ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ ഒരേയൊരു മെഡൽ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ മീരാബായ് ചാനു ഭാരോദ്വഹത്തിൽ നേടിയ വെള്ളിമെഡൽ മാത്രമാണ് ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം. 45ആം റാങ്കിലുള്ള ഇന്ത്യ ഇന്നും പ്രതീക്ഷയോടെ മത്സരങ്ങൾക്കിറങ്ങുന്നുണ്ട്. (olympics india 29 july) വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ പ്രീക്വാർട്ടറിൽ പിവി സിന്ധു ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ കീഴടക്കി ക്വാർട്ടറിൽ കടന്നു. പുരുഷ വ്യക്തിഗത അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ അതാനു ദാസ് ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ നേരിടും. രാവിലെ 7.31നാണ് മത്സരം. […]
Tag: India
കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുന്നു;പെഗാസിസ് വിഷയത്തിൽ വ്യക്തമായ മറുപടി വേണം; രാഹുല്‍ ഗാന്ധി
പെഗാസിസ് വിഷയത്തിൽ സര്‍ക്കാരില്‍ നിന്ന് വ്യക്തമായ മറുപടി വേണമെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചോടുകയാണ്.ഫോണ്‍ ചോര്‍ത്തല്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ചാരപ്പണി നടന്നോയെന്നും സ്വന്തം ജനങ്ങളെ സര്‍ക്കാര്‍ ചോര്‍ത്തിയോ എന്നും വ്യക്തമാക്കണം. പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷിയോഗത്തിന് പിന്നാലെയാണ് പ്രതികരണം. യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. സോണിയ ഗാന്ധിയുമായുള്ള മമതയുടെ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്‍റിലെ […]
ടോക്യോ ഒളിമ്പിക്സ്: ഹോക്കി സന്നാഹ മത്സരത്തിൽ ജർമനിയോട് പൊരുതിക്കീഴടങ്ങി ഇന്ത്യ
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ 2-0 എന്ന നിലയിൽ പതറിയ ഇന്ത്യ അവിടെ നിന്ന് തിരികെ വന്ന് മികച്ച കളി കെട്ടഴിച്ചെങ്കിലും വിജയിക്കാനായില്ല. ഈ മാസം 24നാണ് ഇന്ത്യൻ ടീമിൻ്റെ ആദ്യ മത്സരം. അർജന്റീന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്‌പെയ്ൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്. ( tokyo olympics india hockey ) രണ്ടാം ക്വാർട്ടറിൻ്റെ […]
അവിഷ്ക ഫെർണാണ്ടോയ്ക്ക് ഫിഫ്റ്റി; ശ്രീലങ്ക ഭേദപ്പെട്ട നിലയിൽ
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക ഭേദപ്പെട്ട നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 28 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിലാണ്. ശ്രീലങ്കയ്ക്ക് വേണ്ടി അവിഷ്ക ഫെർണാണ്ടോ 50 റൺസ് നേടി പുറത്തായി. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചഹാൽ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ 25 ആം ഓവറിലെ അവസാന പന്തിൽ ഫെർണാണ്ടോയെ ഭുവനേശ്വർ കുമാർ പുറത്താക്കി. മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് രണ്ടാം ഏകദിനത്തിൽ ലഭിച്ചത്. ഫെർണാണ്ടോയും മിനോദ് ഭാനുകയും ചേർന്ന് ആദ്യ […]
രാജ്യത്ത് 38,949 പുതിയ കൊവിഡ് കേസുകൾ; മരണം 542
രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 3,10,26,829 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി. 1.33 ശതമാനമാണ് മരണം നിരക്ക്. വാക്സിനേഷൻ നടപടികൾ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 […]
രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള പുതിയ കരട് മാർഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ
രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ചട്ടത്തിന്റെ കരട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. ഇത് കരട് നിയമം മാത്രമാണ്, അന്തിമ ചട്ടം പൊതുജനാഭിപ്രായം തേടിയ ശേഷമായിരിക്കും ഉണ്ടാകുക. അടുത്ത മാസം അഞ്ചുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ജമ്മു കശ്മീരലടക്കം ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോഴാണ് ഡ്രോൺ ഉപയോഗത്തിനുള്ള പുതിയ കരട് ചട്ടം പുറത്തുവരുന്നത്. സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ് , ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ […]
നിയന്ത്രണ രേഖയിലെ സുരക്ഷാ മാറ്റം; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ
ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കറാണ് നിലപാട് ആവര്‍ത്തിച്ചത്. പൂര്‍ണമായി സമാധാനം ഉറപ്പുവരുത്താന്‍ നിലവിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പാംഗോങ്സോ തടാക മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ഉണ്ടാക്കിയ ധാരണ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജയശങ്കര്‍ പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടത്. ധാരണ പ്രകാരം ഹോട്സ് സ്പ്രിംഗ്, […]
കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം പോലെ കാണരുത്; ആരോഗ്യമന്ത്രാലയം
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ കാണരുതെന്ന് മന്ത്രാലയം പറഞ്ഞു. ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ് നമ്മള്‍ ആദ്യ രണ്ട് തരംഗങ്ങളില്‍ കണ്ടത്. കുംഭ മേളയും ഉത്സവകാലവും ഇതിന് ഉദാഹരണമാണെന്ന് മന്ത്രാലയം വാക്താവ് പറഞ്ഞു. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ജാഗ്രത നിര്‍ദേശം […]
ഡ്രോണുകള്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടി; പാക്കിസ്താന് താക്കീതുമായി ഇന്ത്യ
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താനെ താക്കീത് ചെയ്ത് ഇന്ത്യ. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കില്ല. ഭീകരവാദത്തെ പാകിസ്താന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നു എന്നതിന് തെളിവാണ് ആരോപണം. ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പാക്കിസ്താന്റെ ഭീകര ബന്ധത്തിന് തെളിവുകള്‍ ഇല്ലാതാകില്ല. ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ ശക്തമായ നടപടിയെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ സംയമനത്തിന്റെ ആനുകൂല്യമാണ് പലപ്പോഴും പാക്കിസ്താനിലെ ഭീകരവാദികള്‍ക്ക് ലഭിക്കുന്നത്. അതേസമയം ഇസ്ലാമിക രാജ്യങ്ങളുടെ […]
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മഴ മാറി മാനം തെളിഞ്ഞു; ആദ്യ ലോക കിരീടത്തിൽ മുത്തമിട്ട് ന്യൂസീലൻഡ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഥമ കിരീടം ന്യൂസീലൻഡിന്. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്. അനായാസമായിരുന്നു ന്യൂസീലൻഡിൻ്റെ കിരീടധാരണം. […]