ഈ വർഷം മെയ് മാസത്തിൽ, ഡിസംബർ 31 മുതൽ കുറച്ച് കാലമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. നീണ്ട കാലത്തോളം നിഷ്‌ക്രിയമായി കിടന്ന അക്കൗണ്ട് ഒന്നെങ്കിൽ ക്രെഡൻഷ്യൽസ് മറന്നുപോയതുകൊണ്ടോ മറ്റോ നിഷ്ക്രിയമായതായിരിക്കാം. അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൊന്നും two-factor authentication സജ്ജീകരിച്ചിട്ടുണ്ടാകില്ല. അതിനാൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ സുരക്ഷിതമാകാതിരിക്കാനും സാധ്യതയുണ്ട്. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ […]
Tag: google
ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ
ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ( google down right now ) ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു. ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമല്ല. […]
ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പിഴയിട്ടത് ചൂണ്ടിക്കാട്ടി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ തുടര്‍ നടപടികള്‍ക്ക് ഗൂഗിള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2274 കോടി പിഴയിട്ടതിനെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 936 കോടി രൂപ പിഴയിട്ടത്. അതിന് മുമ്പ് 1337 കോടിയും പിഴയിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളെ വാണിജ്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തതിനാണ് ഇന്ത്യ ടെക് ഭീമനെതിരെ പിഴ ചുമത്തിയത്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്പ് സ്റ്റോറുകള്‍, വെബ് സെര്‍ച്ച് സേവനങ്ങള്‍, […]
ഗൂഗിൾ പണിമുടക്കി; വ്യാപക പരാതിയുമായി ഉപഭോക്താക്കൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുഗിൾ പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ചിൽ ചെറിയ തകരാറ് അനുഭവപ്പെട്ടത്. ഗൂഗിളിൽ ചിത്രവും മറ്റും തെരയുമ്പോൾ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഗൂഗിളിന് തകരാർ സംഭവിച്ചതായി ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് ‘ഗൂഗിൾ ഡൗൺ’ എന്ന ഹാഷ്ടാഗുമായി ട്വിറ്ററിൽ രംഗത്ത് വന്നത്. ഇന്ത്യയിൽ ചെറിയ രീതിയിൽ മാത്രമാണ് തകരാര് അനുഭവപ്പെടുന്നത്. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വലിയ രീതിയിൽ ഇത് ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്നതായാണ് […]
യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍
ആന്‍ഡ്രോയിഡിനായി യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ ചേര്‍ക്കുന്നതിന്റെ സാധ്യത ഗൂഗിള്‍ പരിശോധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ആപ്‌കെ ഇന്‍സൈറ്റ് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് പുതിയ അപ്‌ഡേറ്റിനെക്കുറിച്ചുള്ള പ്രവചനങ്ങളുള്ളത്. മുന്‍പ് തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ സ്ലീപ് ടൈമര്‍ ഫീച്ചര്‍ ഉണ്ടായിരുന്നു. ഇത് യൂട്യൂബിലേക്ക് കൂടി കൊണ്ടുവരുന്നതിനാണ് ഗൂഗിള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലേ മ്യൂസിക്കില്‍ നിന്ന് വ്യത്യസ്തമായി യൂട്യൂബ് മ്യൂസിക്കിന്റെ പ്ലേ ബാക്ക് കണ്‍ട്രോള്‍ സെറ്റിംഗ്‌സില്‍ തന്നെ സ്ലീപ്പ് ടൈമര്‍ ഉണ്ടാകുമെന്നാണ് സൂചന. പാട്ടുകള്‍ കേട്ടുകഴിഞ്ഞ് കൃത്യസമയത്ത് കേള്‍വിക്കാരെ ഉറങ്ങാന്‍ […]
ലിംഗവിവേചനം കാണിച്ചെന്ന് പരാതി;15,500 വനിതകൾക്ക് ഗൂഗിൾ നഷ്ടപരിഹാരം നൽകും…
ഏറ്റവും മികച്ച ടെക്ക് കമ്പനികളിൽ ഒന്നാണ് ഗൂഗിൾ. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയിൽ ഏകദേശം 15,500 ഓളം ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 11.8 കോടി യുഎസ് ഡോളർ അതായത് ഏകദേശം 920.88 കോടി രൂപ നൽകിയാണ് ഗൂഗിള്‍ ഒത്തുതീർപ്പാക്കിയത്. ലിംഗവിവേചനം കാണിച്ചെന്ന പരാതിയിലാണ് ഈ നടപടി. വനിതകളായത് കൊണ്ട് ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്ത് വന്ന 15,500 വനിതാ […]
ഐപിഎൽ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി
ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്‌സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി പോരടിക്കുക. സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ […]
2021ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ അന്വേഷിച്ചത് ഇക്കാര്യങ്ങള്‍…
വിവരങ്ങളറിയാന്‍ ഗൂഗിളിനെ ഒരു ദിവസം എത്രതവണ നമ്മള്‍ ആശ്രയിക്കാറുണ്ട്? എന്ത് സംശയവും ഏത് അറിവും ഗൂഗിളിനോട് ചോദിക്കുകയല്ലാതെ മറ്റെന്താണല്ലേ എളുപ്പമാര്‍ഗം? ഇത്തരത്തില്‍ ഓരോ നിമിഷവും ഓരോ മണിക്കൂറും ഓരോ ദിവസവും ഓരോ വര്‍ഷവുമുള്ള കണക്കുനോക്കിയാല്‍ അറിയാം നമ്മള്‍ ഏതെല്ലാം കാര്യങ്ങള്‍ അറിയാനാണ് ഗൂഗിളിനെ കൂടുതലായി ഉപയോഗിക്കുന്നതെന്ന്. 2021 അവസാനഘട്ടത്തിലാണ്. 2022നെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ കൂടുതലായി ഗൂഗിളില്‍ തെരഞ്ഞത് എന്തൊക്കെയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കൊവിഡ് മഹാമാരി വന്നതിനുശേഷം ജാഗ്രതയും കരുതലും ലോക്ക്ഡൗണുമൊക്കെയാണ് […]
നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല; വീണ്ടും ഗൂഗിളിനു പിഴയിട്ട് റഷ്യ
നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാതിരുന്നതിനെ തുടർന്ന് ഗൂഗിളിനു പിഴയിട്ട് റഷ്യ. ടാഗൻസ്കി ജില്ലാ കോടതിയാണ് ഗൂഗിളിന് 6 മില്ല്യൺ റഷ്യൻ റൂബിൾ പിഴ വിധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇക്കാരണം ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ടെക് ഭീമന്മാർക്ക് റഷ്യ പിഴയിടുകയാണ്. കഴിഞ്ഞ മാസം റഷ്യ ഗൂഗിളിന് 3 മില്ല്യൺ റൂബിൾ പിഴ വിധിച്ചിരുന്നു. (Google Fined by Russia) കഴിഞ്ഞ ജൂൺ മാസത്തിൽ ടെലഗ്രാമിനും ഫേസ്ബുക്കിനും മോസ്കോയിലെ കോടതി പിഴയിട്ടിരുന്നു. ഫേസ്ബുക്കിന് 17 മില്ല്യൺ റൂബിളും […]
ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി.ദേഭഗതി നിയമം പാലിക്കണം; ഫേസ്ബുക്കിനും ഗൂഗിളിനും നിർദേശം
ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി ദേഭഗതി നിയമം പാലിക്കണമെന്ന് ഫേസ്ബുക്കിനും ഗൂഗിളിനും പാർലമെന്ററി ഐ.ടികാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം. രാജ്യത്തെ നിയമം പാലിച്ചുകൊണ്ട് മാത്രമെ ഇവിടെ തുടരാൻ അനുവദിക്കൂ എന്നും സമിതി നിർദ്ദേശിച്ചു. ശശി തരൂർ അധ്യക്ഷനായ സമിതി വിളിച്ച യോഗത്തിൽ ഇന്ന് ഗുഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രതിനിധികൾ നേരിട്ട് ഹാജരായി. ഐടി ഭേദഗതി നിയമം നടപ്പിലാക്കിയത് വിലയിരുത്താനാണ് സമിതി ഇന്ന് യോഗം വിളിച്ചത്. ഫേസ്്ബുക് പബ്ലിക് പൊളിസി ഡയറക്ടർ ശിവാനന്ദ് തുക്രാൽ, ജനറൽ കൗൺസിൽ നമ്രത സിങ്ങ് എന്നിവരാണ് […]