പാകിസ്താനെതിരായ രാജ്യാന്തര ടി-20കളിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ കൂടുതലായി കളിക്കാത്തതിനു കാരണം ഷാഹിദ് അഫ്രീദിയെന്ന് പാകിസ്താൻ്റെ മുൻ താരം മുഹമ്മദ് ഹഫീസ്. 2014 ഏഷ്യാ കപ്പിലെ അവസാന ഓവറിൽ അശ്വിനെ തുടർച്ചയായി രണ്ട് സിക്സറുകളടിച്ച്, ഷാഹിദ് അഫ്രീദി പാകിസ്താനെ വിജയിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹഫീസിൻ്റെ പരാമർശം. പാക് ടെലിവിഷൻ ചാനലായ പിടിവിയുടെ പാനൽ ഡിസ്കഷനിലാണ് ഹഫീസ് അശ്വിനെ പരിഹസിച്ച് രംഗത്തുവന്നത്. ഇതേ പരാമർശം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ അദ്ദേഹം പങ്കുവക്കുകയും ചെയ്തു. അതേസമയം, ഏഷ്യാ കപ്പിൽ […]
Tag: India
ഏഷ്യാ കപ്പ്: ഫൈനലിലെത്താൻ ഇന്ത്യക്ക് ഇനി വേണ്ടത് വമ്പൻ ജയങ്ങൾ
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടതോടെ ഏഷ്യാ കപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ കടമ്പ. സൂപ്പർ ഫോറിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാലേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാനാവൂ. അതേസമയം, ശ്രീലങ്ക പാകിസ്താൻ മത്സര ഫലവും ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമാവും. ഇനി അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഇന്ത്യയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ഉയർന്ന മാർജിനിൽ ജയിക്കണം. ഇതോടെ അഫ്ഗാനിസ്ഥാൻ പുറത്താവും. സൂപ്പർ ഫോറിൽ അഫ്ഗാൻ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ […]
കുതിച്ച് ഡിജിറ്റൽ ഇന്ത്യ; രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന…
യുപിഐ ഇടപാടുകളില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്ത് റെക്കോർഡ് വർധനവാണ് യുപിഐ ഇടപാടുകളിൽ നടന്നിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. റെക്കോർഡ് വളർച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ജൂലൈയിൽ 600 കോടി കടന്നിരുന്നു. ആറ് വർഷം മുൻപ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും […]
പാക് ജഴ്സി അണിഞ്ഞ് കളി കാണാനെത്തിയ ഇന്ത്യക്കാരനെതിരെ പൊലീസ് പരാതി
പാകിസ്താൻ ജഴ്സി അണിഞ്ഞ് ഏഷ്യാ കപ്പ് കാണാനെത്തിയ ഇന്ത്യൻ ആരാധകനെതിരെ പൊലീസ് പരാതി. ഉത്തർപ്രദേശ് സ്വദേശിയായ സന്യം ജയ്സ്വാൾ എന്ന 42കാരനാണ് വെട്ടിലായിരിക്കുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരം കാണാനാണ് ഇയാൾ പാക് ജഴ്സി ധരിച്ച് സ്റ്റേഡിയത്തിൽ എത്തിയത്. ഇയാൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. എന്നാൽ രാജ്യത്തിനു പുറത്ത് നടന്ന സംഭവമായതിനാൽ സർക്കാർ നിർദ്ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഡിയത്തിനു പുറത്തുനിന്ന് ഇന്ത്യൻ ജഴ്സി വാങ്ങാൻ സന്യം ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല. ഇതോടെയാണ് […]
ചൈനയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ മടക്കം
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന.ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ പൂർത്തിയാക്കാൻ വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയിലേക്ക് മടങ്ങിപ്പോകാൻ വിദ്യാർത്ഥികൾക്ക് വിസ അപേക്ഷ 24 മുതൽ സമർപ്പിക്കാം. വിസ അപേക്ഷയ്ക്കൊപ്പം യൂണിവേഴ്സിറ്റികൾ നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് റിട്ടേർണിംഗ് ടു ക്യാമ്പസ് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും ചൈനീസ് വിസയ്ക്ക് അപേക്ഷിക്കാം. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടര വർഷത്തിലേറെയായി ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് നേരിട്ടിരുന്നു. ചൈനയിൽ പഠിക്കാൻ താൽപ്പര്യമുള്ള […]
ഇന്ത്യ സിംബാബ്‌വെ ആദ്യ ഏകദിനം ഇന്ന്
ഇന്ത്യ-സിംബാബ്‍വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മുതിർന്ന താരങ്ങളും പരിശീലകനുമില്ലാതെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങുക. നായകൻ കെ.എൽ രാഹുലിനും യുവനിരക്കും പരമ്പര നിർണായകമാണ്. ഹരാരെ സ്പോർട്സ് ക്ലബിൽ ഉച്ചയ്ക്ക് 12.45 ആണ് മത്സരം. രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനാല്‍ സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്‌മണാണ്. കെ.എൽ രാഹുൽ നയിക്കുന്ന സംഘത്തിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ട്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. ആദ്യ ഇലവനിൽ ഇറക്കാൻ […]
ഹരാരെയിൽ ജലക്ഷാമം രൂക്ഷം; കുളിക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങളോട് ബിസിസിഐ
ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെയിൽ എത്തിയ ഇന്ത്യൻ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ നിർദ്ദേശം. കുളിയ്ക്കാൻ അധികം വെള്ളം ഉപയോഗിക്കരുതെന്ന് താരങ്ങൾക്ക് ബിസിസിഐ നിർദ്ദേശം നൽകി. നാളെ മുതലാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. വെള്ളത്തിൻ്റെ ഉപയോഗം എത്രയധികം കുറയ്ക്കാൻ കഴിയുമോ അത്രയും കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ വെള്ളത്തിന് ക്ഷാമമില്ലെങ്കിലും പൊതുജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിർദ്ദേശം നൽകി. ജലക്ഷാമം പരിഗണിച്ച് പൂൾ […]
സ്വാതന്ത്ര്യ ദിനാഘോഷം: പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ
ഇന്ത്യ പാക് അതിർത്തിയിലെ സംയുക്ത ചെക്ക് പോസ്റ്റായ അട്ടാരി-വാഗ അതിർത്തിയിൽ പാകിസ്താൻ സൈനികർക്ക് മധുരം കൈമാറി ഇന്ത്യൻ സൈനികർ. പാകിസ്താൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് മധുരം കൈമാറിയത്. ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഇന്ത്യൻ സൈനികർ തങ്ങളുടെ പാക് സൈനികരെ അഭിവാദ്യം ചെയ്തതതും മധുരം കൈമാറിയതും. പാകിസ്താൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിലെ ബിഎസ്എഫ് സൈനികർക്ക് പാക് റേഞ്ചേഴ്സ് മധുരം നൽകി. ഇരുവിഭാഗങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ പരസ്പരം ഹസ്തദാനം ചെയ്യുകയും ക്യാമറകൾക്ക് പോസ് ചെയ്യുകയും ചെയ്തു. […]
ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കും; വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ
ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുകയാണെന്ന് നടൻ മോഹൻലാൽ. എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും. എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് […]
സ്വാതന്ത്ര്യദിനാഘോഷം മില്‍മ കവറിലും; നാളെ മുതല്‍ പാലിന്റെ കവറുകള്‍ ത്രിവര്‍ണ പതാകയുള്ളത്
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. നാളെ (13) മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകള്‍ പതാകയും ത്രിവര്‍ണവും പതിച്ചവയായിരിക്കും. അതേസമയം ഓണക്കാലത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ് മണി. ഇതുമായി ബന്ധപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ചർച്ച […]