ഏറ്റവും പുതിയ കണക്കനുസരിച്ച് 4 ലക്ഷത്തി നാല്‍പ്പതിനായിരത്തി 215 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട് രാജ്യത്ത് ദിവസേന കോവിഡ് ബാധിക്കുന്നവരുടെ എണ്ണം പതിനയ്യായിരത്തിലേക്ക്. മരണസംഖ്യ പതിനാലായിരം കടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 4 ലക്ഷത്തി നാല്‍പ്പതിനായിരത്തി 215 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണത്തിലുള്ള വർദ്ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,933 പേർക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ 312.ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 4,40, 215 ആയി ഉയർന്നു. മരിച്ചത് 14,011 പേർ. ചികിത്സയിൽ കഴിയുന്നത് […]
Tag: ICMR
24 മണിക്കൂറിനിടെ 375 മരണം; മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ്, രാജ്യത്തെ രോഗമുക്തി നിരക്ക് 54 ശതമാനം ആയി
ഡൽഹിയിൽ കോവിഡ് രോഗികൾക്ക് വീട്ടിൽ നിരീക്ഷണം ഏർപ്പെടുത്തത് നിർത്തലാക്കാൻ കഴിയില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 കോവിഡ് കേസുകളും 375 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 3,95, 048 ഉം മരണം 12,948 ഉം ആയി. രണ്ടു ലക്ഷത്തിലധികം പേർ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ പ്ലാസ്മ തെറാപ്പിയ്ക്ക് വിധേയനാക്കി. നിലവിൽ കോവിഡ് ചികിത്സയിലുള്ളവർ 1,68,209 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് […]
നവംബറോടെ രാജ്യത്ത് കോവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് ഐസിഎംആര്‍
അടച്ചുപൂട്ടൽ കോവിഡ് പാരമ്യത്തിൽ എത്തുന്നത് 76 ദിവസം വരെ വൈകിപ്പിക്കുകയും രോഗവ്യാപനം 97% വരെ കുറക്കുകയും ചെയ്തതായി കണ്ടെത്തൽ. രാജ്യത്ത് നവംബറോടെ കോവിഡ് കൂടുതല്‍ പേരെ ബാധിക്കുമെന്ന് ഐസിഎംആർ നിയോഗിച്ച ഗവേഷണസംഘത്തിന്‍റെ പഠനം. അടച്ചുപൂട്ടൽ രോഗവ്യാപനം വൈകിപ്പിക്കുകയും കുറക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. രാജ്യത്ത് കോവിഡ് മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. ഐസിഎംആർ നിയോഗിച്ച ഓപറേഷൻസ് റിസർച്ച് ഗ്രൂപ്പിന്‍റെതാണ് പഠന റിപ്പോർട്ട്. രാജ്യത്തെ കോവിഡ് പാരമ്യത്തിലെത്താൻ അഞ്ച് മാസം എടുക്കുമെന്നാണ് […]
രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു, അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 396 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇന്ത്യ നാലാമത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. […]
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്
സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരണം, ഇല്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്ന് ഐ.സി.എം.ആറി(ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്)ന്റെ മുന്നറിയിപ്പ്. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതല്‍. സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടരണമെന്നും ഇല്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്നും ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. രോഗം വലിയ രീതിയിൽ ഇനിയും പടർന്നേക്കാം. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അവർ നിർദേശം നൽകി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സർവേ സംബന്ധിച്ചുള്ള വിവരങ്ങൾ […]
രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം വര്‍ധിക്കുന്നു; ഇതുവരെ 50 ലക്ഷം പേർക്ക് രോഗപരിശോധന നടത്തിയതായി ഐസിഎംആർ
49.98 % പേർക്ക് രോഗം മാറി. ഇതാദ്യമായി രോഗം ഭേദമായവർ മൊത്തം രോഗികളുടെ എണ്ണത്തെ മറികടന്നു. മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5999 പേർക്ക് രോഗം ഭേദമായി. അതായത് 49.98 ശതമാനം. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1,33,362 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രോഗം ഭേദമായവരാകട്ടെ 1,35,206 പേരാണ്. 1844 പേരുടെ വ്യത്യാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 9985 കോവിഡ് കേസും […]
ശാസ്ത്രജ്ഞന് കോവിഡ്: ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു
മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു. ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനം അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഐസിഎംആർ അടച്ചിടുക. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഐസിഎംആർ ഡയറക്ടർ ഉൾപ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിൽ ഇദ്ദേഹമുണ്ടായിരുന്നു. അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 230 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി […]
ഐ.സി.എം.ആര്‍ സംഘം കേരളത്തിൽ പരിശോധന തുടങ്ങി; ലക്ഷ്യം കോവിഡ് സമൂഹവ്യാപനം കണ്ടെത്തല്‍
സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിറോ സർവെ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനത്തില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിറോസർവെ ആരംഭിച്ചു. ഐ.സി.എം.ആര്‍ സംഘം പാലക്കാട് ജില്ലയിലാണ് ആദ്യം പരിശോധനക്ക് എത്തിയത്. കേരളത്തിൽ നിന്ന് 1200 പേരുടെ സാമ്പിളുകൾ ശേഖരിക്കാനാണ് തീരുമാനം. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ടീം സാമ്പിളുകള്‍ ശേഖരിക്കുന്നത്. ആദ്യഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്ന് 1200 പേരുടെ സാമ്പിളുകളെടുക്കും. ഇതിന്റെ ഭാഗമായി 10 […]