Kerala

ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ( govt orders probe on transgender ananya suicide ) കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ […]

Kerala

കെ റെയിൽ പദ്ധതി; സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായി

കെ റെയിൽ പദ്ധതി സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായി. പഠനം നടത്തുക കോട്ടയം ആസ്ഥാനമായുള്ള കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസിനെ ഏർപ്പെടുത്തി. കല്ല് ഇടൽ പൂർത്തിയായ കണ്ണൂർ ജില്ലയിലെ 19 വില്ലേജുകളിലാണ് ആദ്യഘട്ട പഠനം.കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ പദ്ധതിക്ക് ഏറ്റെടുക്കുന്നത് 100 ഹെക്ടർ ഭൂമി.100 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കണം. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക. കേരള വാളണ്ടറി ഹെൽത്ത് സർവിസ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്. കെ റെയിൽ […]

Uncategorized

വായു മലിനീകരണം: നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡൽഹി

ഡൽഹയിൽ നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ 5,000 രൂപ വീതം നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജോലി നഷ്ടമായ തൊഴിലാളികൾക്കാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പ്രകാരം ഡൽഹിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു. എയർ ക്വാളിറ്റി […]

Kerala

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 80 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായി. അനുവദിച്ചത് 80 കോടി രൂപ. ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്. ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. ഇക്കാര്യം കെഎസ്ആർടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിരുന്നു എന്നാൽ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നത്. […]

Education Kerala

പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് ഈടാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു; ട്വന്റിഫോര്‍ ഇംപാക്ട്

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് ഈടാക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍. കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ നടക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം. ട്വന്റിഫോര്‍ വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് നടപടി. ട്വന്റിഫോര്‍ ഇംപാക്ട്. സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് 380, ഹ്യുമാനിറ്റീസില്‍ 280 ഇങ്ങനെ കലാ, കായിക മേളകള്‍ക്കും ക്ലബ് ആക്ടിവിറ്റികള്‍ക്കുമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഓഫ് ലൈന്‍ ക്ലാസുകള്‍ ഒട്ടും […]

Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന ഹർജിയിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി സംസ്ഥാന സർക്കാർ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു . എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാർ ഹർജിയിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ കോടതിയോട് സാവകാശം തേടി. സിബി ഐയ് ക്കും ഇ ഡി യ്ക്കും […]

India

രാജ്യദ്രോഹ നിയമം ആവശ്യമുണ്ടോ? കേന്ദ്രസർക്കാരിനോട് സുപ്രിം കോടതി

രാജ്യദ്രോഹ നിയമത്തിൽ നിലപാടറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടിസ്. രാജ്യദ്രോഹക്കുറ്റങ്ങൾക്കെതിരെ കേസെടുക്കുന്ന ഐപിസി 124 എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് സുപ്രിംകോടതി വിമർശനം ഉന്നയിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും കാലഹരണപ്പെട്ട നിയമം ആവശ്യമോ? ഈ നിയമം ഒരു കൊളോണിയിൽ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഇതേ വ്യവസ്ഥകളോടെ നിയമം ആവശ്യമാണോ എന്നത് ഗൗരവകരമാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും നിയമ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു. എന്തുകൊണ്ട് രാജ്യദ്രോഹ കുറ്റത്തിൻ്റെ കാര്യത്തിൽ മാത്രം […]

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ല : ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ വാക്സിൻ ചലഞ്ചിലേക്ക് പെൻഷൻ തുക ഈടാക്കിയതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ പെൻഷൻ വിഹിതം പിടിക്കരുത്. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതി ഇല്ലാതെ തുക ഈടാക്കാൻ സാധിക്കൂ. ഹർജിക്കാരിൽ നിന്നും അനുമതിയില്ലാതെ ഈടാക്കിയ തുക തിരിച്ചു നല്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Kerala

വാളയാര്‍ കേസ്; സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത

വാളയാർ കേസിൽ വിചാരണ കോടതിൽ സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത. കേസിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയോഗിക്കും. പെൺകുട്ടികളുടെ രക്ഷിതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും. വാളയാറിലെ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ 4 പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. പുനർ വിചാരണക്ക് ഉത്തരവിട്ട കോടതി പുനരന്വേഷണം വിചാരണ കോടതിയിൽ ആവശ്യപ്പെടാമെന്നും പറയുന്നു. ഇത് പ്രകാരം പുനരന്വേഷണം സർക്കാർ തന്നെ ആവശ്യപ്പെടാനാണ് സാധ്യത. നിലവിലെ തെളിവുകൾക്കെപ്പം കൂടുതൽ […]

Kerala

ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച. അതേസമയം ആരാധന സ്വതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തന്‍കുരിശില്‍ യാക്കോബായ സഭയുടെ ഉപവാസ സത്യാഗ്രഹം ആരംഭിച്ചു.