സംസ്ഥാനത്ത് വാക്സിനേഷൻ 90 ശതമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ കേരളം മികച്ച നേട്ടം കൈവരിച്ചുവെന്നും അഞ്ചിലധികം ജില്ലകളിൽ ഒന്നാം ഡോസ് വാക്സിനേഷൻ 100 ശതമാനത്തിനടുത്തായെന്നും മന്ത്രി വ്യക്തമാക്കി. വാക്സിൻ എടുക്കാത്തവരിലാണ് കൂടുതൽ കൊവിഡ് മരണങ്ങൾ സംഭവിച്ചത്. അതിനാൽ വാക്സിനേഷന് ജനങ്ങൾ വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. കൊവിഡ് രണ്ടാം തരംഗം തീവ്രത കടന്ന് നിൽക്കുകയാണെന്നും പ്രോട്ടോകോൾ ഇനിയും തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആർടിപിസിആർ […]
Tag: Health minister
നിപ സമ്പർക്ക പട്ടികയിൽ 257 പേർ, 44 ആരോഗ്യ പ്രവർത്തകർ, നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ ; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നിപ (Nipah Virus) ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലേക്ക് ആറ് പേരെ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് . ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവർ 257 ആയി. അതിൽ 44 പേർ ആരോഗ്യപ്രവർത്തകരാണ്. കോഴിക്കോട് പരിശോധിക്കുന്ന 36 സാമ്പിളുകളുടെ ഫലം ഇന്ന് അറിയും. പൂനെയിൽ നിന്ന് മറ്റ് അഞ്ച് പേരുടെയും പരിശോധനാ ഫലം വരുമെന്നും മന്ത്രി അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ളത് 51 പേരാണ്. മറ്റ് ജില്ലകളിൽ നിന്നുള്ള 35 […]
സെപ്റ്റംബർ അവസാനത്തോടെ എല്ലാവർക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കും;കുട്ടികൾക്ക് വാക്സിൻ നൽകാൻ കേരളം സജ്ജം: ആരോഗ്യമന്ത്രി
സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും ആദ്യഡോസ് വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്സിൻ എടുക്കുന്നതിൽ കേരളം സജ്ജം. കേന്ദ്ര തീരുമാനം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കേരളം സജ്ജമാണ് . സർക്കാർ മേഖലയിൽപോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ അത് നീക്കും. ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ […]
ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാകില്ല ; നടപടിയുമായി ആരോഗ്യവകുപ്പ്
ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അക്രമം ആര് നടത്തിയാലും നടാപടിയുണ്ടാകും. ഡോക്‌ടേഴ്‌സിനെതിരെയുള്ള ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലും ഒ പി യിലും സി സി ടി വി സ്ഥാപിക്കും. എല്ലാ ആശുപത്രികളിലെയും കാഷ്വാലിറ്റയിൽ നിർബന്ധമായും സെക്യൂരിറ്റി ഉണ്ടാകണം. ഇനി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാർ വിമുക്ത ഭടന്മാർ ആയിരിക്കണം. പാരാമെഡിക്കൽ സ്റ്റാഫിനും സെക്യൂരിറ്റി പരിശീലനം നൽകണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം ആയതായി […]
കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
കൊവിഡ് മൂന്നാംതരംഗം നേരിടുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെയും പ്രധാന ആശുപത്രികളുടെയും യോഗം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്നു. ദ്വിതീയ തലത്തിൽ മികച്ച തീവ്ര പരിചരണം ഉറപ്പാക്കാൻ നടപടി കൈക്കൊണ്ടു. ദ്വിതീയ തലത്തിലെ ഐസിയുകൾ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കും. ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും ഐസിയുവും വെൻ്റിലേറ്ററുകളും പരമാവധി വർധിപ്പിക്കും. (covid 3rd wave meeting) ആശുപത്രികൾക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതൽ ശേഖരം ഉറപ്പ് വരുത്താൻ മന്ത്രി നിർദ്ദേശം നൽകി. പീഡിയാട്രിക് സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കണം. കേന്ദ്ര […]
കൊവിഡ് വ്യാപനം: കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ സംഘം തിരുവനന്തപുരം ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്തും. പതിനൊന്നാം തിയതി തിരുവനന്തപുരം കളക്ടറുമായും ഉദ്യോഗസ്ഥരുമായും ജില്ലയിലെ സാഹചര്യം ചർച്ച ചെയ്യും. തുടർന്ന് വിദഗ്ധ സമിതി അംഗങ്ങളെ കാണും. കേന്ദ്ര സംഘത്തിലെ ഒരു ടീം ഉച്ചയോടെ കാസർഗോഡ് ജില്ലയിലും സന്ദർശനം നടത്തും. ടിപിആർ ഉയർന്ന് നിൽക്കുന്ന ജില്ലകൾ സന്ദർശിച്ച് ആവശ്യമായ നിർദേശം നൽകിയ ശേഷമാണ് […]
രാജ്യത്താകമാനം കൊവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡ്രൈ റണ്ണിന് തുടര്‍നടപടികളുണ്ടാകുമെന്നും വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡ്രൈ റണ്ണിന്റെ അടിസ്ഥാന വസ്തുതകള്‍ പരിശോധിക്കുമെന്നും മന്ത്രി ട്വന്റിഫോറിന് വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നു. ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്‌സിന്‍ […]
കോവിഡ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
കേരളത്തിൽ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാഴ്ചക്കാലം കരുതിയിരിക്കണം. വ്യക്തികൾ സെൽഫ് ലോക്ഡൗണ്‍ പാലിക്കണം. കോവിഡ് വീണ്ടും വർധിച്ചാൽ ബുദ്ധിമുട്ടാകും. സംശയം തോന്നുന്ന എല്ലാവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. രാഷ്ട്രീയപാർട്ടികൾ ആൾകൂട്ടങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
ഗുരുതരമായ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ തെരുവിലിറക്കിയത്: ശൈലജ ടീച്ചര്‍
ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പൂന്തുറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശിഥിലമാക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. അതില്‍ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രോഗം ബാധിച്ചവരില്‍ 17 പേരുടെ ഉറവിടം കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല. ഇതില്‍ ബഹുഭൂരിപക്ഷവും പൂന്തറയില്‍ […]
ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; 90 ശതമാനം കേസുകളും എട്ട് സംസ്ഥാനങ്ങളിൽ
കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഇന്നു നടത്തിയ ചര്‍ച്ചയിലും രാജ്യത്ത്‌കോവ്ഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ചില പോക്കറ്റുകളില്‍ രോഗവ്യാപനം ഉയര്‍ന്ന നിലയിലാണ്. 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യയില്‍ സമൂഹവ്യാപനം സംഭവിച്ചു എന്നല്ലെന്ന്, മന്ത്രിതല സമിതിയുടെ യോഗശേഷം ഹര്‍ഷവര്‍ധന്‍ […]