കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഈ വർഷത്തെ ഹജ്ജിന് അനുമതി നൽകൂവെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും ഹജ്ജിന് അനുമതി നൽകും. കോവിഡ് സാഹചര്യത്തിൽ നടക്കുന്ന ഹജ്ജിന് പ്രത്യേകമായ ക്രമീകരണങ്ങളാണ് നടത്തി വരുന്നത്. കോവിഡ് ഭയാശങ്കകൾക്കിടയിൽ തന്നെയാണ് ഈ തവണയും ഹജ്ജ് കർമ്മങ്ങൾ നടക്കുക. കഴിഞ്ഞ വർഷം സൌദിക്ക് അകത്തുള്ള ആയിരത്തോളം പേർക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചിരുന്നത്. അതിൽ മലയാളികളുൾപ്പെടെയുള്ള വിദേശികളുമുണ്ടായിരുന്നു. എന്നാൽ ഈ വർഷം വിദേശ […]
Tag: Hajj
സൗദിയിൽ ഹജ്ജ് ഒരുക്കങ്ങൾ ആരംഭിച്ചു; മക്ക സ്മാർട്ട് നഗരമാകും
ഹജ്ജ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മക്കയിലും പുണ്ണ്യ സ്ഥലങ്ങളിലും നടന്ന് വരുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്റെ പ്രാധാന്യം ഗവർണ്ണർ ഊന്നിപ്പറഞ്ഞു സൗദിയിൽ അടുത്ത വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അടുത്ത ഉംറ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തീകരിക്കുവാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. മക്ക ഗവർണ്ണറുടെ അധ്യക്ഷതിയിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. മക്ക ഗവർണ്ണറും കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് […]
ഇന്ന് അറഫാ സംഗമം
ഇന്ന് അറഫാ സംഗമം. ഹജ്ജിന്റെ ഏറ്റവും പ്രധാന കർമമായ അറഫാ സംഗമത്തിനുള്ള തയ്യാറെടുപ്പിലാണ് തീർഥാടകർ. ഹജ്ജിന്റെ രണ്ടാം ദിവസമായ ഇന്ന് മിനായിൽ നിന്ന് തീർഥാടകർ ഉച്ചയ്ക്ക് മുമ്പായി അറഫയിലെത്തും. തീർഥാടകരെ സ്വീകരിക്കാൻ അറഫയിൽ ഒരുക്കങ്ങൾ പൂർത്തിയായി. അതേസമയം കഅബയുടെ മൂടുപടമായ കിസ് വ മാറ്റൽ ചടങ്ങ് ഇന്നലെ നടന്നു. ഇന്നലെ രാത്രി മിനായിൽ താമസിച്ച തീർഥാടകർ ഇന്ന് ഉച്ചയ്ക്ക് മുമ്പായി അറഫയിൽ എത്തും. അറഫയിലെ നമീറാ പള്ളിയിൽ നടക്കുന്ന നിസ്‌കാരത്തിലും ഖുതുബയിലും പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും […]
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും
ഹജ്ജ് കർമങ്ങൾ നാളെ ആരംഭിക്കും. തീർഥാടകരിൽ ഭൂരിഭാഗവും മക്കയിലെത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.തീർഥാടകരിൽ 70 ശതമാനവും വിദേശികളാണ്. ഭൂരിഭാഗം തീർഥാടകരും ഇതിനകം മക്കയിലെത്തി. ഇവർ നാളെ മിനായിലേക്ക് നീങ്ങും. മക്കയിലും മക്കയുടെ പരിസരപ്രദേശങ്ങളിലുള്ള മീന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലുമായി നാളെ മുതൽ അഞ്ച് ദിവസം ഹജ്ജ് കർമങ്ങൾ നീണ്ടു നിൽക്കും. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം സ്വീകരിച്ച് കർമങ്ങൾ നിർവഹിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പുണ്യസ്ഥലങ്ങളിൽ പൂർത്തിയായിട്ടുണ്ട്. […]
സൗദിയില്‍ നാളെ മുതല്‍ ബലിപെരുന്നാള്‍ അവധി
സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള കേന്ദ്രങ്ങളള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര സ്വഭാവമുള്ള കേസുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ പരിഗണിക്കുക. ജൂലൈ ഒന്‍പത് വരെ പതിനാറ് ദിവസമാണ് പൊതു അവധി. ജവാസാത്ത് ഉള്‍പ്പെടയുള്ള അടിയന്തിര സേവനങ്ങള്‍ ആവശ്യമായ ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ക്ക് മാത്രമായിരിക്കും ഇത്തരം എമര്‍ജന്‍സി ഓഫീസുകള്‍ വഴി സേവനം ലഭിക്കുക. […]
ഹജ്ജ് ഒരുക്കങ്ങൾ സജീവമായി; മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും
കോവിഡ് പശ്ചാത്തലത്തിൽ പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ കർശനമായ ആരോഗ്യ പെരുമാറ്റ ചട്ടങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം ജൂലൈ പത്തൊന്‍പത് മുതല്‍ നിയന്ത്രിക്കും .അനുമതി പത്രങ്ങളുള്ളവർക്ക് മാത്രമായിരിക്കും അന്നു മുതല്‍ പ്രവേശനമുണ്ടാവുക.കോവിഡ് പശ്ചാതലത്തിൽ കർശനമായ പെരുമാറ്റച്ചട്ടങ്ങളാണ് ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. ദുൽഖഅദ് 28 അഥവാ ജൂലൈ 19 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾ മക്കയിലേക്കുള്ള ചെക്ക് പോസ്റ്റുകളിൽ സുരക്ഷ വിഭാഗത്തിന് കീഴിൽ പൂർത്തിയായി വരികയാണ്. […]
സൗദി അറേബ്യ ഹജ്ജിനുള്ള മുന്‍ഗണനാക്രമം പ്രഖ്യാപിച്ചു; ആരോഗ്യ-സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍ഗണന
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേശികളില്‍ നിന്ന് മുന്‍ഗണന ലഭിക്കുക സൗദി അറേബ്യ ഇത്തവണത്തെ ഹജ്ജ് കര്‍മ്മത്തിന് പരിഗണിക്കുന്നവര്‍ക്കുള്ള മുന്‍ഗണനാ ക്രമം പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേശികളില്‍ നിന്ന് മുന്‍ഗണന ലഭിക്കുക. വിദേശികളെ അതാത് രാജ്യത്തിന്റെ എംബസികള്‍ വഴി തെരഞ്ഞെടുക്കും. സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്തന്‍ ആണ് ഹജ്ജിനുള്ള മുന്‍ഗണനാക്രമം പ്രഖ്യാപിച്ചത്. സ്വദേശികളില്‍ നിന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി […]
കോവിഡ്, ഹജ്ജ് മുടക്കില്ല; കര്‍മങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‍, സൌദിക്കകത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പങ്കെടുക്കാം
അന്താരാഷ്ട്ര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാലും കോവിഡ് സാഹചര്യത്തിലും വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണയും ഹജ്ജ് നടത്താന്‍ സൌദി ഭരണകൂടം തീരുമാനിച്ചു. സൌദിക്കകത്തെ താമസക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജില്‍ പങ്കെടുക്കാം.. ഹജ്ജിന്‍റെ ആത്മാവ് നഷ്ടപ്പെടാതെ ചടങ്ങുകള്‍ ക്രമീകരിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയമാണ് സുപ്രധാന തീരുമാനം എടുത്തത്. അന്താരാഷ്ട്ര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാലും കോവിഡ് സാഹചര്യത്തിലും വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകില്ല. […]