National

‘ആകാംക്ഷയോടെ ശാസ്ത്രലോകം’; ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യും. വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. നിലവിൽ ചന്ദ്രയാൻ -3 ചന്ദ്രനിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ മറ്റന്നാളാണ്. ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ കുതിച്ചത്. 2019 […]

HEAD LINES Latest news National

‘ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?’; രാജ്യം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് സ്വാതന്ത്ര്യം ആഘോഷിക്കുക്കുക : പ്രകാശ് രാജ്

രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ? ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊലപാതകിയുടെ […]

Latest news National

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; രാജ്യം അതീവ ജാഗ്രതയിൽ

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിൽ. മെയ്തെയ് കുക്കി വിഭാഗം പ്രതിഷേധിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേർ പഞ്ചാബിൽ അറസ്റ്റിലായി. രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വർഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. […]

Cricket Sports

വിൻഡീസ് പര്യടനം ഇന്ന് മുതൽ അമേരിക്കയിൽ; സമനില ലക്ഷ്യമിട്ട് ഇന്ത്യ, പരമ്പര നേടാൻ വിൻഡീസ്

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡർഹില്ലിലാണ് മത്സരം. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-2നു പിന്നിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ പരമ്പര നേടാൻ വെസ്റ്റ് ഇൻഡീസ് കളത്തിലിറങ്ങും. ഏകദിന പരമ്പരയിലെയും ആദ്യ രണ്ട് ടി-20യിലെയും മോശം പ്രകടനങ്ങൾക്ക് ശേഷം സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് ഊർജമായിട്ടുണ്ട്. ഇതോടൊപ്പം […]

India

സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ; കാരണമിതാണ്

തെലങ്കാനയിലെ സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ. ഹെൽമറ്റും ഇട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. പിഴയെപ്പേടിച്ചല്ല, കെട്ടിടം പൊളിഞ്ഞ് തലയിൽ വീഴാതിരിക്കാനാണ് ജീവനക്കാർ ഹെൽമറ്റും ധരിച്ച് ജോലി ചെയ്യുന്നത്.അടുത്തിടെ ഒരു ജീവനക്കാരന്റെ ദേഹത്തേക്ക് കെട്ടിടാവശിഷ്ടം വീണിരുന്നു. പരുക്കേൽക്കാതെ കഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കോൺക്രീറ്റ് കഷ്ണങ്ങളും കമ്പികളും തലയിൽ വീഴാതിരിക്കാനാണ് ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്നതെന്ന് ജീവനക്കാർ പറയുന്നു. ഏകദേശം 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും […]

Health National

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി; യുവതിയുടെ ഉള്ളില്‍ 15 കിലോയുള്ള മുഴ; നീക്കി

കടുത്ത വയറുവേദനയുമായി ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള മുഴ. ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ് ഇത് വിജയകരമായി നീക്കം ചെയ്തത്. ട്യൂമർ വലുതായതിനാൽ ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും രോഗിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് വൈദ്യചികിത്സ നടത്താൻ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തിലെ അംഗമായ ഡോ. അതുൽ വ്യാസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയയായ 41കാരിക്ക് 49കിലോ ഭാരമാണ് ഉണ്ടായിരുന്നത്. 15 കിലോ ഭാരമുള്ള മുഴ ഉള്ളില്‍ വളര്‍ന്നതോടെ വയര്‍ വീര്‍ത്തു. ദിനചര്യങ്ങള്‍ വരെ ബുദ്ധിമുട്ടിലായി. […]

HEAD LINES India Technology

ചന്ദ്രനരികിൽ.. ചന്ദ്രയാൻ 3 രണ്ടം ഘട്ട ഭ്രമണപഥ താഴ്‌ത്തലും വിജയകരം

ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും.നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഈ മാസം 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപെടും. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രോപരിതലത്തിൽ ലാൻഡറിന് ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച രാത്രി ആദ്യഘട്ട […]

Auto HEAD LINES

ആരാധകരെ ആഹ്‌ളാദിപ്പിന്‍! ഇന്ത്യയിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഫിയറ്റ്

ഇന്ത്യന്‍ വിപണിയില്‍ പ്രതാപം വീണ്ടെടുക്കാന്‍ ഫിയറ്റ് വീണ്ടുമെത്തുന്നു. 2019ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഒഴിഞ്ഞ ഇറ്റലിയന്‍ കമ്പനിയായ ഫിയറ്റ് 2024ഓടെ വാഹനങ്ങളെ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ജീപ്പ്, സിട്രണ്‍ ബ്രാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റെല്ലാന്റിസ് ഗ്രൂപ്പാണ് ഫിയറ്റിനെ തിരികെയെത്തിക്കാന്‍ ഒരുങ്ങുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി.സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരാന്‍ ഫിയറ്റിന് സാധിക. ആഗോള തലത്തില്‍ 2023 -ന്റെ ആദ്യ പാദത്തില്‍ മറ്റ് […]

National

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സംഘം മണിപ്പൂരിലെത്തി; സംഘത്തിൽ കേരളത്തിൽ നിന്നുള്ള 5 എംപിമാരും

പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂരിലെത്തി. കേരളത്തിൽ നിന്നുള്ള 5 എംപിമാർ അടക്കം, 16 പാർട്ടികളിൽ നിന്നായി 21 പേരാണ് സംഘത്തിലുള്ളത്. കലാപബാധിതരുമായും ഗവർണറുമായും സംഘം കൂടികാഴ്ച നടത്തും. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി സംഘം മണിപ്പൂർ സന്ദർശനം. കേരളത്തിൽ നിന്നും കൊടിക്കുന്നിൽ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, എ.എ റഹീം, പി സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ചുരചന്ദ് പൂരിലെ […]

Kerala National

വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച 47 കാരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ ഡൽഹി-മുംബൈ വിമാനത്തിൽ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. രോഹിത് ശ്രീവാസ്തവ എന്നയാളാണ് അറസ്റ്റിലായത്. ഐപിസി 354, 354 (എ) വകുപ്പുകൾ പ്രകാരം സഹാർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.