അതേസമയം പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവ പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചിരുന്നു, ഇതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സ്വപ്നയുടെ കസ്റ്റഡി അപേക്ഷയിൽ മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. സ്വർണ കടത്ത് കേസിൽ 4000ജിബിയുടെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതായും എന്‍.ഐ.എ റിപോർട്ട് നൽകി. സ്വർണ കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്നയും ,സന്ദീപുമുൾപ്പെടെ അഞ്ച് പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. […]
Tag: gold smuggling
തിരുവനന്തപുരം സ്വർണക്കടത്ത്; പ്രതികൾക്കെതിരെ കോഫെപോസ ചുമത്തും
തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താൻ അന്വേഷണ സംഘം. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കാനാണ് നീക്കം. പ്രതികൾക്കെതിരെ കോഫെപോസ ചുമത്തുന്നതിനായി കോഫെപോസ ബോർഡിന് മുന്നിൽ അപേക്ഷ നൽകും. സ്വർണക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, വാങ്ങിയവർ എന്നിവർക്കെതിരെയും കുറ്റം ചുമത്താനാണ് തീരുമാനം. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരായാണ് കോഫെപോസ ചുമത്തുന്നത്. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കോഫേപോസ സമിതിയാണ് അനുമതി നൽകേണ്ടത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം കടത്തിയത് കോവിഡ് കാലത്തെ ഇളവുകള്‍ മറയാക്കിയെന്ന് അന്വേഷണ സംഘം
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘം കോവിഡ് കാലത്തെ ഇളവുകള്‍ മറയാക്കി സ്വര്‍ണം കടത്തിയെന്ന് അന്വേഷണ സംഘം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ദേഹ പരിശോധനയില്ലാത്തത് കൊണ്ടാണ് ഒരു പ്രശ്നവുമില്ലാതെ സ്വര്‍ണം പുറത്തെത്തിക്കാന്‍ കഴിഞ്ഞതെന്നാണ് നിഗമനം. പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഹാളിലെ മാലിന്യം വഴിയാണ് സ്വര്‍ണം പുറത്തെത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി. കോവിഡ് പശ്ചാത്തലത്തില്‍ മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമായാണ് വിമാനത്താവളങ്ങളിലെ സുരക്ഷാ നടപടികള്‍. പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഹാളിലാണ് യാത്രക്കാരെ ആദ്യം എത്തിക്കുക. ഡാറ്റാ എന്‍ട്രിയും ബോധവത്കരണ ക്ലാസും നല്‍കി കഴിഞ്ഞാണ് എമിഗ്രേഷന്‍, കസ്റ്റംസ് […]
സ്വർണക്കടത്ത് കേസില്‍ 20 പ്രതികളില്‍ നാല് പേര്‍ യു.എ.ഇയിലെന്ന് എന്‍.ഐ.എ
സ്വർണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ സ്വർണക്കടത്ത് കേസില്‍ കൂടുതല്‍ പ്രതികള്‍ യു.എ.ഇയിലുണ്ടെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദ്, റിബിന്‍സ്, സിദ്ദീഖുല്‍ അക്‍ബര്‍, അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും ഉന്നത വ്യക്തികളുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍. കള്ളക്കടത്ത് പണം ഇന്ത്യയിലും വിദേശത്തും തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചെന്നും എന്‍.ഐ.എ കോടതിയില്‍. കേസിലെ 20 പ്രതികളില്‍ 4 പേരാണ് യു.എ.ഇയിലുള്ളത് എന്നാണ് എന്‍.ഐ.എ പറയുന്നത്. മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദ്, പത്താംപ്രതിയായ റിബിന്‍സണ്‍ എന്നിവരുടെ […]
ചെലവ് 1,40,00000 രൂപ: സിസിടിവി ദൃശ്യങ്ങള്‍ എൻ.ഐ.എക്ക് കൈമാറാനാകില്ലെന്ന് പൊതുഭരണവകുപ്പ്
ദൃശ്യങ്ങള്‍ മാറ്റാന്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇതിന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണെന്നും ഇത് ആര് വഹിക്കുമെന്നുമാണ് പൊതുഭരണ വകുപ്പ് ഉന്നയിക്കുന്ന പ്രശ്നം. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎക്ക് കൈമാറാതിരിക്കാന്‍ പുതിയ വാദവുമായി പൊതുഭരണ വകുപ്പ്. ദൃശ്യങ്ങള്‍ മാറ്റാന്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇതിന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണെന്നും ഇത് ആര് വഹിക്കുമെന്നുമാണ് പൊതുഭരണ വകുപ്പ് ഉന്നയിക്കുന്ന പ്രശ്നം. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എക്ക് […]
സ്വര്‍ണക്കടത്ത് കേസ്; ഉന്നതരെ കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
ശക്തമായ രാഷ്ട്രീയ പിന്‍ബലമില്ലാതെ സ്വര്‍ണക്കടത്ത് സാധ്യമല്ലെന്നും എം ശിവശങ്കറിനെക്കൂടാതെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരെ കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നക്ക് കിട്ടിയ കമ്മീഷന്‍ ആര്‍ക്കൊക്കെ വീതം വച്ചുവെന്നത് പരിശോധിക്കണം. തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടീമില്‍ സ്വപ്നാ സുരേഷ് എങ്ങനെ ഉള്‍പ്പെട്ടുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌നക്കുള്ള പങ്ക് മുഖ്യമന്ത്രി വസ്തുനിഷ്ടമായി […]
സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്ന എന്‍.ഐ.എയുടെ വാദം കണക്കിലെടുത്താണ് കോടതി നടപടി. കേസിൽ യുഎപിഎ വകുപ്പുകൾ നിലനില്‍ക്കുമോ എന്നതിന്‍റെ നിയമവശങ്ങൾ കോടതി പരിശോധിച്ചിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമം നടത്തിയതിനാൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്വപ്നയുടെ വാദം. അതേസമയം സ്വർണക്കടത്ത് കേസിൽ എന്‍.ഐ.എ സംഘം ദുബൈയിൽ എത്തിയതായാണ് […]
സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. എല്‍ എസ് ഷിബുവിനെയാണ് മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്വപ്‌ന വ്യാജരേഖ ചമച്ചതും ആള്‍മാറാട്ടം നടത്തിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയത് ഷിബുവിന്റെ പരാതിയിലായിരുന്നു. നിലവില്‍ എയര്‍ഇന്ത്യയുടെ ഹൈദരാബാദിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് യൂണിറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. എല്‍ എസ് ഷിബുവിനെതിരെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സ്വപ്‌നാ സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ്. 17 പെണ്‍കുട്ടികള്‍ എല്‍ എസ് ഷിബുവിനെതിരെ പീഡന പരാതി […]
സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി
സ്വർണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചു. സ്വർണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചു. മൂവരുടെയും ഭൂസ്വത്തിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് രജിസ്ട്രേഷൻ, റവന്യു വകുപ്പുകൾക്ക് കസ്റ്റംസ് കത്ത് നല്‍കി. അതേസമയം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥകരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇൻസ്പെക്ടർമാരും ഉള്‍പ്പെടെ എട്ട് പേരെയാണ് […]
സ്വർണക്കടത്ത്: സ്വപ്‌നയും സരിത്തും എൻഐഎ കസ്റ്റഡിയിൽ തുടരും
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷും സരിത്തിും എൻഐഎ കസ്റ്റഡിയിൽ തുടരും. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 24-ാം തിയതി തന്നെ പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. അതേസമയം, സ്വർണക്കടത്ത് കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ എൻഐഎ […]