കോവിഡ് ബാധിച്ച് ഇറ്റലിയിൽ 28,884 പേരാണ് മരിച്ചത്. 2,10,717 പേർ രോഗബാധിതരാണ്. 81,654 പേർ രോഗമുക്തരായി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഏർപ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗൺ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ദേശീയ ലോക്‌ഡൗണിനാണ് ഇതോടെ അവസാനമായത്. മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. എന്നാൽ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ തീരുമാനം. ഫാക്ടറികളും നിർമാണ മേഖലകളും തുറന്നുപ്രവർത്തിക്കും. റസ്റ്ററന്റുകൾ തുറക്കുമെങ്കിലും ഭക്ഷണം […]
Tag: International
ഖത്തറില്‍ 640 പേര്‍ക്ക് കൂടി കോവിഡ്
ഖത്തറില്‍ പുതുതായി 640 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 16191 ആയി. അതെ സമയം 146 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തര്‍ 1810 ആയി. 2360 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്
കുവൈത്തിൽ 295 പേർക്ക് കൂടി കോവിഡ്; രണ്ടു മരണം കൂടി
കോവിഡ് ബാധിതരുടെ എണ്ണം 5278 ആയി. പുതിയ രോഗികളിൽ 85 ഇന്ത്യക്കാർ. കുവെെത്തില്‍ 295 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 5278 ആയി. പുതിയ രോഗികളിൽ 85 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം2207 ആയി. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 40 ആയി. 58 വയസ്സുള്ള ഇന്ത്യക്കാരനും 74 വയസ്സുള്ള കുവൈത്ത് […]
ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേര് കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി
കോവിഡ് 19ല്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരാണ് ബോറിസും കാമുകി കാരി സിമണ്ട്സും കുഞ്ഞിന് നല്‍കിയത് മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടര്‍മാരുടെ പേര് സ്വന്തം കുഞ്ഞിന് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ് 19ല്‍ നിന്നും തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരുടെ പേരാണ് ബോറിസും കാമുകി കാരി സിമണ്ട്സും കുഞ്ഞിന് നല്‍കിയത്. വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഇതില്‍ നിക്കോളാസ് എന്ന മിഡില്‍ നെയിമാണ് എന്‍എച്ച്എസ് […]
കോവിഡിന്റെ ഉത്ഭവം വുഹാന്‍ ലാബിലെന്നതിന് തെളിവുണ്ടെന്ന് അമേരിക്ക
കോവിഡിന്റെ ഉത്ഭവം ചൈനീസ് ലാബാണെന്ന് തെളിയിക്കാനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ട്രംപ് സി.ഐ.എക്ക് നിര്‍ദേശം നല്‍കിയെന്നും… കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നാണ് പുറത്തുവന്നതെന്നതിന് നിര്‍ണ്ണായക തെളിവുകളുണ്ടെന്ന അവകാശവാദവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എ.ബി.സി ചാനല്‍ പരിപാടിക്കിടെയാണ് മൈക്ക് പോംപിയോയുടെ പരാമര്‍ശം. കൊറൊണ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന അടക്കം ആവര്‍ത്തിക്കുമ്പോഴാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ അവകാശവാദം. അതേസമയം ചൈന കൊറോണ വൈറസിനെ മനഃപൂര്‍വ്വം പുറത്തുവിട്ടതാണെന്ന് ആരോപിക്കാന്‍ പോംപിയോ വിസമ്മതിച്ചു. വുഹാനിലെ ലാബില്‍ നിന്നാണ് […]
കോവിഡ് 19നെതിരെ പൊരുതാനായി ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേക്ക് പറക്കുന്നു
കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയിലേക്ക് ക്യൂബ ഡോക്ടര്‍മാരുടെ സംഘത്തെ പറഞ്ഞയക്കുന്നു. ഹൈതിയില്‍ കോളറ പിടിപെട്ട ജനങ്ങള്‍ ദുരിതമനുഭവിച്ചപ്പോഴും പത്ത് വര്‍ഷം മുമ്പ് എബോള വൈറസ് ആഫ്രിക്കയെ പിടിച്ച് കുലുക്കിയപ്പോഴും ക്യൂബന്‍ ഡോക്ടര്‍മാര്‍ സഹായവുമായി മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു. കോവിഡ് 19 മൂലം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം അയ്യായിരത്തില്‍ കൂടുതലായി. ഇതൊരു ആഗോള യുദ്ധമാണ്, നാം അതിനെ ഒന്നിച്ച് നേരിടണം. മുമ്പ് ഇതുപോലെ സഹായവുമായി പോയപ്പോഴും ക്യൂബന്‍ ഡോക്ടര്‍മാര്‍ മരണപ്പെട്ടിട്ടുണ്ട്. പക്ഷെ, […]
കോവിഡ് 19നെ പ്രതിരോധിക്കാന്‍ സന്ദേശവുമായി ഷുഹൈബ് അക്തര്‍
കോവിഡ് 19 ലോകമെമ്പാടും നാശം വിതക്കുന്ന ഈ സാഹചര്യത്തില്‍ മതപരവും സാമ്പത്തികപരവുമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഏവരും പരസ്പരം സഹായങ്ങള്‍ ചെയ്യണമെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. നേതൃത്വങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുകയും നാം സ്വയം ഒരു ആഗോള ശക്തിയായി മാറിയും കോവിഡിനെ പ്രതിരോധിക്കണമെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അക്തര്‍ പറഞ്ഞു. ‘’നിങ്ങള്‍ അവശ്യ സാധനങ്ങള്‍ കൂട്ടിവെക്കുകയാണെങ്കില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന പാവങ്ങളെക്കുറിച്ച് ഓര്‍ക്കുക. കടകള്‍ കാലിയാവുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് […]
ഒരൊറ്റദിവസം 627 മരണം, മൃതദേഹങ്ങള്‍ നീക്കാന്‍ ഇറ്റലി സൈന്യത്തെ വിളിച്ചു
കോവിഡ് 19 വ്യാപിച്ച് തുടങ്ങിയതിന് ശേഷം ഒരു രാജ്യത്തെ ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയില്‍ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 627 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഇറ്റലി സൈന്യത്തെ വിളിച്ചിരിക്കുകയാണ്. അതേസമയം അത്യന്തം ഗുരുതരമായി കൊറോണ വൈറസ് പടര്‍ന്നുപിടിച്ച വടക്കന്‍ മേഖലയില്‍ പലയിടത്തും മരിച്ചവരുടെ എണ്ണം എടുക്കാന്‍ പോലും മുതിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ മാസത്തില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ടു ചെയ്ത വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി മേഖലയിലാണ് രോഗം കനത്തനാശം വിതച്ചത്. […]
WHO ഹെല്‍ത്ത് അലര്‍ട്ടുകള്‍ നിങ്ങളുടെ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍
ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം… വ്യക്തികളിലേക്ക് നേരിട്ട് ഹെല്‍ത്ത് അലര്‍ട്ടുകള്‍ വാട്‌സ്ആപ്പ് വഴി എത്തിക്കുന്ന സംവിധാനം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം. തികച്ചും സൗജന്യമായ ഈ സേവനത്തില്‍ 24 മണിക്കൂറും കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ടാകും. വളരെ എളുപ്പത്തില്‍ ആര്‍ക്കും WHO ഹെല്‍ത്ത് അലര്‍ട്ട് സ്വന്തം ഫോണിലെ വാട്‌സ്ആപ്പിലൂടെ അറിയാനാകും. ഇതിനായി ആദ്യം +41 79 […]
ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി
ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി. ഞായറാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശവമുണ്ട്. ഖത്തറില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയവയ്ക്ക് മന്ത്രാലയം പുതിയ വില നിലവാരം പ്രഖ്യാപിച്ചു. ഇന്നലെ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഖത്തറിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 460 ലേക്കെത്തിയിരുന്നു. രോഗവ്യാപനം തടയുന്നതിനായും സാമൂഹ്യപ്പകര്‍ച്ചയുടെ ശൃംഖല ഭേദിക്കുന്നതിനുമായി ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടത്തിവരുന്നത്. തൊഴിലാളികളില്‍ രോഗം സ്ഥിരീകരിച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള എല്ലാ […]