Gulf

ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും

ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്നലെ കർമങ്ങൾ അവസാനിപ്പിക്കാത്ത തീർഥാടകരെല്ലാം ഇന്ന് കർമങ്ങൾ പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. തീർഥാടകർക്കി ഇനി മടക്കയാത്രയുടെ നാളുകളാണ്. 6 ദിവസം നീണ്ടു നിന്ന ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ജംറകളിൽ നടക്കുന്ന കല്ലേറ് കർമം നിർവഹിച്ച് തീർഥാടകർ മിനയോട് വിടപറയും. തീർഥാടകരിൽ പകുതിയോളം പേർ ഇന്നലെ തന്നെ കർമങ്ങൾ അവസാനിപ്പിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പകുതിയോളം തീർഥാടകർ ഇന്നത്തെ കല്ലേറ് കർമത്തിന് ശേഷമാണ് മിനായിൽ […]

Gulf

ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്

ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്. തീർഥാടകർ ഇന്നും നാളെയുമായി കർമങ്ങൾ അവസാനിപ്പിച്ച് മിനായിൽ നിന്നു മടങ്ങും. ഹജ്ജ് കർമങ്ങൾ 6 ദിവസം നീണ്ടു നിൽക്കുമെങ്കിലും തീർഥാടകർക്ക് അഞ്ചാം ദിവസം തന്നെ കർമങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി തീർഥാടകരിൽ നല്ലൊരു ഭാഗവും ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള കല്ലേറ് കർമം പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. എന്നാൽ പുണ്യം പ്രതീക്ഷിച്ചും, സൗകര്യം കണക്കിലെടുത്തും സർവീസ് ഏജൻസിയുടെ നിര്‌ദേശങ്ങൾ പാലിച്ചും പല തീർഥാടകരും നാളത്തെ കല്ലേറ് കർമത്തോടെ മാത്രമേ ഹജ്ജ് […]

Gulf

ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു; ഇന്ന് അറഫാ സംഗമം

ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്ന് അറഫാ സംഗമം. മിനായിൽ നിന്നും തീർഥാടകർ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നത്തെ പകൽ മുഴുവൻ ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിക്കും. ഇന്നലെ രാത്രി തന്നെ തീർഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഹജ്ജിനെത്തിയ എല്ലാ തീർഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കർമമാണ് അറഫാ സംഗമം. മിനായിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീർഥാടകർ യാത്ര ചെയ്യുന്നത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ […]

Gulf

ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി

ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി. തമ്പുകളിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഹജ്ജ് കർമങ്ങളുടെ ഭാഗമായി 4 ദിവസമാണ് തീർഥാടകർ മിനായിൽ താമസിക്കുന്നത്. ഹജ്ജ് വേളയിൽ തീർത്ഥാടകർക്കു ഏറ്റവും കൂടുതൽ കർമങ്ങൾ അനുഷ്ടിക്കാനുള്ളത് മിനായിലാണ്. അതുകൊണ്ട് തന്നെ തമ്പുകളുടെ നഗരമായ മിന തീർത്ഥാടകരെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. മിന ടവറുകളിലും തമ്പുകളിലുമാണ് തീർത്ഥാടകർ താമസിക്കുക. ഇത്തവണ തമ്പുകളിൽ താമസിക്കുന്നതിന് പ്രധാനമായും 2 കാറ്റഗറികൾ ഉണ്ട്. ഇതിൽ ഹോസ്പിറ്റാലിറ്റി 1 എന്ന ചിലവ് കൂടിയ കാറ്റഗറിയിൽ […]

National World

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീർഥാടകർ; ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീർഥാടകർ പ്രാർഥനകളോടെ പുണ്യഭൂമിയിലേക്ക്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് രാവിലെ 8.30ന് കൊച്ചിയിൽ നിന്നു പുറപ്പെടും. ജൂൺ നാലു മുതൽ 16 വരെയാണ് കൊച്ചിയിൽനിന്നുള്ള ഹജ്ജ് സർവീസുകൾ. ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച് കൊച്ചിയിൽനിന്ന് 7142 പേരാണ് പുണ്യഭൂമിയിലേക്ക് പോകുന്നത്. ഇതിൽ 5393 പേർ കേരളത്തിൽനിന്നാണ്. തമിഴ്‌നാട്ടിൽനിന്നുള്ള 1434 പേരും ലക്ഷദ്വീപ് ആൻഡമാൻ, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശ്ശേരിയിൽനിന്നാണ് […]

Gulf

തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

ഈ വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇത്തവണ ഹജ്ജ് സേവനത്തിനായി പരമാവധി സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി സൗദി സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. കര്‍മങ്ങളുമായും പുണ്യ സ്ഥലങ്ങളിലെ യാത്ര, താമസം എന്നിവയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മാര്‍ട്ട് കാര്‍ഡില്‍ രേഖപ്പെടുത്തും. കാര്‍ഡ് സ്‌കാന്‍ ചെയ്ത ശേഷമായിരിക്കും ഹോട്ടലുകളിലും മറ്റും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. എല്ലാ സമയക്രമങ്ങളും […]

Gulf

അനുമതിയില്ലാതെ ഹജ്ജിന് പോകുന്ന പ്രവാസികള്‍ക്കെതിരേ കടുത്ത നടപടി

ഹജജ് കര്‍മ്മത്തിന് അനുമതിയില്ലാതെ പോകുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു. പെര്‍മിറ്റ് ലഭിക്കാതെ ഹജജിന് പോകുന്നവര്‍ പിടിക്കപ്പെട്ടാല്‍ 10 വര്‍ഷത്തേക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. കുടുംബ സന്ദര്‍ശക വിസ താമസ വിസയായി (ഇഖാമ) മാറ്റാന്‍ കഴിയില്ലെന്ന് ജവാസാത്ത് പറഞ്ഞു. സൗദിയിലെ നിലവിലുള്ള നിയമം ഇത് അനുവദിക്കുന്നില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. അതേസമയം ഈ വര്‍ഷത്തെ ഹജജ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ഹജജ് അനുമതിപത്രമുള്ള രാജ്യത്തിനുള്ളില്‍ നിയമപരമായ […]

National

എപി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാൻ

ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തെരഞ്ഞെടുത്തു. വനിതാ നേതാക്കളായ മുനവ്വരി ബീഗവും മുഫാസ ഖാത്തൂനുമാണ് വൈസ് ചെയർപേഴ്സണ്മാർ. കേരള ഹജ്ജ് കമ്മറ്റി ചെയർമാനായ സി മുഹമ്മദ് ഫൈസിയും കേന്ദ്ര ഹജ്ജ് കമ്മറ്റിയിലെത്തിയിട്ടുണ്ട്.

Gulf

വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാം; അനുമതി നല്‍കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. എന്നാല്‍ കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാനോ ഹറം പള്ളിയില്‍ പ്രവേശിക്കാനോ അനുമതി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു. മക്കയിലും മദീനയിലുമുള്ള ഹറംപള്ളികളിലെ മറ്റ് പ്രാര്‍ത്ഥനകള്‍ക്കും കൊവിഡ് ബാധിതനോ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവനോ അല്ലെന്ന് ഉറപ്പുവരുത്തിയാല്‍ മതി. വിദേശ തീര്‍ത്ഥാടകര്‍ക്കും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും ഇത് ബാധകമാണ്. ഉംറ തീര്‍ത്ഥാടനത്തിനും മദീനയില്‍ പ്രാര്‍ത്ഥിക്കാനുമാണ് ഇപ്പോള്‍ അനുമതി എടുക്കേണ്ടത്. മറ്റ് പ്രാര്‍ത്ഥനകള്‍ക്ക് പെര്‍മിറ്റ് […]

Kerala

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണം; കെ. സുധാകരൻ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചിട്ടില്ല. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് അനുമതിയുള്ളത്. മലബാറിൽ നിന്ന് കുടക്, ലക്ഷദ്വീപ്, പുതുശ്ശേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താൻ. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുകള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 […]