Kerala

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും

ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ബെഞ്ച് ഹരജികൾ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു. വധ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ സ്ഥിതിക്ക് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ നിലപാട് എടുത്തേക്കും. വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ് ഇന്നലെ കോടതിയോട് ചോദിച്ചിരുന്നു. […]

Education Kerala

കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി

കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാട്ടിയുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ മൂലം രോഗബാധ കൂടുന്നെന്നായിരുന്നു എൻ എസ് എസ് ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല പരീക്ഷകൾ മാറ്റി. മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും. അതേസമയം, കൊവിഡ് തീവ്ര വ്യാപനത്തെ […]

Kerala

ഞായറാഴ്ചകളിൽ തീയറ്റർ പ്രവർത്തനം തടഞ്ഞ ഉത്തരവ്; തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ

ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തീയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം. 50 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. മാളുകൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും ഇളവുകൾ നൽകി തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമാണെന്നും 50% ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

Kerala

സംസ്ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

സംസ്ഥാനത്തെ പരസ്യ ബോർഡുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. പരസ്യബോർഡുകളിൽ ഏജൻസികളുടെ വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.കൂടാതെ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾക്കെതിരായ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.(Highcourt) മാർഗനിർദേശങ്ങൾ ലംഘിച്ചാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട സർക്കുലർ മൂന്ന് ദിവസത്തിനകം സർക്കാർ പുറത്തിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പരസ്യ ബോർഡുകൾ 30 ദിവസത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം […]

Uncategorized

വാക്‌സിൻ സർട്ടിഫിക്കറ്റ് വിവാദം; ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

കൊവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജി തീർത്തും ബാലിശമാണ്. ഇതിൽ ഒരു പൊതുതാല്‍പര്യമല്ല, പ്രശസ്തി താല്‍പര്യമാണ് ഹര്‍ജിയ്ക്ക് പിന്നിലെന്നും കോടതി അഭിപ്രായപ്പെട്ടു. ആറാഴ്ചയ്ക്കകം പിഴ അടയ്ക്കണം. കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ ആണ് ഹർജിക്കാരൻ. പണം കൊടുത്ത് സ്വകാര്യ […]

India

“ഘർ ഘർ റേഷൻ യോജന”; റേഷൻ വിതരണ പദ്ധതിക്കെതിരെ കേന്ദ്രം ഹൈക്കോടതിയിൽ

ഡൽഹി സർക്കാരിന്റെ റേഷൻ വിതരണ പദ്ധതിയായ “ഘർ ഘർ റേഷൻ യോജന”ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന ലഘൂകരിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ന്യായവില കടകൾ എൻഎഫ്എസ്എയുടെ അവിഭാജ്യ ഘടകമാണെന്നും സംസ്ഥാനം നിയമത്തിന്റെ ഘടനയ്ക്ക് വഴങ്ങേണ്ടിവരുമെന്നും കേന്ദ്രം പറഞ്ഞു. മണിക്കൂറുകളോളം വാദം കേട്ട കോടതി നവംബർ 29 ന് കേന്ദ്ര വാദം കേൾക്കുന്നത് തുടരുമെന്ന് അറിയിച്ചു. ഡൽഹി സർക്കാരിന്റെ മുഖ്മന്ത്രി ഘർ ഘർ റേഷൻ യോജന […]

Kerala

മോൻസൺ കേസ്; ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി, ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും വിമർശനം

മോൻസൺ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം. ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു. മനോജ് എബ്രഹാം കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. മോൻസൺ മാവുങ്കലിന്റെ വീട് […]

Kerala

ശബരിമല വെർച്വൽ ക്യു: സർക്കാരിനെ വിമർശിച്ച് കേരള ഹൈക്കോടതി

ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കേരളാ ഹൈക്കോടതി. വെർച്വൽ ക്യൂ ഏർപ്പെടുതാൻ ദേവസ്വം ബോർഡിൻറെ അനുമതി വേണമെന്നും അല്ലാത്തപക്ഷം നടപടി നിയമ വിരുദ്ധമാണെന്നും കോടതി അറിയിച്ചു. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ നേരത്തെയും സർക്കാറിനെയും പൊലീസിനെയും കോടതി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡിൻറെ അനുമതി ലഭിക്കാതെയുള്ള നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് തീർത്ഥാടകരുടെ സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. മണ്ഡലകാലം തുടങ്ങിയാൽ […]

Kerala

ഓണ്‍ലൈന്‍ റമ്മി; സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി

ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവിധ ഗെയിമിംഗ് കമ്പനികൾ നൽകിയ ഹർജിയിലാണ് നടപടി. ഓൺലൈൻ റമ്മി ചൂതാട്ട പരിധിയിൽ വരില്ലെന്നും സർക്കാർ ഉത്തരവ് നിലനിൽക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്നാട് സർക്കാർ ഉത്തരവും മുൻപ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. 1960 ലെ കേരള ഗെയിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ […]