National

‘ഇന്ത്യന്‍ മണ്ണില്‍ അതിക്രമമുണ്ടായില്ലെങ്കില്‍ സൈന്യം ജീവന്‍ ബലി നല്‍കിയതെന്തിന്‌ ?’

ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. രാജ്യത്തേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ ചോദ്യങ്ങളുന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആരും അതിര്‍ത്തി കടന്ന് അതിക്രമം നടത്തിയില്ലെങ്കില്‍ പിന്നെ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടമായതെങ്ങനെയെന്ന് ഉവൈസി ചോദിച്ചു. ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. THREAD: According to @PMOIndia […]

India National

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ്. മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത്.ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. During de-escalation process in Galwan Valley, a violent face-off took place last night with casualties. […]

India National

ചർച്ചയിൽ വഴങ്ങാതെ ചൈന; കടന്നുകയറിയ ഗൽവാൻ താഴ്‌വര വിട്ടുനൽകില്ല

ഗൽവാൻ നദീതാഴ്‌വര സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുപകരം ഈ പ്രദേശം മുഴുവനും തങ്ങളുടേതാണെന്ന നിലപാടാണ് ചൈനീസ് പ്രതിനിധി സ്വീകരിച്ചത്. കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ – ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ച കാര്യമായ ഫലം ചെയ്തില്ലെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ചൈന സ്വീകരിച്ചതെന്ന് മുതിർന്ന സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. സൈനികകാര്യ വിദഗ്ധനും മുൻ സൈനികനുമായ അജയ് […]

India National

ആതിര നിധിനെ ഒരു നോക്ക് കണ്ടു അവസാനമാ”ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ട്, പക്ഷേ കോണ്‍ഗ്രസ്സിന്‍റെ ഭരണകാലത്താണെന്ന് മാത്രം”: രാഹുലിന് മറുപടിയുമായി ലഡാക്ക് എംപിയി

തന്‍റെ മറുപടി യഥാര്‍ഥ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇനിയും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും ജമ്യാങ് സെരിങ് നങ്യാല്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയുമായി ലഡാക്ക് ബിജെപി എംപി ജമ്യാങ് സെരിങ് നങ്യാല്‍. അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്‍റെ വരികള്‍ ഉപയോഗിച്ച് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു . ഇതിന് മറ്റൊരു കവിതയുമായി രാജ്നാഥ് സിങ് മറുപടിയും പറഞ്ഞു. ഇതിന് […]

International

സൈനികതല ചർച്ച നാളെ; ഇന്ത്യ അമേരിക്കക്ക് വഴങ്ങരുതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ, ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച നാളെ. ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചർച്ച നടത്തുക. താഴെ റാങ്കിലുള്ള കമാൻഡർമാർ ചർച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് നാളെ ചർച്ച നടക്കുന്നത്. ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ലഫ്. ജനറൽ ഹരീന്ദർ സിങ് ആയിരിക്കും പങ്കെടുക്കുക എന്നാണ് സൂചന. ചർച്ചക്കു മുന്നോടിയായി, ഇന്ത്യ അമേരിക്കക്ക് വഴങ്ങരുതെന്ന മുന്നറിയിപ്പുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ‘ഗ്ലോബൽ ടൈംസ്’ […]

India National

വൻതോതിൽ ചൈനീസ് സൈനികർ അതിർത്തി കടന്നു; സ്ഥിരീകരിച്ച് രാജ്‌നാഥ് സിങ്

ഇന്ത്യ ആരെയും ശത്രുക്കളായി കണക്കാക്കുന്നില്ല. നമ്മുടെ ആത്മാഭിമാനം മുറിവേൽപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകും – രാജ്നാഥ് സിങ് ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 5,000-ലേറെ പി.എൽ.എ സൈനികർ പാങ്കോങ്, ഗൽവാൻ പ്രദേശങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മണ്ണിൽ സ്ഥാനമുറപ്പിച്ചുവെന്ന ആരോപണമുയർന്ന് ആഴ്ചകൾക്കു ശേഷമാണ് ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. എന്നാൽ, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ എന്തൊക്കെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അതിർത്തി എവിടെയാണെന്ന […]

International

ഇന്ത്യ- ചൈന സംഘര്‍ഷം: ചര്‍ച്ചക്കും മധ്യസ്ഥതയ്ക്കും തയ്യാറാണെന്ന് ട്രംപ്

സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചക്കും, മധ്യസ്ഥതക്കും തയ്യാറാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ഡൊണള്‍ഡ് ട്രംപ്. എന്നാൽ സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന. കിഴക്കൻ ലഡാക്കിലെ നിയന്ത്രണാതിർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് […]

India National

10,000 ചൈനീസ് സൈനികർ ഇന്ത്യൻ മണ്ണിലെന്ന് റിപ്പോർട്ട്; സർക്കാർ ജനങ്ങളോട് സത്യം പറയണമെന്ന് കോൺഗ്രസ്

ലഡാക്ക് മേഖലയിൽ മാത്രം 10000ത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. ചൈന-ഇന്ത്യ സൈന്യങ്ങള്‍ നേര്‍ക്കുനേരെ വന്നത് രാജ്യത്തിന്‍റെ ഗൗരവകരമായ ആശങ്കയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഡാക്കിലെ പാങ്കോങ് സോ തടാകം, ഗാല്‍വന്‍ താഴ്വര പ്രദേശങ്ങളിലെ ചൈനീസ് കടന്നുകയറ്റവും ഇരു സൈന്യങ്ങളും മുഖാമുഖ ആക്രമണ മുനമ്പിലുള്ളത്. സംഭവം രാജ്യത്തിന്‍റെ ഗൗരവകരമായ […]

India National

അതിർത്തിയിൽ പടനീക്കവുമായി ചൈന; കോവിഡ് പ്രൊട്ടോക്കോൾ മാറ്റിവെച്ച് ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

കോവിഡ് 19 പൊട്ടോകോളുകൾ മാറ്റിവെച്ചാണ് മറ്റിടങ്ങളിൽ നിന്ന് സൈനികർ ഇവിടെ എത്തിയത്. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ഇടപെടുന്നതിനായി കൂടുതൽ സൈനികരെ ഒരുക്കിനിർത്തുകയും ചെയ്തിട്ടുണ്ട്. ലഡാക്കിലെ ഗൽവാൻ നദിക്കു സമീപം ചൈന സൈനിക നീക്കം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ജാഗ്രത പുലർത്തുന്നതായി റിപ്പോർട്ട്. മേഖലയിൽ ചൈന സൈനികരുടെ എണ്ണം വർധിപ്പിച്ചതിനു പിന്നാലെ കോവിഡ് പ്രൊട്ടോക്കോൾ മാറ്റിവെച്ച് ഇന്ത്യ കൂടുതൽ സൈനികരെ ഇവിടെ നിയോഗിച്ചതായും ഉന്നതതലത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം ആരംഭിച്ചതായും ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. സംഭവഗതികളെപ്പറ്റി സൈന്യം […]