യുക്രൈനിൽ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത. മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇളവു നൽകാൻ യുക്രൈൻ സർക്കാർ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മൂന്നാം വർഷ പരീക്ഷ അടുത്ത അക്കാദമിക് വർഷത്തേക്ക് മാറ്റി. അവസാന വർഷ വിദ്യാർത്ഥികളെ പഠന മികവിന്റെ അടിസ്ഥാനത്തിൽ പാസാക്കാൻ യുക്രൈൻ തീരുമാനം അറിയിച്ചു. വിദ്യാർത്ഥികൾക്ക് തുടർ പഠനമൊരുക്കാൻ ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്ക്, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചർച്ച തുടരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ല […]
Tag: India
രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്; കുടുംബവാഴ്ചയ്‌ക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി
രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ 42-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നത്. ഇന്ത്യയിൽ വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കടന്നാക്രമിച്ച നരേന്ദ്ര മോദി കുടുംബവാഴ്ച ഇന്ത്യയെ തുലച്ചെന്നും,കുടുംബവാഴ്ചയ്‌ക്കെതിരെ ബിജെപി പോരാടുമെന്നും പറഞ്ഞു. ഭരണഘടനെയെ ഇത്തരം പാർട്ടികൾ മാനിക്കുന്നില്ലെന്നും. മുൻ സർക്കാരുകൾ രാജ്യത്തെ ചെറുപ്പക്കാരെ വഞ്ചിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള […]
ശ്രീലങ്കൻ പ്രതിസന്ധി; 40,000 ടൺ ഡീസൽ കൈമാറി ഇന്ത്യ
ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ സഹായം കൈമാറിയതായി റിപ്പോർട്ട്. ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന 40,000 ടൺ ഡീസൽ ലങ്കയിൽ എത്തി. ശ്രീലങ്കയിലുടനീളമുള്ള നൂറുകണക്കിന് പമ്പുകളിൽ വൈകുന്നേരത്തോടെ ഇന്ധന വിതരണം പുനരാരാംഭിക്കുമെന്നും റിപ്പോർട്ട്. വിവിധ പ്രതിസന്ധികൾ നേരിടുന്ന രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിതരണം നിലച്ചിരുന്നു. ശ്രീലങ്കയ്ക്ക് 40,000 ടൺ അരിയും ഇന്ത്യ നൽകും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവഴി ലങ്കയിലെ വിലവർധന താൽക്കാലികമായി പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കും. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും […]
‘യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട്’; ഇന്ത്യയെ പ്രശംസിച്ച് റഷ്യ
യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നൽകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്റോവ് പറഞ്ഞു. കടുത്ത എതിര്‍പ്പിനിടയിലും റഷ്യ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു […]
‘പരീക്ഷ ഉത്സവമാക്കി മാറ്റണം, ആത്മവിശ്വാസത്തോടെ നേരിടണം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി
പരീക്ഷാ പേ ചർച്ചയുടെ അഞ്ചാം പതിപ്പിൽ വിദ്യാർത്ഥികൾക്ക് നിർദേങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ ഉത്സവമാക്കി മാറ്റണം, നിങ്ങൾ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷയിൽ ആശങ്ക വിദ്യാർത്ഥികൾക്കല്ല മാതാപിതാക്കൾക്കാണ് എന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ച് ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. സമയക്കുറവ് മൂലം പരീക്ഷാ പേയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്ന വിദ്യാർത്ഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പിൽ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.നീണ്ട ഇടവേളയ്‌ക്ക് ശേഷം എല്ലാവരേയും […]
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും
യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ നേതാവാണ് ലാവ്‌റോവ്. വിവിധ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യ യുക്രൈനിൽ സൈനിക നീക്കം ആരംഭിച്ചതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ ഇന്ത്യ റഷ്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നില്ല. ഐക്യരാഷ്ട്രസഭയിൽ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി
ഭിന്നശേഷിക്കാർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രിംകോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമോ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന (IRPFS) ഡൽഹി, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർ ഹവേലി, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷ്വദീപ് പൊലീസ് സേന (DANIPS) എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രിംകോടതി അനുമതി നൽകി. സുപ്രിംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ.ഏപ്രിൽ ഒന്നിന് നാല് മണിവരെ ഡൽഹിയിലെ യു പി എസ് സി ഓഫീസിൽ അപേക്ഷ […]
ഇന്ത്യ ചൈന അതിർത്തിയിൽ പൂര്‍ണമായ സൈനിക പിന്‍മാറ്റം ആവശ്യം; ഇന്ത്യ ചൈന ചർച്ച പൂർത്തിയായി
ഇന്ത്യ ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്‍മാറ്റം ആവശ്യമെന്ന് ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ നിലപാടറിയിച്ചു. സൈനിക പിന്മാറ്റത്തിനുള്ള നടപടികൾ ഉണ്ടാകണമെന്ന് ഇന്ത്യ അറിയിച്ചു. തർക്ക വിഷയത്തിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനും ധാരണയായി. കൂടാതെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് വിദേശകാര്യമന്ത്രമാരും രാജ്യതലസ്ഥാനത്ത് പ്രതിനിധി തല ചർച്ചകൾ നടത്തി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിൻറെ ഭാഗമായാണ് […]
നോവാവാക്‌സിന് അനുമതി; കൗമാരക്കാർക്കുള്ള നാലാമത്തെ വാക്സിൻ
രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ നോവാവാക്സ്(novavax) വാക്സിൻ കൂടി. വാക്‌സിന്റെ അടിയന്ത ഉപയോഗത്തിന് ഡിസിജിഐ(Drugs Controller General of India) അനുമതി നൽകി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാരിൽ കുത്തിവെക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നോവാവെക്സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ്(covevex) എന്ന പേരിൽ പുറത്തിറക്കുന്നത്. പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കൗമാരക്കാർക്കായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാർ […]
‘വീണ്ടും കൂട്ടി’; രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന
രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വർധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതു […]