബലങ്ങളുടെ കാലം

പി.ജെ ജോസഫ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോസ് കെ മാണി സ്വന്തം പാളയത്തിലെ അംഗങ്ങളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാകും നടത്തുക. ജോസ് കെ മാണി പക്ഷം യുഡിഎഫില്‍ നിന്ന് പുറത്തായതോടെ ഇനി കേരള കോണ്‍ഗ്രസില്‍ ബലാബലങ്ങളുടെ കാലം. പി.ജെ ജോസഫ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോസ് കെ മാണി സ്വന്തം പാളയത്തിലെ അംഗങ്ങളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാകും നടത്തുക. മധ്യകേരളത്തിലെ ബലാബല പരീക്ഷണത്തിലൂടെ വിലപേശലിനുള്ള ശ്രമങ്ങള്‍ക്കാകും ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ തയ്യാറെടുക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ […]

Kerala

ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി

ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ടെന്നും ഉമ്മന്‍ചാണ്ടി ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടി അന്തിമമല്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇത് അടഞ്ഞ അധ്യായമല്ല, ഇനിയും ചര്‍ച്ചക്ക് സാധ്യതയുണ്ട്. ജോസ് കെ മാണിയുമായി പലതരത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. ഇത് വിജയിക്കാത്ത സാഹചര്യത്തിലാണ് ഒരിക്കലും ആഗ്രഹിക്കാത്ത ഈ തീരുമാനം എടുത്തതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഇന്നലെയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതായുള്ള തീരുമാനം പുറത്തുവന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് […]

Kerala

”മാണിയുടെ ഹൃദയം മുറിച്ചുമാറ്റി”: യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്ന് ജോസ് കെ മാണി

മുന്നണി കെട്ടിപ്പടുത്തത് മാണിയാണ്. ആ പ്രസ്ഥാനത്തെയാണ് യുഡിഎഫ് പുറത്താക്കിയത് യുഡിഎഫ് കാട്ടിയത് അനീതിയെന്ന് ജോസ് കെ മാണി. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും കേരള കോൺഗ്രസ് കോൺഗ്രസ് പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ മോശക്കാരൻ ആയതെന്നും ജോസ് കെ മാണി പറഞ്ഞു. തല്‍ക്കാലം ഒറ്റക്ക് നില്‍ക്കുമെന്നും യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്നുമുള്ള തീരുമാനമാണ് ജോസ് കെ മാണി ഇന്ന് അറിയിച്ചത്. നിലവില്‍ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും സുരക്ഷിതമായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും […]