ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായി. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും. വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരുകയാണ്. വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള […]
Tag: isro
ചന്ദ്രനോനടുത്ത് ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരം
ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ […]
ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3
നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കെത്തിക്കുന്ന ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയര്‍ത്തി. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ മോട്ടോര്‍ ജ്വലിപ്പിച്ചാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേത്ത് പേടകത്തെ ഉയര്‍ത്തിയത്. അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുക. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കും. ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. […]
ആ അജ്ഞാത വസ്തു PSLV-യുടെ അവശിഷ്ടം; സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി
ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാതവസ്തു പിഎസ്എല്‍വിയുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി. പശ്ചിമ ഓസ്‌ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞിരുന്നത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി പറയുന്നു. വെങ്കല നിറത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞിരുന്നത്. തീരത്തടിഞ്ഞതി ചന്ദ്രയാന്‍ മൂന്നിന്റെ ഭാഗമാണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍സ് പിഎസ്എല്‍വിയുടെ ഇന്ധന ടാങ്കാണ് ഈ വസ്തു […]
ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരം; MT1 ശാന്തസമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നു
ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരം. മേഘ ട്രോപിക് ഉപഗ്രഹം ഏഴ് മണിയോടെ ശാന്തസമുദ്രത്തിന് മുകളില്‍ കത്തി തീര്‍ന്നു.കാലാവധി കഴിഞ്ഞ ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ കത്തിയ്ക്കുന്നത് ആദ്യമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പത്ത് വര്‍ഷവും അഞ്ച് മാസവുമാണ് ഉപഗ്രഹം പ്രവര്‍ത്തിച്ചത്. ( Megha-Tropiques-1 Why is India crashing this satellite today?) ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും ഐഎസ്ആര്‍ഒയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച സംയുക്ത ദൗത്യമായ മേഘ ട്രോപിക്‌സ്-1 2011 ഒക്ടോബര്‍ 12നാണ് വിക്ഷേപിക്കപ്പെട്ടത്. […]
ഇത് അർധരാത്രിയിലെ സൂര്യോദയമല്ല; പ്രചരിക്കുന്നത് വ്യാജം
അർധരാത്രിയിൽ ഇന്ത്യയിൽ സൂര്യോദയമുണ്ടായി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൂര്യൻ ഉദിച്ചുയരുന്ന പോലെ , ആകാശത്ത് സമാനമായ വൃത്താകൃതിയിലുള്ള ഒരു വസ്തു ഉയർന്നുവരുന്നതാണ് വിഡിയോയിലുള്ളത്. സൂര്യോദയ സമയത്തേ പോലെ ആകാശത്ത് പ്രകാശം നിറയുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് അദ്ഭുത ദൃശ്യങ്ങളെന്ന പേരിൽ വിഡിയോ ഷെയർ ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത് സൂര്യോദയമല്ല. ശ്രീഹരിക്കോട്ടയിൽ അടുത്തിടെ നടന്ന റോക്കറ്റ് വിക്ഷേപണത്തിന്റെ വിഡിയോയാണ് സൂര്യോദയമാണെന്ന ക്യാപ്ഷനോടെ പ്രചരിക്കുന്നത്. GSLVMK3 റോക്കറ്റിൽ ഐഎസ്ആർഒ 36 ബ്രോഡ്ബാൻഡ് […]
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു; ചരിത്രമെഴുതി ഐഎസ്ആർഒ
രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും രാവിലെ 11.30നാണ് വിക്ഷേപണം നടന്നത്. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈറൂട്‌സ് എയറോസ്‌പേസ് എന്ന സ്റ്റാർട്ട് അപ്പാണ് വിക്ഷേപണത്തിന് പിന്നിൽ. വിക്രം എന്നു പേരിട്ട സൗണ്ടിങ് റോക്കറ്റാണ് ആദ്യ പരീക്ഷണത്തിന് ഉപയോഗിയ്ക്കുന്നത്. പ്രാരംഭ് എന്നാണ് ദൗത്യത്തിന് പേര് നൽകിയിട്ടുള്ളത്. ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്ററുമായുള്ള (ഇൻസ്‌പേസ്) കരാർ പ്രകാരമാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചത്. 290 […]
ജിഎസ്എല്‍വി മാര്‍ക് 3; വിക്ഷേപണം ഇന്ന് രാത്രി, 36 വൺവെബ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും
ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി നടക്കും. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയരും. ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുക്കുന്നത്. ഭൂസ്ഥിര ഭ്രമണപഥത്തില്‍ 648 ഉപഗ്രഹങ്ങള്‍ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും […]
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണം; സിബിഐ സുപ്രിംകോടതിയിൽ
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ സുപ്രിംകോടതിയെ സമീപിച്ചു. എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ്, ആർ ബി ശ്രീകുമാർ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും നാല് പേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും സി ബി ഐ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു.. ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് ആർ ബി ശ്രീകുമാർ. എസ്. വിജയൻ ഒന്നാം പ്രതിയും, തമ്പി എസ്. ദുർഗാദത്ത് രണ്ടാം […]
ഐഎസ്ആർഒ ചാരക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കാൻ സിബിഐ
ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കാൻ സിബിഐ. കേസിൽ സോളിസിറ്റർ ജനറലോ അഡീഷണൽ സോളിസിറ്റർ ജനറലോ ഹൈക്കോടതിയിൽ ഹാജരാകും. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദമായിരിക്കും സിബിഐ ഉന്നയിക്കുക. ഹൈക്കോടതിയിൽ സിബിഐക്ക് സ്ഥിരം സ്റ്റാൻഡിംഗ് കോൺസൽ ഇല്ലാത്ത കാരണത്താൽ ചാരക്കേസ് ഗൂഢാലോചനയിലെ മുൻകൂർ ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി അഭിഭാഷകരെ ഇറക്കാൻ സിബിഐ തീരുമാനിച്ചത്. കേസിൽ അടുത്ത തിങ്കളാഴ്ച സോളിസിറ്റർ ജനറലോ അഡീഷണൽ സോളിസിറ്റർ ജനറലോ ഹൈക്കോടതിയിൽ ഹാജരാകും. […]