കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റീട്ടെയില്‍ ഷോപ്പുകള്‍ക്ക് വ്യവസായമന്ത്രാലയം പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ മുഴുവന്‍ റീട്ടെയില്‍ ഷോപ്പുകളും താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ച് മാത്രമെ പ്രവര്‍ത്തിക്കാവൂവെന്ന് വ്യവസായമന്ത്രാലയം നിര്‍ദേശിച്ചു ഷോപ്പുകളിലെ ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസവും രണ്ട് തവണ വീതം അളക്കണം ഷോപ്പുകളുടെ മുന്‍ഭാഗത്തും ഉള്‍ഭാഗത്തും ടോയ്ലറ്റിലും സാനിറ്റൈസറുകള്‍ സജ്ജീകരിക്കണം -വാതിലുകളുടെയും ഫ്രിഡ്ജിന്‍റെയും ഹാന്‍ഡിലുകള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കണം ഷോപ്പുകളില്‍ വില്‍ക്കുന്ന സാനിറ്റൈസറുകള്‍ക്കും സ്റ്റെറിലൈസറുകള്‍ക്കും കഴിഞ്ഞ ദിവസം മന്ത്രാലയം പുതിയ വിലനിലവാരപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. […]
Tag: International
ചൈനയില്‍ കൊറോണ മരണം 563 ആയി; 27,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര്‍ വൈറസ് […]
അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുതെന്ന് മാര്‍പാപ്പ
അഭയാര്‍ത്ഥികള്‍ വ്യവസ്ഥകളില്ലാതെ സ്വീകരിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായി മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ തായ്‌ലന്‍റ് സന്ദര്‍ശനം തുടരുകയാണ്. ഒരാഴ്ച നീളുന്ന ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം. മനുഷ്യക്കടത്തിന്‍റെയും ലൈംഗിക വ്യാപാരത്തിന്‍റെയും കേന്ദ്രമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്ന തായ്‍ലന്‍റിലാണ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം. മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ തായ് നഗരങ്ങളില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാര്‍പാപ്പയുടെ […]
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിയാരോപണത്തില്‍ ഇസ്രായേല്‍ അറ്റോണി ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടുന്നത്. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദത്തിന് ശേഷമാണ് അറ്റോര്‍ണി ജനറല്‍ അവിചായ് മെഡല്‍ബ്ലിറ്റ് തീരുമാനം അറിയിച്ചത്. കൈക്കൂലി, വഞ്ചനകേസുകളില്‍ മൂന്നെണ്ണം വീതമാണ് നെതന്യാഹുവിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നതെന്നാണ് നിയമ മന്ത്രാലയം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും ഭാര്യ സാറയും ആഡംബര വസ്തുക്കള്‍ കൈക്കൂലിയായി സ്വീകരിച്ചുവെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി […]
തുഷാറിനെതിരായ ക്രിമിനല്‍ നടപടികള്‍ തള്ളിയെങ്കിലും സിവില്‍ കേസ് നിലനില്‍ക്കും
വണ്ടിചെക്ക് കേസിന്റെ ക്രിമിനില്‍ നടപടികള്‍ അജ്മാന്‍ കോടതി തള്ളിയെങ്കിലും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്ന് പണം ഈടാക്കാനുള്ള സിവില്‍ കേസ് ദുബൈ കോടതിയില്‍ നിലനില്‍ക്കും. ഒന്‍പത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് ആധാരമാക്കിയാണ് ഈ പരാതിയും. നാട്ടിലേക്ക് മടങ്ങാന്‍ തടസമില്ലെങ്കിലും നിയമ നടപടികള്‍ പൂര്‍ണമായി അവസാനിക്കാന്‍ സിവില്‍ കേസിലും തീര്‍പ്പുണ്ടാകേണ്ടി വരും. തനിക്കെതിരായ സിവില്‍കേസ് തള്ളി എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുന്നത്. പക്ഷെ സിവില്‍ കേസ് നിലനില്‍ക്കുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കേസില്‍ […]
റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും അതില്‍ ട്രംപിന്‍റെ പങ്കും അന്വേഷിച്ച റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ട്രംപിനെ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നില്ലെങ്കിലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ട്രംപിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ഡെമോക്രാറ്റുകള്‍. നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകള്‍ എന്നാണ് വിവരം.
സ്വദേശികള്‍ക്ക് പാര്‍ട് ടെെം ജോലി അനുവദിക്കാന്‍ സൗദി മന്ത്രാലയം
സൗദിയിൽ സ്വദേശികൾക്ക് മണിക്കൂർ വേതന പാർട് ടൈം ജോലി അനുവദിക്കാൻ തൊഴിൽ മന്ത്രാലയം നീക്കം ആരംഭിച്ചു. പുതിയ സംവിധാനത്തിൻറെ കരട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തൊഴിൽ മന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ നിബന്ധനകൾക്ക് വിധേയമായി വിദേശികൾക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. മാർച്ച് 19 വരെ തൊഴിലുടമകൾക്കും തൊഴിൽ രംഗത്തെ വിദഗ്‌ദർക്കും അഭിപ്രായം രേഖപ്പെടുത്താൻ മന്ത്രാലയം സമയം അനുവദിച്ചിട്ടുണ്ട്. കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കുക, വിദേശി ജോലിക്കാരെ അവലംബിക്കുന്നത് കുറക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അതേസമയം, അപൂർവം […]
കുര്‍ദുകള്‍ക്കെതിരെ സംയുക്തമായി നീങ്ങാന്‍ ഇറാന്‍-തുര്‍ക്കി ധാരണ
കുര്‍ദുകള്‍ക്കെതിരെ സംയുക്തമായി നീങ്ങാന്‍ ഇറാന്‍-തുര്‍ക്കി ധാരണ. കുര്‍ദിഷ് സേനയെ തകര്‍ക്കാനുള്ള നടപടിയിലേക്ക് ഇരു രാജ്യങ്ങളും കടക്കുകയാണെന്ന് തുര്‍ക്കി വ്യക്തമാക്കി. എന്നാല്‍ എപ്പോള്‍ ഇതുണ്ടാകുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്കെതിരെ(പി.കെ.കെ) തുര്‍ക്കി ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇറാനാകട്ടെ പി.കെ.കെയുടെ അനുബന്ധ പാര്‍ട്ടിയായ പി.ജെ.എ.കെ ക്കെതിരെയും(ഫ്രീ ലൈഫ് ഓഫ് കുര്‍ദിസ്താന്‍) പോരാടുന്നുണ്ട്. രണ്ട് സംഘടനകളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് തുര്‍ക്കിയും ഇറാനും പറയുന്നത്. പി.കെ.കെ.യെ തുര്‍ക്കിയും അവരുടെ പടിഞ്ഞാറന്‍ സഖ്യകക്ഷികളും തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇരുസംഘടനകള്‍ക്കെതിരെയും പോരാടുക എന്നത് […]
ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാസ്സാക്കി ഐറിഷ് പാര്‍ലമെന്റ്
ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കി ഐറിഷ് സര്‍ക്കാര്‍. സ്വതന്ത്ര ഐറിഷ് സെനറ്ററായ ഫ്രാന്‍സിസ് ബ്ലാക്കാണ് ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിക്കണമെന്ന ആവശ്യം ആദ്യം പാര്‍ലമെന്റില്‍ മുന്നോട്ട് വെക്കുന്നത്. ഇസ്രായേല്‍ അധീന വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും ഒഴിവാക്കണമെന്നായിരുന്നു ബ്ലാക്കിന്റെ ആവശ്യം. ഇത് പിന്നീട് ഐറിഷ് ലോവര്‍ ഹൌസായ ഡെയില്‍ പാസ്സാക്കുകയായിരുന്നു. 45നെതിരെ 78 വോട്ടുകളാണ് ബില്ലിനെതിരെ സഭയില്‍ ഉയര്‍ന്നത്. ‘അയര്‍ലാന്റ് എല്ലായ്പ്പോഴും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമൊപ്പമാണ്, ഞങ്ങള്‍ ചരിത്രത്തിന് […]
സമുദ്ര താപനം അനിയന്ത്രിതമായി ഉയരുന്നു; വരാനിരിക്കുന്നത് വന്‍ ദുരന്തം
സമുദ്ര താപനം ക്രമാതീതമായി കൂടുന്നതായി പഠന ഫലങ്ങള്‍. സമുദ്ര ജലത്തിന്‍റെ താപത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വര്‍ധനവാണ് ഉണ്ടാകുന്നത്. അമേരിക്കന്‍ ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. യു.എന്‍ കണക്കാക്കിയ സമുദ്ര താപനത്തിന്‍റെ തോതിന് ക്രമവിരുദ്ധമായാണ് സമുദ്ര ജലത്തിന്‍റെ ചൂട് കൂടിവരുന്നതെന്ന് ജേര്‍ണലിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റെക്കോര്‍ഡ് സമുദ്ര താപനമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ലോകത്തിന്‍റെ വിവധ ഭാഗങ്ങളിലെ 3900 കേന്ദ്രങ്ങളില്‍ നടത്തിയ നിരീക്ഷണ ഫലമാണ് റിപ്പോര്‍ട്ട്. ചൈനീസ് അക്കാദമി ഓഫ് സയന്‍സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. […]