ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തത് ലിവർപൂൾ. അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ യുണൈറ്റഡിനെ തോൽപ്പിച്ചത്. ലിവർപൂളിനായി മുഹമ്മദ് സലാഹ് ഹാട്രിക്ക് നോടിയപ്പോൾ നബി കെയ്തയും ദിഗോ ജോത്തയും ഓരോ ഗോളുകൾ വീതം നേടി. ബോൾ കൈവശം വെക്കുന്നതിലും ലിവർപൂളിനായിരുന്നു ആധിപത്യം. 60 ാം മിനുറ്റിൽ പോൾ പോഗ്ബ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന്റെ തോൽവിയുടെ ആക്കം കൂട്ടി. ജയത്തോടെ 9 കളിക്കളിൽ നിന്ന് 21 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാമതും […]
Tag: Football
ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ; ഫ്രാൻസിനെ തകർത്ത് മെക്സിക്കോ; സ്പെയിനെ സമനിലയിൽ കുരുക്കി ഈജിപ്ത്
ടോക്യോ ഒളിമ്പിക്സിലെ ഫുട്ബോൾ ആദ്യ റൗണ്ട് മത്സരങ്ങളിൽ കാലിടറി വമ്പന്മാർ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് മെക്സിക്കോ തകർത്തെറിഞ്ഞപ്പോൾ ഗ്രൂപ്പ് സിയിൽ സ്പെയിനെ ഈജിപ്ത് ഗോൾരഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിൽ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസീലൻഡ് വിജയിച്ചു. ഗ്രൂപ്പ് ഡിയിലിൽ ഐവറി കോസ്റ്റ് ഒനിനെതിരെ രണ്ട് ഗോളുകൾക്ക് സൗദി അറേബ്യയെ കീഴ്പ്പെടുത്തി. ( olympics football france spain ) ഗ്രൂപ്പ് എയിൽ ജപ്പാൻ-ദക്ഷിണാഫ്രിക്ക മത്സരവും […]
ഇറ്റാലിയൻ ലീഗിൽ പച്ച നിറമുള്ള ജഴ്സി നിരോധിച്ചു
ഇറ്റാലിയൻ ഫുട്ബോൾ ലീഗ് ആയ സീരി എയിൽ പച്ച നിറമുള്ള ജഴ്സി നിരോധിച്ചു. 2022-23 സീസൺ മുതലാണ് നിരോധനം നടപ്പിൽ വരിക. പിച്ചിൻ്റെ നിറം പച്ച ആയതിനാൽ അതേ നിറത്തിലുള്ള ജഴ്സി, മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുമ്പോൾ കാഴ്ചക്ക് പ്രശ്നമുണ്ടാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം. പച്ച പ്രധാന നിറമായി വരുന്ന ജഴ്സികൾക്കാണ് നിരോധനം. ഔട്ട്ഫീൽഡിൽ ഇറങ്ങുന്ന താരങ്ങളിൽ മാത്രമേ ഈ നിയമം ബാധകമാവൂ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ് വിടുന്നു? റിപ്പോര്‍ട്ടുകള്‍ തള്ളി ക്ലബ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്. ക്ലബ് വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ 25ന് അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ് പറഞ്ഞു.. കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി എയില്‍ ടോപ് സ്കോറര്‍ ആയിരുന്നു. അടുത്ത […]
കോപ ഇറ്റാലിയ യുവന്റസിന്; ക്രിസ്റ്റിയാനോക്ക് മിന്നും നേട്ടം
കലാശപ്പോരിൽ ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും യൂറോപ്പിലെ മൂന്ന് മേജർ ലീഗുകളിലെ പ്രധാന കിരീടങ്ങളെല്ലാം നേടുന്ന കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അറ്റലാന്റയെ 2-1 ന് തകർത്ത് യുവന്റസിന് കോപ ഇറ്റാലിയ കിരീടം. ഒരു വർഷത്തിനു ശേഷം ഇതാദ്യമായി കാണികൾ സ്റ്റേഡിയത്തിലെയ മത്സരത്തിൽ ജയിച്ചാണ് യുവെ ട്രോഫിയുയർത്തിയത്. കോച്ച് ആന്ദ്രെ പിർലെക്കു കീഴിൽ മുൻ ഇറ്റാലിയൻ ചാമ്പ്യന്മാരുടെ രണ്ടാം കിരീടമാണിത്. വെറ്ററൻ ഗോൾകീപ്പർ ഗ്യാൻലുജി ബുഫണിന്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിന്റെ തുടക്കത്തിൽ അറ്റലാന്റ യുവന്റസിന്റെ ഗോൾമുഖം വിറപ്പിച്ചെങ്കിലും 31-ാം […]
ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ്; കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തില്‍ ധാരണയായി
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ ചിഹ്നത്തിന്‍റെ കാര്യത്തില്‍ ധാരണയായി. ട്രാക്ടര്‍, ഫുട്ബോള്‍, തെങ്ങിന്‍തോപ്പ് എന്നിവ ചിഹ്നമായി അപേക്ഷിക്കാനാണ് ധരണ. അതേസമയം പി.ജെ ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് രാജി സമര്‍പ്പിച്ചത്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവെക്കാന്‍ ഇരുവർക്കും നിയമോപദേശവും ലഭിച്ചു. കേരള കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. നേരത്തെ കേരള കോൺഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.
കര്‍ഷക സമരത്തെ അനുകൂലിച്ച് ഫുട്ബോള്‍ താരങ്ങള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത് ഉള്‍പ്പടെയുള്ളവരാണ് കര്‍ഷകരെ അനുകൂലിച്ച് രംഗത്തെത്തിയത് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഫുട്ബോള്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗവും മലയാളി താരവുമായ സി.കെ വിനീത്, ദേവിന്ദർ സിംഗ്, ജർമ്മൻപ്രീത് സിംഗ്, മൈക്കൽ സൂസൈരാജ് തുടങ്ങി ഒരുപിടി താരങ്ങളാണ് കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ ഫുട്ബോള്‍ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ സ്വരത്തിനോട് […]
പത്ത് പേരായി ചുരുങ്ങിയിട്ടും പത്തരമാറ്റ് വിജയവുമായി ബ്ലാസ്റ്റേഴ്സ്
വാശിയേറിയ ഐ.എസ്.എല്‍ മത്സരത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ ജയം. ഈ സീസണിലെ പത്ത് മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം ജയമാണ് ഇത്. ബ്ലാസ്റ്റേഴ്സിനായി ജോര്‍ദാന്‍ മുറേയാണ് രണ്ട് ഗോളുകള്‍ നേടിയത്. 79ആം മിനിറ്റിലും 82ആം മിനിറ്റിലുമാണ് മുറേ ഗോളുകള്‍ നേടിയത്. ലീഡ് എടുത്തിട്ടും കളി കൈവിടുന്ന പതിവ് ശൈലിയിലായിരുന്നു ബ്ലാസ്റ്റേഴ്സ് ഇന്നും മത്സരം തുടങ്ങിയത്. ആദ്യ പകുതിയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിട്ടും പലതും മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഗാരി […]
ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി
ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി. വെല്ലാഡോളിഡിനെതിരായ മത്സരത്തിൽ ബാഴ്സയ്ക്കായി തന്‍റെ 644ാമത് ഗോൾ നേടിയാണ് മെസ്സി ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 3-0ന് ബാഴ്സ ജയിച്ചു. 1956- 74 കാലയളവിൽ സാന്‍റോസിനായി കളിച്ച പെലെ നേടിയ 643 ഗോളുകളുടെ റെക്കോർഡാണ് വഴിമാറിയത്. വലന്‍സിയക്കെതിരായ കഴിഞ്ഞ ദിവസത്തെ മല്‍സരത്തില്‍ മെസി പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തിരുന്നു. ഇന്നലത്തെ മത്സരത്തിൽ 65ാമത് മിനുട്ടിലാണ് മെസ്സി ഗോൾ നേടിയത്. 21ാമത് മിനുട്ടിൽ ഒരു […]
ആരായിരുന്നു മറഡോണ? ഈ വാക്കുകള്‍ പറയും…
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ ഡീഗോ മറഡോണ വിട വാങ്ങിയിരിക്കുന്നു. അറുപതാം വയസില്‍ ഇഹലോകവാസം വെടിയുന്ന ഇതിഹാസം കളിക്കളത്തിന് മാത്രമല്ല, വിവാദങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കാത്ത ആ അസാമാന്യ പ്രതിഭയെ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അതുപോലെത്തന്നെ, മറ്റു താരങ്ങളുടെ വാക്കുകളിലൂടെയും. ഡീഗോ മറഡോണ ആരായിരുന്നുവെന്ന് ഈ വാക്കുകള്‍ പറയും. പരിശോധിക്കാം, മറഡോണ തന്നെക്കുറിച്ച് പറഞ്ഞതു മറ്റുള്ളവര്‍ മറഡോണയെക്കുറിച്ച് പറഞ്ഞതുമായ പ്രധാനപ്പെട്ട ഉദ്ധരണികള്‍. മറഡോണ തന്നെക്കുറിച്ച് പറഞ്ഞത് 1. ”പന്ത് കാണുന്നത്, അതിന് […]