ഓർഡിനൻസിൽ ശമ്പളം തിരിച്ചു നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമപരമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഓർഡിനൻസിൽ ശമ്പളം തിരിച്ചു നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. സർക്കാർ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അതുകൊണ്ടു തന്നെ ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ നിയമനിർമ്മാണം സംസ്ഥാനം വീണുപോയ […]
Tag: India
”പാവപ്പെട്ടവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യണം”; കോവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ച് അഭിജിത് ബാനര്‍ജി
ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം സംസ്ഥാന സർക്കാരുകൾക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും അഭിജിത് ബാനർജി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ പറഞ്ഞു രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക ഉത്തേജക പാക്കേജ് ആവശ്യമാണെന്ന് നൊബേൽ സമ്മാന ജേതാവ് പ്രൊഫ. അഭിജിത് ബാനർജി. ഇതരസംസ്ഥാന തൊഴിലാളികൾക്കും പാവങ്ങൾക്കുമായി വ്യക്തമായ പദ്ധതി വേണം. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം സംസ്ഥാന സർക്കാരുകൾക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും അഭിജിത് ബാനർജി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ […]
ഡല്‍ഹിയില്‍ മദ്യത്തിന് ഇനിമുതല്‍ സ്പെഷ്യല്‍ കൊറോണ ഫീസ്; 70 ശതമാനം അധിക നികുതിയുമായ് സര്‍ക്കാര്‍
‘വില്‍ക്കുന്ന മദ്യത്തിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയ എം.ആര്‍.പിക്ക് പുറമേ എം.ആര്‍.പിയുടെ 70 ശതമാനം നികുതിയാകും ഇന്ന് മുതല്‍ ഈടാക്കുക.’ എന്നതാണ് വിജ്ഞാപനം ലോക്ഡൌണിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് സ്പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സ്പെഷ്യല്‍ കൊറോണ ഫീസ് എന്ന നിലയില്‍ 70 ശതമാനം അധിക നികുതിയാവും ഈടാക്കുക. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായത്. നികുതി കൂട്ടിയത് സംബദ്ധിച്ചുള്ള ഉത്തരവ് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനിൽ ബൈജാൽ അംഗീകരിച്ചു. ഇതുസംബദ്ധിച്ചുള്ള […]
സ്വന്തം വാഹനമില്ലെങ്കില്‍ വരേണ്ട; ബസിലും ട്രെയിനിലും നാട്ടിലെത്തിക്കില്ല: മന്ത്രി
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ ട്രെയിനിലും ബസിലും നാട്ടിലെത്തിക്കാന്‍ തത്കാലം പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ, സ്വന്തമായി വാഹനം ഇല്ലാത്തവർ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇത്തരക്കാർക്കായി പൊതു വാഹനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. വരും ദിവസങ്ങളിലെ റിവ്യൂവിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ ട്രെയിനിലും ബസിലും നാട്ടിലെത്തിക്കാന്‍ തത്കാലം പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ട്രെയിനുകള്‍ക്കായി ഇന്നലെ പ്രധാനമന്ത്രിക്ക് […]
ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയും വര്‍ധിപ്പിച്ച് ഡല്‍ഹി
തമിഴ്നാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുചെന്നൈയിലും ഇന്ധനവിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 3.26 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 75.54 രൂപയും ഡീസലിന് 68.22 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്. ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയുമാണ് വര്‍ധനവുണ്ടായത്. സംസ്ഥാന സർക്കാർ മൂല്യവർധിത നികുതി (വാറ്റ്) ഉയർത്തിയതാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 69.59 രൂപയില്‍ നിന്ന് 71.26 രൂപയായി ഉയര്‍ന്നു. ഡീസൽ […]
‘രാഹുലും ഉമ്മന്‍ചാണ്ടിയും തുണച്ചു’; മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നാടണഞ്ഞു
ലോക്‌ഡൗണില്‍ കുടുങ്ങിയിട്ടും നാട്ടിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കിയില്ലെന്ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗില്‍ ചികിത്സക്ക് പോയ 89 അംഗം സംഘം ഒരുമാസത്തിന് ശേഷമാണ് ഇന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. രാഹുല്‍ ഗാന്ധിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തിയ ഇടപെടലാണ് തങ്ങള്‍ക്ക് സഹായകരമായതെന്ന് സംഘം പറഞ്ഞു. മൈസൂരുവില്‍ കുടുങ്ങിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കാര്യം പ്രത്യേകമായി തന്നെ പരിഗണിക്കും എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയത് ഇക്കഴിഞ്ഞ ഏപ്രില്‍ 20നാണ്. സംസാര-കേള്‍വി വൈകല്യമുള്ള […]
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു
24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. ആകെ കേസുകൾ 42,836ഉം മരണസംഖ്യ 1.389 ആയി. 11,762 പേർ രോഗമുക്തി നേടി 24മണിക്കൂറിനിടെ 2,573 കേസുകളും 83 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗബാധിതർ 14,541 ഉം മരണം 583 ഉം കടന്നു. ഡൽഹി സർക്കാർ മദ്യത്തിന് എം.ആര്‍.പിയുടെ 70% വരുന്ന പ്രത്യേക നികുതി ചുമത്തി. ആശ്വസിക്കാവുന്ന കണക്കുകളിലേക്ക് രാജ്യം എത്തിയിട്ടില്ല. അനുദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മരണം […]
കോവിഡ് പ്രതിരോധത്തിന് 20 ലക്ഷം രൂപ; ഫിറ്റ്നസ് ചലഞ്ചിലൂടെ തുക സമാഹരിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം
18 ദിവസം നീണ്ട ഫിറ്റനസ് ചലഞ്ച് എന്ന ക്യാമ്പെയ്ന്‍ വഴിയാണ് ഇന്ത്യന്‍ വനിതാ ടീം തുക കണ്ടെത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പോരാട്ടത്തിൽ സഹായവുമായ് ഇന്ത്യൻ വനിതാ ഹോക്കി ടീം. 20 ലക്ഷം രൂപയാണ് വനിതാ ഹോക്കി ടീം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായ് സംഭാവന ചെയ്തത്. ആകെ സമാഹരിച്ച തുകയായ 20, 01,130 രൂപ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ക്കിക്കുന്ന ഉദയ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയ്ക്ക് ടീം കൈമാറി. 18 ദിവസം നീണ്ട ഫിറ്റനസ് ചലഞ്ച് എന്ന ക്യാമ്പെയ്ന്‍ വഴിയാണ് […]
തിരികെയെത്തുന്ന തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് മടക്കി നല്‍കും, പുറമേ 500 രൂപയും; നിലപാട് മാറ്റി ബീഹാര്‍ മുഖ്യമന്ത്രി
തിരികെ വരുന്ന തൊഴിലാളികളുടെ യാത്രാച്ചെലവിന്‍റെ പകുതി പ്രതിപക്ഷം വഹിക്കുമെന്ന തേജസ്വി യാദവിന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബീഹാര്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ട്രെയിനിൽ തിരികെ നാട്ടിലേക്ക് എത്തുന്ന ഓരോ തൊഴിലാളിക്കും മുഴുവൻ ടിക്കറ്റ് നിരക്കും തിരിച്ചു നല്‍കുമെന്നും ടിക്കറ്റ് നിരക്കിന് പുറമേ അധിക തുകയായ് 500 രൂപ കൂടെ നല്‍കുമെന്നും നിതീഷ് കുമാര്‍ അറിയിച്ചു. […]
ജിയോ പ്ലാറ്റ്‌ഫോമില്‍ 5,655 കോടിയുടെ നിക്ഷപം നടത്തി അമേരിക്കന്‍ കമ്പനി
ഫേസ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരി വാങ്ങി ആഴ്ച്ചകള്‍ക്കകമാണ് പുതിയ നിക്ഷേപവിവരം പുറത്തുവരുന്നത്… അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലെയ്ക്ക് ജിയോ പ്ലാറ്റ്‌ഫോമില്‍ 750ദശലക്ഷം ഡോളറിന്റെ(ഏതാണ്ട് 5,655.75 കോടി രൂപ) നിക്ഷേപം നടത്തും. ജിയോക്ക് 65 ബില്യണ്‍ ഡോളര്‍ (4.92 ലക്ഷം കോടി) മൂല്യം കണക്കാക്കിയാണ് സില്‍വര്‍ ലെയ്ക് കരാറിലെത്തിയിരിക്കുന്നത്. ഒരാഴ്ച്ച മുമ്പ് ഫേസ്ബുക്ക് ജിയോയില്‍ 9.99ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെതന്നെ ഭാഗമായിരുന്ന ജിയോ ഡിജിറ്റല്‍ടെലികോം ബിസിനസുകളെ ഒന്നിപ്പിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ജിയോ പ്ലാറ്റ്‌ഫോംസ് […]