ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.(age limit of higher secondary guest teachers increased) നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടും ഉണ്ടായിരുന്നു. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ […]
Tag: Higher Secondary
എയ്ഡഡ് നിയമനം: ഹയർസെക്കണ്ടറി ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന
സംസ്ഥാന ഹയർസെക്കണ്ടറി ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപക അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജണൽ ഓഫീസുകളിലും പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തെ ഹയർസെക്കൻഡറി ഡയറക്ടറേറ്റിലും തിരുവനന്തപുരം ചെങ്ങാനൂർ കോട്ടയം എറണാകുളം മലപ്പുറം കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിലും പരിശോധന നടന്നു. ‘ഓപ്പറേഷൻ […]
ഉത്തര സൂചികയിലെ പിഴവ്; മൂല്യനിർണയം ബഹിഷ്‌കരിച്ച് 9 ജില്ലയിലെ അധ്യാപകർ
ഉത്തര സൂചികയിലെ പിഴവ് ആരോപിച്ച് ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയം രണ്ടാം ദിവസവും ബഹിഷ്‌കരിച്ച് അധ്യാപകർ. ഒൻപത് ജില്ലകളിലാണ് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിച്ചത്. ചോദ്യം തയ്യാറാക്കിയ അധ്യാപകൻ നൽകുന്ന ഉത്തര സൂചിക പരിശോധിച്ച് 12 അധ്യാപകർ ചേർന്നാണ് മൂല്യനിർണ്ണയത്തിനുള്ള അന്തിമ ഉത്തരസൂചിക തയ്യാറാക്കുക. എന്നാൽ ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചികയാണ് മൂല്യ നിർണയത്തിനായി സർക്കാർ നൽകിയത്. ഇതിലെ പിഴവുകൾ ശ്രദ്ധയിൽ പെടുത്തിയെങ്കിലും മൂല്യ നിർണയം തുടരാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. തെറ്റിദ്ധാരണ കൊണ്ടാണ് അധ്യാപകർ ബഹിഷ്‌കരണം നടത്തുന്നതെന്നും, മൂല്യനിർണയത്തിൽ […]
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്റഡറി പരീക്ഷ എഴുതിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു അധ്യയനവര്‍ഷം മുഴുവന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലെ പഠനത്തിന് ശേഷം നടന്ന പരീക്ഷയാണ് ഇത്തവണത്തേത്. ജനുവരി മുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോയി സംശയനിവാരണം വരുത്താനുള്ള അവസരം ലഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് […]
ഏകജാലക പ്രവേശന മറവില്‍ ഹയർ സെക്കണ്ടറി പ്രവേശനത്തിൽ സീറ്റ് തട്ടിപ്പ്
എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിനു സമർപ്പിക്കുന്ന അപേക്ഷ വിദ്യാർഥികളറിയാതെ ഏകജാലകത്തിലേക്ക് മാറ്റിയാണ് തട്ടിപ്പ് ഹയർ സെക്കണ്ടറി പ്രവേശനത്തിൽ സീറ്റ് തട്ടിപ്പ്. ഏകജാലക പ്രവേശന മറവിലാണ് വ്യാജ അപേക്ഷകരെ നിറച്ച് തട്ടിപ്പ് നടത്തുന്നത്. എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനത്തിനു സമർപ്പിക്കുന്ന അപേക്ഷ വിദ്യാർഥികളറിയാതെ ഏകജാലകത്തിലേക്ക് മാറ്റിയാണ് തട്ടിപ്പ്. ഇത്തരത്തിൽ ഈ വർഷം 2000ത്തിലധികം വ്യാജ അപേക്ഷകളാണ് ഏകജാലക പ്രവേശനത്തിനായി ലഭിച്ചത്. മാനേജ്മെന്റ് ക്വാട്ടയിൽ സീറ്റ് ഉറപ്പിച്ച വിദ്യാർഥികൾ അതേ സ്കൂളിൽ സമർപ്പിക്കുന്ന അപേക്ഷയാണ് വിദ്യാർഥിയോ […]
എസ്.എസ്.എൽ.സി കഴിഞ്ഞ മലബാറിലെ വിദ്യാര്‍ഥികൾക്ക് ഇത്തവണയും ഉപരിപഠനത്തിന് സീറ്റില്ല
തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാര്‍ത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ മലബാറിലെ അര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾക്ക് ഈ വർഷവും ഉപരി പഠനത്തിന് സൗകര്യമില്ല.തെക്കൻ കേരളത്തിലെ മുഴുവൻ വിദ്യാത്ഥികളെക്കാളും ഏഴായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്കോൾ കേരളയിൽ മലപ്പുറത്ത് മാത്രം പഠിക്കുന്നത്. കോവിഡായതിനാൽ പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള സാധ്യതകളും കുറവാണ്. കേരള രൂപീകരണം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ വിദ്യാര്‍ത്ഥികൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ വർഷമെങ്കിലും അധിക സീറ്റ് നൽകണമെന്നാണ് […]