Gulf HEAD LINES

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ഇന്ത്യയും സൗദിയും തമ്മിൽ ധാരണയായി

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സസൗദി അറേബ്യയും തമ്മിൽ ധാരണയായി .യു.എൻ കാലാവസ്ഥ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരം പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജമന്ത്രി രാജ്കുമാർ സിങ്ങും ധാരണപത്രത്തിൽ ഒപ്പുവെച്ചത്.(India saudi sign mou for electrical interconnection) Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 […]

World

‘ശക്തമായ ബന്ധം’; ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക

ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക. ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാണെന്ന് അമേരിക്ക എംബസി അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം കുറച്ചു സമയത്തേക്ക് മോശമാകുമെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി സഹപ്രവര്‍ത്തകരോട് പറഞ്ഞതായി വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും എംബസി പ്രതികരിച്ചു. ഇന്ത്യയും യുഎസം തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്നും എംബസി വ്യക്തമാക്കി അതേസമയം ഇന്ത്യ-കാനഡ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. ആഭ്യന്തര സമ്മർദങ്ങൾ അതിജീവിക്കുക എന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ വെല്ലുവിളി. മാത്രമല്ല ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് തങ്ങളുടെ […]

India Kerala

വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാകം ചെയ്ത് കഴിച്ചു; രണ്ടു പേര്‍ പിടിയില്‍

വയനാട്ടില്‍ മാനിനെ കെണിവെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ച രണ്ടു പേര്‍ പിടിയില്‍. കുറുക്കന്‍മൂല കളപ്പുരയ്ക്കല്‍ തോമസ് എന്ന ബേബി, മോടോമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്. തോമസിന്റെ ഉടമസ്ഥതയിലുള്ള തൃശിലേരി സെക്ഷന് കീഴിലുള്ള തോട്ടത്തിലാണ് കെണി വെച്ചിരുന്നത്. മാനുകളെ പിടിക്കാനായിട്ടായിരുന്നു കെണിവെച്ചത്. വനംവകുപ്പ് വാച്ചറും പ്രദേശവാസിയായ ഒരാളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.

India Kerala Weather

സംസ്ഥാനത്ത് ഇന്നും മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര-തീരദേശ മേഖലകളിൽ ജാഗ്രത തുടരണമെന്നും മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. അതേസമയം തിരുവനന്തപുരം ജില്ലയിലെ മലയോര […]

HEAD LINES World

ഖലിസ്ഥാന്‍ നേതാവിന്റെ മരണത്തില്‍ ഇന്ത്യക്ക് പങ്കെന്ന് ആരോപണം; നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ

ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു. കാനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയയുടെ ആരോപണം. കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരനെ വധിക്കാന്‍ മറ്റൊരു രാജ്യം ഇടപ്പെട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ആരോപണത്തിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. കഴിഞ്ഞ ജൂണിലാണ് ഹര്‍ദീപ് […]

Cricket HEAD LINES Sports

ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികൾ ഏറ്റുമുട്ടും; ഇന്ത്യ പാക് പോരാട്ടത്തിന് ഭീഷണിയായി മഴ

ഏഷ്യ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. മറുവശത്ത് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസവുമായാണ് പാകിസ്താൻ എത്തുന്നത്. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചരിത്രം പരിശോധിച്ചാൽ ഏകദിനത്തിൽ പാക്കിസ്താനെക്കാൾ മുൻതൂക്കം ഇന്ത്യയ്ക്കുണ്ട്. ഏകദിന ഫോർമാറ്റിൽ 14-ാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ ഏറ്റുമുട്ടുന്നത്. 13 മത്സരങ്ങളിൽ ഇന്ത്യ ഏഴിലും […]

Entertainment Latest news

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്: നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ ചിത്രങ്ങൾ പരിഗണനയിൽ

69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.(69th National Film Awards Announced Today) മലയാളത്തില്‍ നിന്നും ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്. മികച്ച മലയാള ചിത്ര എന്ന അവാര്‍ഡിന്‍റെ അവസാന പട്ടികയില്‍ ഹോം, […]

HEAD LINES India

പ്രഗ്നാനന്ദ നേടുമോ? ഇന്ന് ടൈ ബ്രേക്കര്‍; പ്രതീക്ഷയോടെ ഇന്ത്യ

ഫിഡെ ചെസ് ലോകകപ്പ് പ്രഗ്നാനന്ദ നേടുമോ? പ്രതീക്ഷയോടെ ഇന്ത്യ. ഇന്ന് വൈകിട്ട് 4.30 ന് ടൈ ബ്രേക്കര്‍. ഫൈനലിലെ രണ്ടാം ഗെയിമിലും അതിശക്തമായ മല്‍സരമാണ് പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും നടത്തിയത്. രണ്ടുമല്‍സരങ്ങളും സമനിലയില്‍ പിരിഞ്ഞതോടെ ഇനി ടൈ ബ്രേക്കറിലാണ് രാജ്യം നോക്കുന്നത്.(chess world cup 2023 final updates) ഇന്നലെ 30 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനില അംഗീകരിച്ചത്.ചൊവ്വാഴ്ച നടന്ന ആദ്യകളി 35 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയിൽ പിരിഞ്ഞിരുന്നു. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ […]

HEAD LINES India

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും ‘പ്രഗ്യാൻ റോവർ’ പുറത്തിറങ്ങി; പഠനം നടത്തുക 14 ദിവസം

ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി. റോവർ പഠനം നടത്തുക 14 ദിവസം. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി ട്വിറ്ററിൽ വാർത്ത പങ്കുവച്ചത്. ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്. ലാൻഡർ ഇറങ്ങിയതിനാൽ തന്നെ പ്രതലത്തിലാകെ പൊടി നിറഞ്ഞിരിക്കുകയായിരുന്നു.(successful deployment of Pragyan-rover from inside chandrayan 3) തുടർന്ന് ഇത് ലാൻഡറിനെ വലയം വെച്ചു. ഇത് മാറിയതിന് ശേഷമാണ് റോവർ പുറത്തേക്ക് ഇറങ്ങിയത്. ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും […]

National

ബാറ്റ ഇന്ത്യ അഡിഡാസുമായി പങ്കാളിത്ത ചർച്ചയിൽ: റിപ്പോർട്ട്

പ്രശസ്ത പാദരക്ഷ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ, സ്‌പോർട്‌സ് വെയർ ഭീമനായ അഡിഡാസുമായി പങ്കാളിത്തത് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ബാറ്റ ഇന്ത്യയും അഡിഡാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ സഹകരണം രൂപീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടക്കുന്നതായി CNBC-TV18 റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം 2,050-ലധികം സ്റ്റോറുകളുള്ള ഒരു വലിയ റീട്ടെയിൽ ശൃംഖലയാണ് ബാറ്റ ഇന്ത്യയ്ക്കുള്ളത്. ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിൽ ബാറ്റ ഇന്ത്യ പാദരക്ഷ വിപണിയിൽ സജീവസാന്നിധ്യമാണ്. യുവാക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ട് 500-ലധികം സ്റ്റോറുകളിലേക്ക് […]