ഗസ്സ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഗസ്സ സിറ്റി പൂര്‍ണമായും വളഞ്ഞുവെന്നും തെക്കന്‍ ഗാസയെന്നും വടക്കന്‍ ഗാസയെന്നും രണ്ടായി വിഭജിച്ചുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഗസ്സയിലെ 48 പ്രദേശങ്ങൾ തകർക്കപ്പെട്ടതായി യുഎൻ ഏജൻസി സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സൈന്യത്തിന്‍റെ ആക്രമണത്തില്‍ ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ വീണ്ടും പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പൂര്‍ണതോതില്‍ സംവിധാനങ്ങള്‍ വിഛേദിക്കപ്പെടുന്നത്. കഴിഞ്ഞ മാസം ഏഴിന് […]
Tag: Israel-Palestine conflict 2023
ദുരിതപൂർണമായി ഗസ്സയിലെ അൽഷിഫ ആശുപത്രി; മോർച്ചറികളും പ്രവർത്തനം നിലച്ചു
യുദ്ധം കനക്കുന്ന ഗസ്സയിൽ ജനജീവിതം അതിദുസ്സഹം. ഇതുവരെ നാനൂറിലധികം പേർ ഗസ്സ വിട്ടുപോയി. ബ്രിട്ടീഷ്, അമേരിക്കൻ പൗരന്മാരാണ് ഇതിൽ കൂടുതലും. ഗസ്സയിൽ ഇന്റർനെറ്റും ടെലിഫോൺ സംവിധാനങ്ങളും വീണ്ടും വിഛേദിക്കപ്പെട്ടതായി പലസ്തീൻ പ്രതികരിച്ചു. അതിനിടെ അതീവ ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് ഗസ്സയിലെ അൽഷിഫ ആശുപത്രി.(Gaza’s Al-shifa hospital almost stopped its functioning) അൽഷിഫയുടെ നിലവിലെ അവസ്ഥയെ അങ്ങേയറ്റം ഇരുണ്ടത് എന്നാണ് ഗസ്സയിലെ പലസ്തീൻ ആരോഗ്യ അതോറിറ്റിയുടെ വക്താവ് അഷ്‌റഫ് അൽ-ഖുദ്ര പ്രതികരിച്ചത്. ജനറേറ്ററിൽ കഷ്ടിച്ച് പ്രവർത്തിക്കുന്നുണ്ട് ആശുപത്രിയെങ്കിലും […]
പ്രതീക്ഷയറ്റ പാലസ്തീനിന്‍റെ ബ്രാന്‍ഡ് അംബാസഡർ, ഹന്‍ഡാല എന്ന കാർട്ടൂണ്‍ ചെക്കന്‍
ഒരു പത്ത് വയസുള്ള കുഞ്ഞ്. ചിലപ്പോള്‍ നാലാം ക്ലാസിലെത്തിക്കാണും. അച്ഛന്റേയും അമ്മയുടേയും കൊഞ്ചിക്കലും നാട്ടിലെ സമപ്രായക്കാരുടെ കൂട്ടും വീട്ടിനുള്ളിലെ സുരക്ഷിതത്വവും തെളിഞ്ഞ ആകാശവും നിറമുള്ള കാഴ്ചകളും ഓടിക്കളിക്കാന്‍ നാട്ടുവഴികളും സ്‌കൂളിലെ പാഠങ്ങളും വീട്ടുകാര്‍ക്കൊപ്പം സ്വസ്ഥമായ ഉറക്കവും അര്‍ഹിക്കുന്ന പ്രായം. ആ സമയത്തൊരു യുദ്ധമുണ്ടാകുന്നു. പ്രീയപ്പെട്ടവരില്‍ പലരും നാട്ടിലെ പരിചയക്കാരില്‍ ഒട്ടുമിക്കവരും മരിച്ചുപോകുന്നു. എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതരാന്‍ മനസാനിധ്യമുള്ള ആരും എവിടെയുമില്ല. ഇതുവരെ വളര്‍ന്ന വീടും നാടും സ്വന്തമല്ലാതാകുന്നു. കയ്യില്‍കിട്ടാവുന്നതൊക്കെ പെറുക്കിക്കെട്ടി തിക്കുംതിരക്കും അനുഭവിച്ച് സൗകര്യങ്ങളേതുമില്ലാത്ത ഒരു അഭയാര്‍ത്ഥി […]
തരൂരിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ഒഴിവാക്കാന്‍ മഹല്ല് എംപവര്‍മെന്റ് മിഷന്‍
ശശി തരൂരിന് പിന്നാലെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ഒഴിവാക്കാന്‍ മഹല്ല് എംപവര്‍മെന്റ് മിഷന്‍ തീരുമാനം. മത – സാമുദായിക – സാംസ്‌കാരിക നേതാക്കളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് നിലവിലെ ധാരണ. തിങ്കളാഴ്ചയാണ് തലസ്ഥാനത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നത്. ശശി തരൂരിനെയാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന്റെ ഉദ്ഘാടകനായി മഹല്ല് എംപവര്‍മെന്റ് മിഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട്ടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ സംഘാടകര്‍ തരൂരിനെ ഒഴിവാക്കുകയും പകരം പ്രതിപക്ഷ നേതാവിനെയോ […]
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ പാസാക്കി; ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി പാസാക്കി. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. (united Nations passes resolution for a sustained humanitarian truce in Gaza) ഗസ്സയില്‍ അടിയന്തരമായി സഹായമെത്തിക്കാനുള്ള തടസം […]
‘നയിക്കാന്‍ യോഗ്യനല്ല’; യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍
യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം. ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതജനങ്ങള്‍ക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളില്‍ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി.(Israel calls for resignation of UN chief Antonio Guterres) ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ അന്താരാഷ്ട്ര മാനുഷിക […]
‘നഷ്ടങ്ങളേ ഉണ്ടാകുന്നുള്ളൂ, സഹോദരന്മാരെ, ഒന്ന് നിർത്തൂ’; പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ മാർപ്പാപ്പ
പശ്ചിമേഷ്യ അശാന്തമായി തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ ചർച്ച ചെയ്തു. (Brothers, Stop Pope Francis On Hamas-Israel War) റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം യുദ്ധം നിർത്താൻ മാർപ്പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു. […]
റഫാ കവാടം തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി
ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി.യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാൽ സമയം നീണ്ടുപോകുകയായിരുന്നു.(trucks enter Gaza as Rafah crossing on border) ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് […]
ഇന്ധനത്തിനും മരുന്നുകള്‍ക്കും കടുത്ത ക്ഷാമം; ഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടലിലേക്ക്
കനത്ത മാനുഷിക പ്രതിസന്ധി അനുഭവിക്കുന്ന സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങളുടെ ദുരിതം കൂടിയാണ് പശ്ചിമേഷ്യന്‍ യുദ്ധം അടയാളപ്പെടുത്തുന്നത്. ഗാസ സിറ്റിയിലെ അല്‍-അഹ്ലി അറബ് ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ കനത്തനഷ്ടപ്പെട്ടതിന് പിന്നാലെ മനുഷ്യാവകാശ സംഘടനകളും യുഎന്നുമടക്കം ശക്തമായി അപലപിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷംഗാസയിലെ ഒരേയൊരു ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടല്‍ വക്കിലാണ്.(Gaza’s only cancer hospital could shut down) ഗാസയില്‍ ഇസ്രയേല്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതോടെ അവശ്യ വസ്തുക്കളുടെ ലഭ്യതയ്ക്ക് പ്രദേശത്ത് കടുത്ത ക്ഷാമമാണ് […]
ഹമാസ് മേഖലയില്‍ റെയ്ഡുമായി ഇസ്രയേല്‍; കരയുദ്ധം ഉടനെന്ന് സൂചന
ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്ഡ് വഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്. (2023 Israel–Hamas war Israel orders the evacuation of 1.1 […]