National

രാജ്യത്ത് എണ്ണായിരം കടന്ന് പ്രതിദിന കൊവിഡ് രോഗികൾ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. രണ്ട് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവും വർധിച്ചു.  1118 പേർക്കാണ് ഇന്നലെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2956 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് ഗണ്യമായ കുറഞ്ഞിരുന്നെങ്കിലും ഇന്നലെ കേരളം, തെലങ്കാന, ഉൾപ്പടെ […]

National

രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ; എഐസിസി ആസ്ഥാനത്ത് സംഘർഷം

നാഷണൽ ഹെരാൾഡ് കേസിൽ ഇ.ഡി.ഓഫീസിലെത്തി. ഡൽഹി എഐസിസി ആസ്ഥാനത്ത് സംഘർഷം. മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. മുതിർന്ന നേതാക്കളോടൊപ്പമാണ് രാഹുൽ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫീസിന് ചുറ്റും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും രൺദീപ് സുർജേവാലയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡൽഹി മുൻ ആരോഗ്യമന്ത്രി കിരൺ വാലിയയും പൊലീസ് […]

Kerala

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍. അറസ്റ്റിലായത് വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ്. പ്രതി പിടിയിലായത് പൂനെയിൽ നിന്നാണ്. അക്രമി സംഘത്തിലെ ആദ്യ അറസ്റ്റാണ്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡൽഹി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. മൂസെവാലയുടെ കൊലപാതക കേസിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു. മെയ് 29നാണ് മൂസെവാല […]

National

രാഷ്ട്രപതി തെരെഞ്ഞെടുപ്പ്; ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണം, നേതാക്കളുടെ യോഗം വിളിച്ച് മമത ബാനര്‍ജി

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂൺ 15 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം. എൻഡിഎ ഇതര മുഖ്യമന്ത്രിമാർക്കും മമത കത്തയച്ചിച്ചുണ്ട്. സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിവർക്കാണ് കത്ത്. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണമെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടി. ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും. രാഷ്ട്രപതി […]

National

അതിർത്തി കടന്നുള്ള ഇന്ത്യ ബംഗ്ലാദേശ് ബസ് സർവീസ് പുനരാരംഭിച്ചു

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരാണ് ക്രോസ്-ബോർഡർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ധാക്ക-കൊൽക്കത്ത-ധാക്ക സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു. ധാക്ക-സിൽഹത്-ഷില്ലോങ്-ഗുവാഹത്തി-ധാക്ക റൂട്ട് ഒഴികെ മറ്റ് 4 റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചു. രാവിലെ 7ന് ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ ട്രിപ്പ് ധാക്കയിലെ മോത്തിജീലിൽ നിന്ന് യാത്ര തിരിച്ചു. ധാക്ക മുതൽ കൊൽക്കത്ത വരെ ഏകദേശം 500 കിലോമീറ്റർ ദൂരമുണ്ട്. 20 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരും. […]

National

ആശങ്ക ഉയരുന്നു, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്നു

രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വ‌ർധനയാണിത്. കണക്കുകൾ പ്രകാരം സജീവ രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ എട്ട് മടങ്ങ് വർദ്ധിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആണ്. ഇന്നലെ 3,791 പേർ രോഗമുക്തി നേടി. അതേസമയം 24 പേർ വൈറസ് ബാധിച്ച് മരിച്ചു. രാജ്യത്തുടനീളം ഇന്നലെ 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര […]

National

‘മഹാമാരിക്കോ യുദ്ധത്തിനോ ഉലയ്‌ക്കാനാവില്ല‘: വെല്ലുവിളി അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടനയെ പ്രാപ്തമാക്കിയത് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെന്ന് ധനകാര്യ മന്ത്രി

കൊറോണയും യുക്രൈൻ യുദ്ധവും ഉയർത്തിയ വെല്ലുവിളി അതിജീവിക്കാൻ സമ്പദ്ഘടനയെ പ്രാപ്തമാക്കിയത് കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ സാമ്പത്തിക നയങ്ങളാണെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യൻ സമ്പദ്ഘടന സുശക്തമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.(nirmala seetharaman praises modi government) ലോകത്ത് മറ്റൊരു രാജ്യങ്ങൾക്കും സാദ്ധ്യമാകാത്ത നേട്ടം കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു. നമ്മൾ മുന്നേറുകയാണ്. നമ്മുടെ സമ്പദ്ഘടന സമസ്ത മേഖലയിലും ഡിജിറ്റൽവത്കരിക്കപ്പെട്ടു. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് സാധിച്ചത്. തുടർന്നും ജനങ്ങൾക്ക് വേണ്ടി സർക്കാർ […]

National

NH 53 നിർമാണം, ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഇന്ത്യ

ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). അമരാവതിക്കും അകോലയ്ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ് റെക്കോർഡ്. 2019ൽ ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി അഷ്ഗൽയുടെ റെക്കോർഡാണ് NHAI പഴങ്കഥയാക്കിയത്. ദേശീയപാത 53ന്റെ ഭാഗമാണ് പുതുതായി നിർമിച്ച റോഡ്. ജൂൺ 3 രാവിലെ ഏഴിന് ആരംഭിച്ച റോഡ് നിർമാണം 7 ന് വൈകീട്ട് 5 മണിയോടെ വിജയകരമായി പൂർത്തിയാക്കി. എൻഎച്ച്എഐയിലെ 800 ജീവനക്കാരും […]

National

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ഐആര്‍ടിസി ടിക്കറ്റ് ബുക്കിംഗ് പരിധി ഇരട്ടിയാക്കി

സ്ഥിരം ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം. ഒരു മാസം ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി ഇരട്ടിയാക്കി. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനി മുതൽ 12 ടിക്കറ്റ് മാസം ബുക്ക് ചെയ്യാം. അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് 24 ടിക്കറ്റും ബുക്ക് ചെയ്യാം. റെയിവേ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്ന് മുതൽ യാത്രക്കാർക്ക് സംവിധാനം പ്രയോജനപ്പെടുത്താം. ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടിൽ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് […]

National

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണം; ഡൽഹി കോൺഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണമെന്ന് ഡൽഹി കോൺഗ്രസ്. ഐകകണ്‌ഠേന പ്രമേയം പാസാക്കിയതായി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഈ പ്രതിസന്ധി കാലത്ത് കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയൂ എന്ന് പ്രമേയത്തില്‍ പറയുന്നു. രാജീന്ദർ നഗർ ഉപതെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങിയെന്നും അനില്‍ കുമാര്‍ പറഞ്ഞു. ദ്വിദിന നവ് സങ്കൽപ് ശിബിര്‍ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ മുതൽ നേതാക്കള്‍ […]