India National

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷവും കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,496 പേര്‍ക്ക് കൂടി പുതുതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,06,152 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 964 കോവിഡ്​ മരണങ്ങളാണ് റിപ്പോർട്ട്​ ചെയ്​തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 1,06,490 ആയി ഉയർന്നു. നിലവിലെ കണക്കുകൾ പ്രകാരം 1.54 ശതമാനമാണ്​ ഇന്ത്യയിലെ കോവിഡ്​ […]

India National

യു.എന്നിലെ കശ്മീർ പരാമർശം: ഉർദുഗാന് ശക്തമായ മറുപടിയുമായി ഇന്ത്യ

ഉർദുഗാന്റെ പരാമർശം അസ്വീകാര്യമാണെന്നും തുർക്കി മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കാൻ പഠിക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ കശ്മീർ സംബന്ധിച്ച് പരാമർശം നടത്തിയ തുർക്കി പ്രസിഡണ്ട് ത്വയ്യിബ് ഉർദുഗാനെതിരെ ഇന്ത്യ. ഉർദുഗാന്റെ പരാമർശം അസ്വീകാര്യമാണെന്നും തുർക്കി മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കാൻ പഠിക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. കശ്മീർ പ്രശ്‌നം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രശ്‌നപരിഹാരം ദക്ഷിണേഷ്യയുടെ സമാധാനത്തിന് അനിവാര്യമാണെന്നുമായിരുന്നു യു.എൻ ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ ഉർദുഗാൻ പറഞ്ഞത്. കശ്മീരികളുടെ […]

India National

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു; മരണസംഖ്യ 88,000വും കടന്നു

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതർ 55,62,664 ആയി. 24 മണിക്കൂറിനിടെ 75,083 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,053 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 9,75,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 44,97,868 ആയി. മരണസംഖ്യ 88,935 ആയി. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,469 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 9,33,185 […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു

മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. രോഗമുക്തി നിരക്കിൽ വർദ്ധനയുണ്ട്. മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 50 ലക്ഷത്തി ഇരുപതിനായിരത്തി 360 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 82,066. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,123 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചത് 1290 പേർ. […]

International

കുവൈത്തിന്‍റെ വിലക്ക് പട്ടികയില്‍ വീണ്ടും ഇന്ത്യ

കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നു രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. യമൻ, ഫ്രാൻസ്, അർജന്‍റീന എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന സിംഗപ്പൂരിനെ ഒഴിവാക്കിയിട്ടുമുണ്ട്. ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രക്കാർക്ക് വിലക്ക് തുടരും. തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭായോഗമാണ് 32 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തത്. ഇന്ത്യയടക്കം 32 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയാണ് പരിഷ്കരിച്ചത്. ഈജിപ്ത്, ഇന്തൊനേഷ്യ, ഇറ്റലി, ഇറാൻ, […]

India National

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് വീണ്ടും 90,000ത്തിന് അടുത്ത്; ആകെ രോഗബാധിതർ 43 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും 90,000 തിന് അടുത്തെത്തി. 24 മണിക്കൂറിനിടെ 89,706 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,115 പേർ മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 43,70,129 ആയി. മരണസംഖ്യ 73,890 ആയി ഉയർന്നു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത 223 ആം ദിവസമാണ് രോഗികളുടെ എണ്ണം 43 ലക്ഷം കടക്കുന്നത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടിക്കുകയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തന്നെയാണ് […]

International

റഷ്യയുടെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും

വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും. അതേസമയം റഷ്യയുടെ കൊറോണ വൈറസ് വാക്സിൻ സ്പുട്‌നിക് അഞ്ചിന്‍റെ ആദ്യ ബാച്ച് പൊതു വിതരണത്തിനെത്തിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മോസ്കോയിലെ ഗമാലേയ റിസർച്ച് […]

India National

ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ ഇനി മുതൽ ഇന്ത്യയും

ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ ഇനി മുതൽ ഇന്ത്യയും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയുടെ ഈ നേട്ടം. സോണിക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുൾ കലാം ടെസ്റ്റിംഗ് റേഞ്ചിൽ ഇന്ന് രാവിലെ 11.3 ഓടോയാണ് ഡിആർഡിഒ വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ അഗ്‌നി മിസൈൽ ബൂസ്റ്റർ ഉപയോഗിച്ച് പരീക്ഷിച്ചത്. സെക്കന്റിൽ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർ സോണിക് മിസൈലുകൾ. […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് മില്യണ്‍ കടന്നു

ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ആകെ കേസുകൾ ഇരുപത് ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളമായി. ഇന്നലെ ക്രമാതീതമായ വ൪ധനവാണ് രാജ്യത്തുണ്ടായത്. അറുപതിനായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. മരണം 900ത്തോളം മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 41,600 കടന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 14 ലക്ഷത്തിൽ താഴെയാണ് രാജ്യത്തെ രോഗം ഭേദമായവരുടെ എണ്ണം. അഞ്ച് […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു; മരണം 40,500 കവിഞ്ഞു

സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നും രോഗബാധിതർ 50,000 നും മരണം 800 നും മുകളിൽ റിപ്പോർട്ട് ചെയ്തേക്കും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തൊമ്പതര ലക്ഷം കടന്നു. മരണം 40,500 കവിഞ്ഞു. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്നും രോഗബാധിതർ 50,000 നും മരണം 800 നും മുകളിൽ റിപ്പോർട്ട് ചെയ്തേക്കും. പ്രതിദിന രോഗബാധിതർ ഒരാഴ്ചയായി 50, 000 ന് മുകളിലാണ്. 67.19 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം ആന്ധ്രയിൽ പ്രതിദിന കണക്ക് […]