ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പരിഗണനയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇസ്രായേലാണ് കപ്പലിനു നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുർദ് എന്ന ഇറാനിയൻ കപ്പലിനു നേരെയാണ് അടുത്തിടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ ചെറിയ അഗ്നിബാധ രൂപപ്പെെട്ടങ്കിലും ആർക്കും പരിക്കില്ല. അന്താരാഷ്ട്ര സമുദ്ര സുരക്ഷാ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഇറാൻ ആരോപിച്ചു. അമേരിക്കയുടെ പിന്തുണയോടെ […]
Tag: Israel
ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ; ഇസ്രായേലിനെ ഉൻമൂലനം ചെയ്യുമെന്ന് ഇറാൻ
ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ വേണ്ട നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ സൈനിക മേധാവി അവിവ് കൊഹാവിയാണ് വെളിപ്പെടുത്തിയത്. എന്നാൽ ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു രാജ്യത്തിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന ഇസ്രായേൽ പ്രഖ്യാപനം തികച്ചും അസാധാരണമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ച ഇറാൻ, ആക്രമണം നടത്തിയാൽ തെൽ അവീവ് ഉൾപ്പെടെ ഇസ്രായേലിനെ ഒന്നാകെ അവസാനിപ്പിക്കുമെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു. ഇറാനുമായി ആണവ കരാർ […]
യു.എ.ഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചും ഇനി വിസയില്ലാതെ പറക്കാം
യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ യു.എ.ഇയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. നാല് കരാറുകളിലും ഇരു […]
കൂടുതല്‍ ഹൈ ടെക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കും
കൂടുതല്‍ ഹൈടെക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കും. ഇങ്ങനെ നിര്‍മിക്കുന്ന ആയുധങ്ങള്‍ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും പദ്ധതിയുണ്ട്. ഇതിനായി വിപുലമായ പ്രതിരോധ പങ്കാളിത്തം ഉറപ്പാക്കും. ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും പുതിയ പങ്കാളിത്തങ്ങള്‍ക്കുമായി ഒരു സബ് വര്‍ക്കിംഗ് ഗ്രൂപ്പ് (എസ്ഡബ്ല്യുജി) രൂപീകരിച്ചു. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും ഇസ്രയേല്‍ പ്രതിനിധിയുമായിരിക്കും ഈ ഗ്രൂപ്പിന്റെ തലപ്പത്ത്. സാങ്കേതിക വിദ്യകളുടെ കൈമാറ്റം, നിര്‍മാണം, സാങ്കേതിക സുരക്ഷിതത്വം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആയുധങ്ങളുടെ കയറ്റുമതി അടക്കമുള്ളവയില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ഈ സബ് ഗ്രൂപ്പിന്റെ […]
ഇസ്രയേലുമായി നയന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച് യുഎഇ; നടപടിക്രമങ്ങള്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍
വെസ്റ്റ് ബാങ്ക് അധിനിവേശം ഇനിയുണ്ടാകില്ലെന്ന് ഇസ്രയേലിന്‍റെ ഉറപ്പ്; പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാനുള്ള കരാറെന്ന് യുഎഇ ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെസ്റ്റ് ബാങ്ക് അധിനിവേശം നിർത്തിവെക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറാണെന്നാണ് യുഎഇയുടെ പ്രതികരണം. ഇസ്രായേലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്. യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി കൈകോർക്കാൻ ഗൾഫ് മേഖലയിൽ കൂടുതൽ രാജ്യങ്ങൾ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിൽ […]
ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ
യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്. ഫലസ്തീൻ പ്രവിശ്യയായ വെസ്റ്റ്ബാങ്കിൽ അനധികൃത കുടിയേറ്റവും നിർമാണ പ്രവർത്തനവും നടത്തുന്ന ഇസ്രയേലിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യൻ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ഭൂമിയിൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസപ് ബോറലിനയച്ച കത്തിൽ ഫ്രാൻസ്, […]