ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ടി-20 മത്സരം ഇന്ന്. വെല്ലിങ്ങ്ടണിലെ സ്കൈ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. മഴ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ന് ടോസ് നിർണായമാവും. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഏത് പൊസിഷനിൽ കളിക്കുമെന്നതാണ് ഉയർന്നിരിക്കുന്നത്. ഋഷഭ് പന്ത് ഓപ്പൺ ചെയ്താൽ ഒപ്പം ശുഭ്മൻ ഗില്ലോ ഇഷാൻ കിഷനോ എന്നതാവും അടുത്ത ചോദ്യം. വലംകയ്യൻ- ഇടങ്കയ്യൻ പരിഗണന ഗിൽ- ഋഷഭ്/ കിഷൻ എന്ന ഓപ്പണിംഗ് സഖ്യത്തെ പരീക്ഷിക്കാൻ ടീം മാനേജ്മെൻ്റിനെ പ്രേരിപ്പിച്ചേക്കും. […]
Tag: India
ഇന്ത്യക്കെതിരായ ന്യൂസീലൻഡ് ടീമിൽ ബോൾട്ടും ഗപ്റ്റിലുമില്ല; വില്ല്യംസൺ തന്നെ നായകൻ
ഇന്ത്യക്കെതിരെ നാട്ടിൽ നടക്കുന്ന പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ മുതിർന്ന താരങ്ങളായ ട്രെൻ്റ് ബോൾട്ടിനും മാർട്ടിൻ ഗപ്റ്റിലിനും ഇടമില്ല. കെയിൻ വില്ല്യംസൺ തന്നെയാണ് ടീമിനെ നയിക്കുക. ഈ മാസം 18നാണ് ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ടി-20, ഏകദിന മത്സരങ്ങളടങ്ങുന്ന പര്യടനത്തിൽ മലയാളി താരം സഞ്ജു സാംസണും കളിക്കും. ഇരു ടീമുകളിലും താരം ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിൻ്റെ വാർഷിക കരാർ വേണ്ടെന്നുവച്ചതിനാലാണ് ട്രെൻ്റ് ബോൾട്ടിനെ ടീമിൽ പരിഗണിക്കാതിരുന്നതെന്നാണ് സൂചന. ഗപ്റ്റിലിൻ്റെ കരിയർ ആവട്ടെ, […]
അമേരിക്കയിൽ ചരിത്രമെഴുതി ഇന്ത്യൻ മുസ്‌ലിം യുവതി; 52.3% വോട്ട് നേടി ഭരണതലത്തിലേക്ക്
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് 23 കാരിയായ ഇന്ത്യൻ മുസ്ലിം അമേരിക്കൻ വനിത നബീല സെയ്ദ്. തെരഞ്ഞെടുപ്പിൽ റിപബ്ലികൻ സ്ഥാനാർഥി ക്രിസ് ബോസിനെ പരാജയപ്പെടുത്തിയാണ് നബീല വിജയിച്ചത്. തെരഞ്ഞെടുപ്പിൽ 52.3% വോട്ടുകളോടെയാണ് നബീല സെയ്ദ് ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ 51ാം ജില്ലയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.(US midterms: Indian-American Nabeela Syed wins election) തെരഞ്ഞെടുപ്പിൽ വിജയിച്ച സന്തോഷം നബീല തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു “എന്റെ പേര് നബീല സെയ്ദ്. ഞാൻ 23 വയസ്സുള്ള ഒരു […]
ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷിക്ക് ഇറങ്ങി ജർമൻ യുവതി; വിഡിയോ കണ്ടത് രണ്ടരക്കോടി ആളുകൾ
ഇന്ത്യൻ ജീവിതരീതികളോട് പെട്ടെന്ന് പൊരുത്തപ്പെട്ട ജർമൻ യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഭർത്താവിന്റെ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ അമ്മയ്‌ക്കൊപ്പം കൃഷി ചെയ്യുന്ന ജൂലി ശർമ എന്ന യുവതിയുടേതാണ് വിഡിയോ.(german Woman Plants Onions With Indian Mother-In-Law) ജയ്പൂർ സ്വദേശിയായ അർജുൻ ശർമയാണ് ഇവരുടെ ഭർത്താവ്. കൃഷിയിടത്തിൽ ജൂലി ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്നതിന്റെ വിഡിയോ അർജുൻ തന്നെയാണ് പകർത്തിയത്. എവിടെ നിന്നാണ് വരുന്നതെന്ന് ജൂലിയോട് അർജുൻ ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. ജർമനിയിൽ നിന്നാണെന്ന് […]
ഇടിമിന്നലായി ഓപ്പണർമാർ; ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ
ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകർപ്പൻ ജയം. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ […]
‘രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു’; മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച് ഗഡ്കരി
കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ പുകഴ്ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ടാക്‌സ് ഇന്ത്യ ഓൺലൈൻ (ടി.ഐ.ഒ.എൽ) അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം. 1991ൽ മൻമോഹൻ സിങ് ധനമന്ത്രിയായിരിക്കെ തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങൾ ഉദാര സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ചു. ദരിദ്രർക്ക് കൂടി ഗുണം ലഭിക്കണമെന്ന ഉദ്ദേശത്തോടെ ഇന്ത്യക്ക് ഉദാര സാമ്പത്തിക നയം ആവശ്യമാണ്. ഇത് ഇന്ത്യക്ക് പുതിയ ദിശാബോധം നൽകി. ഇക്കാര്യത്തിൽ രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നു ഗഡ്കരി പറഞ്ഞു. മൻമോഹന്റെ […]
നാവികരുടെ മോചനത്തിന് നടപടിയായില്ല; നൈജീരയക്ക് കൈമാറുമോയെന്ന് ആശങ്ക
എക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനത്തിന് നടപടിയായില്ല. ഇന്ത്യൻ എംബസി അധികൃതർ ഇരു രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്. മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ എക്വേറ്റോറിയൽ ഗിനി സൈന്യം തിരികെ കപ്പലിൽ എത്തിച്ചിട്ടുണ്ട്. സമുദ്രാതിർത്തി ലംഘച്ചെന്ന പേരിൽ പിടിയിലായ ചരക്ക് കപ്പലിൽ നിന്ന് ഇന്നലെയാണ് സനു ജോസിനെ യുദ്ധകപ്പലിലേക്ക് എക്വറ്റോറിയൽ ഗിനി നേവി കൊണ്ടുപോയത്. നൈജീരയക്ക് കൈമാറുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ […]
സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ ജയം; ഇന്ത്യക്ക് സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ
ലോകകപ്പിലെ സൂപ്പർ 12 റൗണ്ടിൽ സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ ജയത്തോടെ ഇന്ത്യ സെമിയിൽ. 71 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.2 ഓവറിൽ 115 റൺസെടുക്കുന്നതിനിടെ ഓൾഔട്ട് ആവുകയായിരുന്നു. 35 റൺസെടുത്ത റയാൻ ബേൾ സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് […]
ഹിമാചൽ പ്രദേശിൽ പോരാട്ടം കനക്കുന്നു; പ്രിയങ്കാ ഗാന്ധിയും ജെ.പി നദ്ദയും ഇന്ന് പ്രചാരണത്തിനെത്തും
ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം കനക്കുന്നു. പരസ്യ പ്രചാരണത്തിന് അവശേഷിക്കുന്നത് ഇനി മൂന്നു ദിവസം മാത്രമാണ്. പ്രചാരണത്തിന് ആവേശം കൂട്ടാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി നദ്ദയും ഇന്ന് സംസ്ഥാനത്തെത്തും. രാഹുൽ ഗാന്ധി നാളെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. സ്വന്തം സംസ്ഥാനത്ത് തുടർഭരണത്തിനായി തീവ്ര ശ്രമത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. രാംപൂർ ഉൾപ്പെടെ മൂന്ന് ഇടങ്ങളിൽ നദ്ദ ഇന്ന് പ്രചാരണം നടത്തും. ഭരണ വിരുദ്ധ വികാരം […]
‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ കോലിക്ക് പിറന്നാൾ ആശംസയുമായി പാക് താരം ഷാനവാസ് ദഹാനി
ഇന്ന് 34ാം പിറന്നാൾ ആഘോഷിക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് മുൻകൂറായി വ്യത്യസ്തമായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് പാകിസ്താൻ പേസർ ഷാനവാസ് ദഹാനി. ഇന്നലെ ആയിരുന്നു ദഹാനി ട്വിറ്ററിലൂടെ നേരത്തെ തന്നെ ആശംസ അറിയിച്ചത്. ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ പാകിസ്താൻ ടീമിനൊപ്പമള്ള താരം കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്. കോലിയെ ‘GOAT’ എന്നാണ് ഷാനവാസ് വിശേഷിപ്പിച്ചത്. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്നതിന്റെ ചുരുക്ക രൂപത്തിലുള്ള വിശേഷണമാണ് ഇന്ത്യയുടെ സൂപ്പർ താരത്തിന് പാക് താരം […]