National

രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് ബി.എ 2.75 വകഭേദമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ആദാനോം ഗെബ്രിയേസസ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ പറഞ്ഞു. ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ […]

Cricket

ഇനി ‘കുട്ടിപ്പോര്’; ഇംഗ്ലണ്ട്-ഇന്ത്യ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. സതാംപ്ടണിലെ റോസ്‌ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ ടി-20യിൽ അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങൾ തന്നെ അണിനിരക്കും. കൊവിഡ് മുക്തനായ ക്യാപ്റ്റൻ രോഹിത് ശർമ തിരികെയെത്തുമ്പോൾ ആര് പുറത്തിരിക്കുമെന്നതാണ് സുപ്രധാന ചോദ്യം. ഋതുരാജ് ഗെയ്‌ക്വാദോ സഞ്ജു സാംസണോ ആവും ക്യാപ്റ്റനു വഴിമാറുക. അയർലൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ 77 റൺസ് നേടിയ സഞ്ജു തൻ്റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് […]

Cricket Sports

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് തോൽവി; പരമ്പര സമനിലയിൽ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയിൽ. എഡ്ജ്ബാസ്റ്റണിൽ നടന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് നേടിയ 269 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് 378 റൺസ് വിജയലക്ഷ്യം മറികടക്കാൻ ആതിഥേയരെ സഹായിച്ചത്. പരമ്പരയിൽ 23 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് പ്ലെയർ ഓഫ് ദി സീരീസ്. 3 വിക്കറ്റിന് 259 എന്ന സ്‌കോറിൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനായി, റൂട്ടും ബെയർസ്റ്റോയും ചേർന്ന് അതിവേഗം റൺസ് നേടുകയായിരുന്നു. […]

Cricket

മന്ദനയ്ക്കും ഷഫാലിയ്ക്കും ഫിഫ്റ്റി; ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 10 വിക്കറ്റ് ജയം. ശ്രീലങ്ക മുന്നോട്ടുവച്ച 174 റൺസ് വിജയലക്ഷ്യം 25.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. സ്മൃതി മന്ദന (94), ഷഫാലി വർമ (71) എന്നിവർ പുറത്താവാതെ മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ൻ്റെ അനിഷേധ്യ ലീഡ് നേടി.  ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. ന്യൂ ബോളിൽ രേണുക സിംഗ് തീതുപ്പിയപ്പോൾ ഹാസിമി പെരേര (0), വിഷ്മി […]

Cricket

‘വിജയലക്ഷ്യം എത്ര ആയാലും മറികടക്കാൻ ശ്രമിക്കും’; ജോണി ബെയർസ്റ്റോ

വിജയലക്ഷ്യം എത്ര ആയാലും അത് മറികടക്കാൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ. നാലാം ദിനത്തിലെയും അഞ്ചാം ദിനത്തിലെയും പിച്ചുകളുടെ അവസ്ഥ അറിയാം. എന്ത് തന്നെയായാലും വിജയലക്ഷ്യം മറികടക്കാൻ ശ്രമിക്കുന്ന തന്നെ ചെയ്യുമെന്ന് താരം പ്രതികരിച്ചു. നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തിട്ടുണ്ട്. 361 റൺസിൻ്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. “വിജയലക്ഷ്യം എന്തുതന്നെ ആയാലും അത് മറികടക്കാൻ ശ്രമിക്കും. അതിൽ മറ്റ് കാര്യങ്ങൾ നോക്കിയിട്ട് പ്രത്യേകിച്ച് ഒന്നും […]

Cricket Sports

അന്ന് യുവരാജ് ഇന്ന് ബുംറ, കണ്ടകശനി മാറാതെ ബ്രോഡ്; ഒരോവറിൽ നൽകിയത് 35 റൺസ്

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ലോക റെക്കോർഡ് ബാറ്റിങ്ങുമായി ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 5 ഫോറും 2 സിക്‌സും സഹിതം 35 റൺസാണ് ബുംറ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടും ബ്രോഡിന് ലഭിച്ചു. നേരത്തെ 28 റൺസായിരുന്നു ഒരു ടെസ്റ്റ് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ മുൻ റെക്കോർഡ്. ഇന്നിംഗ്‌സിന്റെ 84-ാം ഓവറിലാണ് ഇതെല്ലാം സംഭവിച്ചത്. പത്താം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ജസ്പ്രീത് […]

Cricket

എഡ്ജ്ബാസ്റ്റണിൽ ഋഷഭ് പന്തിന് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ ഋഷഭ് പന്തിന് ഉജ്ജ്വല സെഞ്ച്വറി. 89 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതമാണ് ഋഷഭ് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിലെ തൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. 2022ൽ ഋഷഭ് പന്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ, ജനുവരിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗൺ ടെസ്റ്റിലും പന്ത് മിന്നുന്ന സെഞ്ച്വറി നേടിയിരുന്നു. ഒരു കലണ്ടർ വർഷത്തിൽ രണ്ട് സെഞ്ചുറികൾ നേടുന്ന നാലാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പന്ത് ഇപ്പോൾ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 6 […]

Cricket

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്; ഇന്ത്യക്ക് കഠിനം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഇന്ന്. ബിർമിങ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും കീഴിൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും കെഎൽ രാഹുലിൻ്റെയും അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്. ആഷസിലും അതിനു ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും വളരെ മോശം പ്രകടനം നടത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റനെയും പരിശീലകനെയും മാറ്റിയാണ് ന്യൂസീലൻഡിനെതിരെ ഇറങ്ങിയത്. […]

Kerala

‘സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണം’, മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നു: വി മുരളീധരൻ

സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങളിൽ മേൽ വിദേശകാര്യവകുപ്പിന് പരാതി കിട്ടിയാൽ അന്വേഷിക്കും. മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാർ ജീവനക്കാരന് എങ്ങനെ സംസ്ഥാന സർക്കാർ ഡിപ്ലോമാറ്റിക് ഐഡി കാർഡ് നൽകിയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.  ‘കേന്ദ്രസർക്കാരിന്റെ വിദേശകാര്യവകുപ്പിന് മുന്നിൽ ഈ കാര്യങ്ങൾ ഔദ്യോഗികമായിട്ട് എത്തിയാൽ തീർച്ചയായും ആ കാര്യത്തിൽ അന്വേഷണമുണ്ടാകും. ഒരു അധികാരവുമില്ലാത്തയാൾക്ക്, കരാർ ജീവനക്കാരന് ഈ ലോകത്ത് ഡിപ്ലോമാറ്റിക് ഐ ഡി കാർഡ് കൊടുത്ത ഒരു ചരിത്രവും ഉണ്ടായിട്ടില്ല. […]

Cricket Sports

പഴയ ടീമല്ല ഇത്; ഇന്ത്യക്കെതിരെ വിജയം ഇംഗ്ലണ്ടിനെന്ന് മൊയീൻ അലി

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ വിജയം ഇംഗ്ലണ്ടിനെന്ന് ഓൾറൗണ്ടർ മൊയീൻ അലി. കഴിഞ്ഞ വർഷം തന്നെ അഞ്ചാം ടെസ്റ്റ് കളിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ടായിരുന്നു. ഒരു മാസം മുൻപ് ഈ ടെസ്റ്റ് കളിച്ചിരുന്നെങ്കിലും ഇന്ത്യ ജയിച്ചേനെ. എന്നാൽ, ഇപ്പോൾ അതല്ല സ്ഥിതിയെന്നും മൊയീൻ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഇന്ത്യൻ പര്യടനത്തിലെ അവസാന ടെസ്റ്റ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ബെൻ സ്റ്റോക്സ് ക്യാപ്റ്റനും ബ്രണ്ടൻ മക്കല്ലം പരിശീലകനുമായതിനു ശേഷം ഇംഗ്ലണ്ട് […]