കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തി. ഈ മാസം 21 വരെയാണ് നിരോധനമേർപ്പെടുത്തിയത്. വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേർപ്പെടുത്തി. ജനം അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഇടുക്കിയിൽ തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയും മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുമുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഇടുക്കിയിൽ ഇന്ന് രാവിലെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. കുമളി-കോട്ടയം റോഡിൽ കുട്ടിക്കാനത്തിന് താഴെ ഉരുൾപൊട്ടി. […]
Tag: Idukki
ഇടുക്കി ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു
ഇടുക്കി മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി റിന്റോ വർഗീസാണ് മരിച്ചത്. 24 വയസായിരുന്നു. കഞ്ഞിക്കുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്റായിരുന്നു റിന്റോ. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയതായിരുന്നു റിന്റോ വർഗീസ്. വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോൾ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. സുഹൃത്തുക്കളായ അനന്ദു രവി, വിനു കെ.വി, അമൽ സുരേഷ് എന്നിവരാണ് അപകട വിവരം അറിയിച്ചത്. ഉടൻ തന്നെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഏറെ നേരത്തെ […]
ഇടുക്കിയില്‍ സ്‌ട്രോക്കിനുള്ള ആദ്യ ത്രോമ്പോലൈസിസ് ചികിത്സ വിജയം
ഇടുക്കിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വിജയകരമായി നടത്തി. വണ്ണാപുരം സ്വദേശിയ്ക്കാണ് (68) ചികിത്സ നല്‍കിയത്. ന്യൂറോളജിസ്റ്റ് ഡോ. ജോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ത്രോമ്പോലൈസിസ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. മലയോര ജില്ലയായ ഇടുക്കിയെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന ഈ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിയത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. […]
ഇടുക്കി പണിക്കന്‍കുടിയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും
പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിക്കാതെ അന്വേഷണ സംഘം. 20 ദിവസമായി ഒളിവില്‍ കഴിയുന്ന ബിനോയിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. പാലക്കാട്-പൊള്ളാച്ചി മേഖലയിലാണ് ഏറ്റവും ഒടുവില്‍ ബിനോയ് എത്തിയതെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. പാലക്കാടുള്ള ഒരു സുഹൃത്തിനെ ബിനോയ് ബന്ധപ്പെട്ടതായും പൊലീസ് പറയുന്നു. എന്നാല്‍ പ്രതി ഒളിവില്‍ പോയി 20 ദിവസം പിന്നിട്ടിട്ടും കാര്യമായ സൂചനകളൊന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലെത്തി സുഹൃത്തിനോട് ഫോണില്‍ ബന്ധപ്പെട്ട ശേഷം ബിനോയ് തിരികെ […]
ഇടുക്കിയിൽ ബാലവേല നടക്കുന്നുവെന്ന് വ്യാപക പരാതി; അതിർത്തി മേഖലകളിൽ വിവിധ വകുപ്പുകളുടെ പരിശോധന
ഇടുക്കിയിൽ ബാലവേല നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കി പൊലീസും, ചൈൽഡ് വെൽഫയർ കമ്മിറ്റിയും. അതിർത്തി മേഖലകളിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന തുടരും. തോട്ടങ്ങളിൽ നേരിട്ട് എത്തി പരിശോധനകൾ നടത്തുമെന്ന് ജില്ല സി.ഡബ്ള്യു.സി. ചെയർമാൻ ജോസഫ് അഗസ്റ്റിൻ 24നോട് പറഞ്ഞു. ഇടുക്കിയിലെ ഏല തോട്ടങ്ങളിൽ ബാലവേല നടക്കുന്നതായി ജില്ല പഞ്ചായത്ത് കണ്ടെത്തിയിരുന്നു. ബാലവേലയുമായി ബന്ധപ്പെട്ട് ഉടുമ്പഞ്ചോലയിൽ ഇതിനോടകം തന്നെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ബാലവേല തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ല ചൈൽഡ് വെൽഫയർ […]
സഹകരണ ബാങ്ക് വിവാദം ഇടുക്കിയിലും; എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ച് സിപിഐ
ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം.എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണ സമിതിയിലെ സിപിഐ മെമ്പര്‍മാരാണ്. ബാങ്ക് സെക്രട്ടറിയുടെ കെട്ടിട നിര്‍മ്മാണത്തിനെതിരെ വിജിലന്‍സിന് പരാതി നൽകി. ആരോപണങ്ങള്‍ക്ക് മറുപടി നല്‍ക്കാന്‍ ആവശ്യപ്പെട്ട് സിപി ഐ മെമ്പര്‍മാര്‍ ബാങ്കിന് കത്ത് നല്‍കി. കത്തിന്‍റെ പകര്‍പ്പ് 24ന് ലഭിച്ചു. വ്യാജപട്ടയത്തിന്മേല്‍ ബാങ്ക് ലോണ്‍ നല്‍കിയിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. നിർമാണാനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ നിർമിച്ച കെട്ടിടങ്ങൾക്ക് ലോണുകൾ നൽകിയിട്ടുണ്ടെന്നും ആരോപിക്കുന്നു. ഇത് സംബന്ധിച്ചും വിജിലൻസിന് പരാതി […]
ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധിത പണപ്പിരുവ്
ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായി പരാതി. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ പിരിച്ചതെന്ന് കർഷകർ പറയുന്നു. കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. വിഷയത്തിൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകി. പണം വാങ്ങുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
മരം മുറിക്കൽ കേസില്‍ കര്‍ഷകര്‍ക്കെതിരെ വനം വകുപ്പ് : പ്രതിഷേധവുമായി ഹൈറേഞ്ച് സംരക്ഷണ സമിതി
അനധികൃത മരം മുറിക്കലിൽ കർഷകർക്കെതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നടപടിക്ക് എതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. കേസെടുത്താൻ കർഷകരുമായി ചേർന്ന് ജനകീയ പ്രതിരോധം തീർക്കും. ആവശ്യമെങ്കിൽ കർഷകർക്ക് നിയമസഹായം നൽകുമെന്നും സമിതി അറിയിച്ചു. സർക്കാർ ഉത്തരവ് അനുസരിച്ചാണ് കർഷകർ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചത്. കർഷകർക്ക് നൽകിയ അവകാശം ദുരുപയോഗിച്ച് അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണ് വനംവകുപ്പിന്‍റെ ശ്രമമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിക്കുന്നു. അനധികൃത മരം മുറിക്കലിൽ ഹൈറേഞ്ച് സംരക്ഷണ സമിതി ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്. അതേസമയം, അനധികൃത […]
വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; അയല്‍വാസി പിടിയില്‍
ഇടുക്കി വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടി പീഡനത്തിന് ഇരയായതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ അയല്‍വാസിയെ കസ്റ്റഡിയില്‍ എടുത്തു. അയല്‍വാസിയായ അര്‍ജുനാണ് (22) പിടിയിലായത്. കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിനെ ചുരക്കുളം എസ്റ്റേറ്റിലെ വീട്ടിനുള്ളില്‍ കൊന്ന് കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. ലയത്തിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണം എന്നായിരുന്നു ആദ്യ നിഗമനം. കഴിഞ്ഞ ബുധനാഴ്ച മൂന്ന് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് കുരുക്കിയ […]
ഹൈറേഞ്ച് മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷം; നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു
ഇടുക്കിയിലെ അതിര്‍ത്തി, തോട്ടം മേഖലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ എന്നീ നാല് ഗ്രാമ പഞ്ചായത്തുകളിലായി ഏപ്രില്‍ മാസം റിപ്പോര്‍ട്ട് ചെയ്തത് 1600ലധികം കോവിഡ് കേസുകളാണ്. 10 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. പാമ്പാടുംപാറയില്‍ മൂന്ന് പേരും കരുണാപുരത്ത് രണ്ട് പേരും നെടുങ്കണ്ടത്ത് അഞ്ച് പേരുമാണ് മരിച്ചത്. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്‍റ് സോണിലാണ്. സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം ശക്തമായ പ്രതിരോധ […]